- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എസ്.യു.വി ഹാരിയറിന്റെ കാമോ എഡിഷൻ വിപണിയിലെത്തിച്ച് ടാറ്റ മോട്ടോഴ്സ്; പച്ച നിറത്തിലെത്തിയ കാമോയുടെ വില 16.50 ലക്ഷം രൂപ മുതൽ
പ്രീമിയം എസ്.യു.വി ഹാരിയറിന്റെ കാമോ എഡിഷൻ വിപണിയിലെത്തിച്ച് ടാറ്റ മോട്ടോഴ്സ്. പച്ച നിറത്തിൽ തിളങ്ങുന്ന ആകർഷകമായ ഈ വാഹനത്തിന് 16.50 ലക്ഷം രൂപയാണ് എക്സ് ഷോറും വില.
റെഗുലർ ഹാരിയറിന്റെ കസ്റ്റമൈസ്ഡ് പതിപ്പായാണ് കാമോ എഡിഷൻ എത്തിച്ചിരിക്കുന്നത്. കാമോ ഗ്രീൻ ബോഡി കളറാണ് ഈ പതിപ്പിന്റെ ഹൈലൈറ്റ്. പുറംമോടിയിലും അകത്തളത്തിലും ആകർഷകമായ മാറ്റങ്ങൾ വരുത്തി മാനുവൽ XT വേരിയന്റിലും ഓട്ടോമാറ്റിക് XZ വേരിയന്റിലുമാണ് ഈ സ്പെഷ്യൽ എഡിഷൻ എസ്.യു.വി എത്തിയിരിക്കുന്നത്.
ബ്ലാക്ക് ഫിനീഷിങ്ങിൽ ഒരുങ്ങിയിട്ടുള്ള മാറ്റ്റിക്സ് ഡാഷ്ബോർഡാണ് അകത്തളത്തിലെ പ്രധാന പുതുമ. ഇതിനുപുറമെ, 17 ഇഞ്ച് ബ്ലാക്ക് സ്റ്റോൺ അലോയി വീൽ, വശങ്ങളിലെ കാമോ ബാഡ്ജിങ്ങ്, ഡിസൈൻ നൽകിയിട്ടുള്ള റൂഫ് എന്നിവയാണ് ഈ വാഹനത്തിന് അഴകേകുന്നു.
ബെനെക്കെ-കാലിക്കോ ബ്ലാക്ക്സറ്റോൺ തുകലിൽ പൊതുഞ്ഞ സീറ്റുകൾ, കാമോ ഗ്രീൻ കോൺട്രാസ്റ്റ് സ്റ്റിച്ചിങ്ങ്, ഗൺമെറ്റൽ ഗ്രേ ഇൻസേർട്ട് എന്നിവ റെഗുലർ ഹാരിയറിൽ നിന്ന് കാമോ എഡിഷൻ മോഡലിന്റെ ഇന്റീരിയറിനെ വ്യത്യസ്തമാക്കും.
ഇന്റീരിയറിൽ ആക്സസറികളിൽ ബാക്ക് സീറ്റ് ഓർഗനൈസർ, ഒമേഗാആർക്ക് സ്കഫ് പ്ലേറ്റുകൾ, സൺഷെയ്ഡുകൾ, ത്രീ ഡി മോഡൽ മാറ്റുകൾ, ത്രീ ഡി ട്രങ്ക് മാറ്റുകൾ, ആന്റി സ്കിഡഡ് ഡാഷ് മാറ്റുകൾ എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്. റെഗുലർ ഹാരിയറിൽ നൽകിയിട്ടുള്ള 168 ബി.എച്ച്.പി പവറും 350 എൻ.എം ടോർക്കുമേകുന്ന 2.0 ലിറ്റർ എൻജിനാണ് കാമോ എഡിഷനിലുമുള്ളത്.