തിരുവനന്തപുരം: 2007ൽ പ്രഥമ ടി20 ലോകകപ്പ് ഇന്ത്യയിലെത്തിക്കുന്നതിൽ മലയാളി താരം എസ് ശ്രീശാന്തിന് നിർണായക പങ്കുണ്ടായിരുന്നു. ഫൈനിലിൽ പാക്കിസ്ഥാനെതിരെ മിസ്ബാ ഉൾ ഹഖിന്റെ ക്യാച്ചെടുത്തതും ശ്രീശാന്തായിരുന്നു. പിന്നീട് 2011 ഇന്ത്യയിൽ നടന്ന ഏകദിന ലോകകപ്പിലും ശ്രീശാന്ത് കളിച്ചു.

''വിരാട് കോലിയുടെ ക്യാപ്റ്റൻസിയിൽ ഇന്ത്യൻ ടീമിൽ ഞാനും കളിച്ചിരുന്നെങ്കിൽ 2015, 2019, 2021 ലോകകപ്പുകൾ നമ്മൾ നേടിയേനെ''ശ്രീശാന്ത് വിശദീകരിക്കുന്നു.താൻ മാർഗനിർദേശങ്ങൾ നൽകിയ സഞ്ജു സാംസണും സച്ചിൻ ബേബിയും നന്നായാണ് മുന്നോട്ട പോകുന്നത്. 2011 ലോകകപ്പ് സച്ചിന് വേണ്ടി നേടിയതായിരുന്നു.'' ശ്രീശാന്ത് പറഞ്ഞു.

2011ന് ലോകകപ്പിന് ശേഷം ഇന്ത്യക്ക് ലോകകപ്പ് നേടാൻ സാധിച്ചിട്ടില്ല. 2015ൽ ഓസ്ട്രേലിയയിൽ നടന്ന ലോകകപ്പിനും ധോണിയാണ് ഇന്ത്യയെ നയിച്ചിരുന്നത്. എന്നാൽ സെമിയിൽ ഓസ്ട്രേലിയയോട് തോറ്റ് പുറത്തായി. 2019ൽ വിരാട് കോലിക്ക് കീഴിലാണ് ഇന്ത്യ ഇറങ്ങിയത്. ഇത്തവണയും സെമിയിൽ പുറത്തായി. ന്യൂസിലൻഡായിരുന്നു എതിരാളി. 2021 ടി20 ലോകകപ്പിലും കോലിക്ക് കീഴിൽ ഇറങ്ങിയ ഇന്ത്യ ഗ്രൂപ്പ് ഘട്ടത്തിൽ പുറത്തായിരുന്നു.

2007 ൽ ട്വന്റി20 ലോകകപ്പും 2011 ഏകദിന ലോകകപ്പും സ്വന്തമാക്കിയ ഇന്ത്യൻ ടീമിൽ അംഗമായിരുന്നു ശ്രീശാന്ത്. ടെസ്റ്റിൽ 27 ഉം ഏകദിനത്തിൽ 53 ഉം മത്സരങ്ങൾ കളിച്ചിട്ടുള്ള താരം യഥാക്രമം 87 ഉം 75 ഉം വിക്കറ്റുകൾ വീഴ്‌ത്തിയിട്ടുണ്ട്. ഈ വർഷം മാർച്ചിലാണു ശ്രീശാന്ത് ക്രിക്കറ്റിൽനിന്നു വിരമിച്ചത്.