- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ചുറ്റിലുമൊന്നു കണ്ണോടിക്കുക; ബന്ധുക്കൾക്കോ സുഹൃത്തുക്കൾക്കോ ജോലിക്കാർക്കോ സാമ്പത്തിക സഹായം ആവശ്യമാണോയെന്നു നോക്കുക'; ശേഷം പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കുമെന്ന് ശ്രീശാന്ത്
കൊച്ചി: രാജ്യത്തെ ജനങ്ങൾ കോവിഡ് വ്യാപനത്തിന്റെ പ്രതിസന്ധിയിൽ തുടരുന്ന സാഹചര്യത്തിൽ ചുറ്റിലുമുള്ള ആളുകളിൽ കടുത്ത സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നവരെ സഹായിക്കേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കി മലയാളി ക്രിക്കറ്റ് താരം എസ്. ശ്രീശാന്ത്.
സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്ത ലഘു കുറിപ്പിലാണ് സഹായമേകാൻ താരം ആഹ്വാനം ചെയ്തത്. പ്രധാനമന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും കോവിഡ് ഫണ്ടുകളിലേക്ക് സഹായം നൽകുന്നതിനു മുൻപ്, തൊട്ടടുത്ത് സഹായം ആവശ്യമുള്ളവരുണ്ടോയെന്ന് അന്വേഷിച്ച് സഹായം ഉറപ്പാക്കാൻ ശ്രീശാന്ത് അഭ്യർത്ഥിച്ചു
'പ്രധാനമന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും ഫണ്ടുകളിലേക്ക് സഹായം നൽകുന്നതിനു മുൻപ്, ചുറ്റിലുമൊന്നു കണ്ണോടിക്കുക. നിങ്ങളുടെ ബന്ധുക്കൾക്കോ സുഹൃത്തുക്കൾക്കോ ജോലിക്കാർക്കോ ഈ പോരാട്ടത്തിൽ സാമ്പത്തിക സഹായം ആവശ്യമാണോയെന്നു നോക്കുക. ആദ്യം അവരെ കരുത്തരാക്കുക. കാരണം അവരിലേക്കെത്താനുള്ള എളുപ്പമാർഗം നിങ്ങളാണ്. മുഖ്യമന്ത്രിയോ പ്രധാനമന്ത്രിയോ അല്ല' സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്ത കാർഡിൽ ശ്രീശാന്ത് കുറിച്ചു.
ഇതിനകം ഒട്ടേറെപ്പേരാണ് ശ്രീശാന്തിന്റെ നിർദ്ദേശത്തെ അംഗീകരിച്ച് രംഗത്തെത്തിയത്. നൂറുകണക്കിന് ആളുകൾ അദ്ദേഹം പങ്കുവച്ച കാർഡ് ഷെയറും ചെയ്തിട്ടുണ്ട്.