- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശ്രീശാന്തിന് നീതി കിട്ടുമോ? ബിസിസിഐ വിലക്കു നീക്കാത്തതിനെ ചോദ്യം ചെയ്ത് നൽകിയ ഹർജിയിൽ വിനോദ് റായിയെയും കക്ഷി ചേർത്തു; കേസിൽ വിശദമായ വാദം കേൾക്കാൻ ഒരുങ്ങി ഹൈക്കോടതി; പുതിയ ഭാരവാഹികളിൽ പ്രതീക്ഷ അർപ്പിച്ച് മലയാളി ക്രിക്കറ്റർ
കൊച്ചി: വിലക്ക് ചോദ്യംചെയ്ത് ക്രിക്കറ്റ് താരം എസ്. ശ്രീശാന്ത് നൽകിയ ഹർജിയിൽ ബി.സി.സിഐ ചെയർമാന്റെ ചുമതലവഹിക്കുന്ന വിനോദ് റായിയെയും മറ്റ് മൂന്നുപേരെയും കക്ഷിചേർക്കണമെന്ന ആവശ്യം അനുവദിച്ചു. കേരളാ ഹൈക്കോടതിയാണ് ഇക്കാര്യം പരിഗണിച്ചത്. വിലക്ക് നീക്കാൻ ഹർജി വിശദമായി വാദംകേൾക്കാൻ മെയ് 22-ലേക്ക് മാറ്റി. വിനോദ് റായിക്കുപുറമേ അംഗങ്ങളായ രാമചന്ദ്രഗുഹ, ഡയാന എഡുൽജി, വിക്രം ലിമായെ എന്നിവരെയാണ് കക്ഷിചേർത്തിട്ടുള്ളത്. ബോർഡ് ചെയർമാൻ മുമ്പാകെ പുനഃപരിശോധനാ അപേക്ഷ നൽകിയിട്ടുണ്ട്. പുതിയ ഭാരവാഹികളിൽനിന്ന് നീതിലഭിക്കുമെന്ന് പ്രതീക്ഷയുള്ളതിനാൽ അവരെക്കൂടി കക്ഷിചേർക്കാൻ അനുവദിക്കണമെന്നായിരുന്നു ആവശ്യം. ആജീവനാന്തവിലക്ക് വസ്തുതകൾ ശരിയായ പരിശോധിക്കാതെയാണെന്ന് ശ്രീശാന്ത് നൽകിയ മറുപടി സത്യവാങ്മൂലത്തിൽ പറയുന്നുണ്ട്. പട്യാല സെഷൻസ് കോടതി കുറ്റവിമുക്തനാക്കിയതിനാൽ വിലക്ക് നീക്കണമെന്നാവശ്യപ്പെട്ടാണ് ഹർജി. സ്‌കോട്ട്ലൻഡിൽ ഗ്ലെന്റോത്ത് ക്ലബ്ബ് പ്രീമിയർ ലീഗിൽ കളിക്കാൻ ക്ഷണമുണ്ട്. അതിൽ പങ്കെടുക്കാൻ അനുമതി നൽകാൻ ബി.സി.സിഐയ്ക്ക് നി

കൊച്ചി: വിലക്ക് ചോദ്യംചെയ്ത് ക്രിക്കറ്റ് താരം എസ്. ശ്രീശാന്ത് നൽകിയ ഹർജിയിൽ ബി.സി.സിഐ ചെയർമാന്റെ ചുമതലവഹിക്കുന്ന വിനോദ് റായിയെയും മറ്റ് മൂന്നുപേരെയും കക്ഷിചേർക്കണമെന്ന ആവശ്യം അനുവദിച്ചു. കേരളാ ഹൈക്കോടതിയാണ് ഇക്കാര്യം പരിഗണിച്ചത്. വിലക്ക് നീക്കാൻ ഹർജി വിശദമായി വാദംകേൾക്കാൻ മെയ് 22-ലേക്ക് മാറ്റി.
വിനോദ് റായിക്കുപുറമേ അംഗങ്ങളായ രാമചന്ദ്രഗുഹ, ഡയാന എഡുൽജി, വിക്രം ലിമായെ എന്നിവരെയാണ് കക്ഷിചേർത്തിട്ടുള്ളത്. ബോർഡ് ചെയർമാൻ മുമ്പാകെ പുനഃപരിശോധനാ അപേക്ഷ നൽകിയിട്ടുണ്ട്. പുതിയ ഭാരവാഹികളിൽനിന്ന് നീതിലഭിക്കുമെന്ന് പ്രതീക്ഷയുള്ളതിനാൽ അവരെക്കൂടി കക്ഷിചേർക്കാൻ അനുവദിക്കണമെന്നായിരുന്നു ആവശ്യം. ആജീവനാന്തവിലക്ക് വസ്തുതകൾ ശരിയായ പരിശോധിക്കാതെയാണെന്ന് ശ്രീശാന്ത് നൽകിയ മറുപടി സത്യവാങ്മൂലത്തിൽ പറയുന്നുണ്ട്.
പട്യാല സെഷൻസ് കോടതി കുറ്റവിമുക്തനാക്കിയതിനാൽ വിലക്ക് നീക്കണമെന്നാവശ്യപ്പെട്ടാണ് ഹർജി. സ്‌കോട്ട്ലൻഡിൽ ഗ്ലെന്റോത്ത് ക്ലബ്ബ് പ്രീമിയർ ലീഗിൽ കളിക്കാൻ ക്ഷണമുണ്ട്. അതിൽ പങ്കെടുക്കാൻ അനുമതി നൽകാൻ ബി.സി.സിഐയ്ക്ക് നിർദ്ദേശം നൽകണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ശീശാന്തിന്റെ വിലക്ക് നീക്കേണ്ട ഒരു സാഹചര്യവും നിലവിലില്ലെന്നും മുൻ ഭരണസമിതിയുടെ തീരുമാനത്തിൽ മാറ്റം വരുത്തില്ലെന്നും ബി.സി.സി.ഐ നേരത്തെ ഹൈക്കോടതിയെ അറിയിച്ചിരുന്നു.
നേരത്തെ ബി.സി.സി.ഐ സിഇഒ രാഹുൽ ജോഹ്രിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ ശ്രീശാന്തിന്റെ വിലക്ക് പിൻവലിക്കേണ്ടെന്ന് തീരുമാനിച്ചിരുന്നു. കേരള ക്രിക്കറ്റ് അസോസിയേഷൻ മുൻ പ്രസിഡന്റും ബി.സി.സി.ഐ ഭാരവാഹിയുമായ ടി.സി മാത്യു അടക്കമുള്ള അംഗങ്ങൾ പങ്കെടുത്ത യോഗത്തിലാണ് വിലക്ക് നീക്കേണ്ടെന്ന തീരുമാനം ബി.സി.സി.ഐ കൈകൊണ്ടത്. ഇതുമായി ബന്ധപ്പെട്ട് രാഹുൽ ജോഹ്രി ശ്രീശാന്തിന് ഔദ്യോഗികമായി കത്തയക്കുകയും ചെയ്തു.
സ്‌കോട്ടിഷ് ലീഗിൽ കളിക്കാൻ അനുമതി ആവശ്യപ്പെട്ട് ശ്രീശാന്ത് നേരത്തെ ബി.സി.സി.ഐ സമീപിച്ചിരുന്നു. എന്നാൽ ബി.സി.സി.ഐ ശ്രീശാന്തിന് എൻ.ഒ.സി നിഷേധിക്കുകയാണുണ്ടായത്. പിന്നീട് ബി.സി.സി.ഐയിൽ അടിമുടി മാറ്റം വരുകയും സുപ്രീം കോടതി നിയമിച്ച വിനോദ് റായിയുടെ നേതൃത്വത്തിലുള്ള കമ്മിറ്റി ചുമതലയേൽക്കുകയും ചെയ്തത് ശ്രീശാന്തിന് പ്രതീക്ഷ നൽകിയിരുന്നു. തുടർന്ന് വിലക്കേർപ്പെടുത്തിയ തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ശ്രീശാന്ത് ബി.സി.സി.ഐക്ക് കത്തയക്കുകയും ചെയ്തിരുന്നു
2013 ഐ.പി.എൽ സീസണിൽ വാതുവെപ്പു സംഘങ്ങളുമായി ചേർന്ന് ഒത്തുകളിച്ചുവെന്നാരോപിച്ച് രാജസ്ഥാൻ റോയൽസ് താരങ്ങളായ ശ്രീശാന്ത്, അങ്കിത് ചവാൻ, അജിത് ചാൻഡില എന്നിവരെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ഇവർക്കെതിരെ ഉന്നയിച്ച കുറ്റങ്ങൾക്ക് തെളിവില്ലെന്ന് കണ്ടെത്തി കോടതി കുറ്റവിമുക്തരാക്കുകയായിരുന്നു
ഇന്ത്യക്കായി കളിക്കുന്ന രണ്ടാമത്തെ മലയാളിയായ ശ്രീശാന്ത് 27 ടെസ്റ്റുകളിൽ നിന്ന് 87 വിക്കറ്റും 53 ഏകദിനങ്ങളിൽ നിന്ന് 75 വിക്കറ്റും നേടിയിട്ടുണ്ട്. പത്ത് ടിട്വന്റിയിൽ നിന്ന് ഏഴു വിക്കറ്റും നേടിയ ശ്രീശാന്തിന്റെ ക്യാച്ചിലാണ് ഇന്ത്യ 2007 ടിട്വന്റി ലോകകപ്പ് കിരീടം നേടിയത്.

