- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എസ്.വി.പ്രദീപിന്റെ ദുരൂഹ മരണം; സിബിഐ അന്വേഷണം വേണമെന്ന് ഇന്ത്യൻ ജേണലിസ്റ്റ് യൂണിയൻ; മുഖ്യമന്ത്രിക്കും പൊലീസ് മേധാവിക്കും നിവേദനം നൽകി
തിരുവനന്തപുരം: മാധ്യമ പ്രവർത്തകൻ എസ്.വി.പ്രദീപിന്റെ ദുരൂഹ മരണത്തിൽ സിബിഐ അന്വേഷണത്തിനു നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു ഇന്ത്യൻ ജേണലിസ്റ്റ് യൂണിയൻ (ഐജെയു) സെക്രട്ടറി ജനറൽ ജി.പ്രഭാകരനും സെക്രട്ടറി യു.വിക്രമനും മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന പൊലീസ് മേധാവിക്കും നിവേദനം നൽകി. 2020 ഡിസംബർ 14നു തിരുവനന്തപുരത്തുണ്ടായ വാഹനാപകടത്തിലാണു പ്രദീപ് മരിച്ചത്.
കേരള പൊലീസിന്റെ കേസന്വേഷണത്തിൽ വിശ്വാസമില്ലെന്നു ചൂണ്ടിക്കാട്ടി എസ്.വി.പ്രദീപിന്റെ അമ്മ ആർ.വസന്തകുമാരി സിബിഐ അന്വേഷണം ആവശ്യപ്പെട്ടു കേരള ഹൈക്കോടതിയിൽ ഹർജി നൽകിയിട്ടുണ്ട്. തന്റെ മകനു നേരെയുണ്ടായിരുന്ന വധഭീഷണികളെ കുറിച്ചും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹർജി.
ദുരൂഹ മരണത്തിലെ യാഥാർഥ്യം പുറത്തു കൊണ്ടു വരാൻ സിബിഐ അന്വേഷണത്തിനു ശുപാർശ ചെയ്യണമെന്നു മുഖ്യമന്ത്രിക്കു നൽകിയ നിവേദനത്തിൽ ഐജെയു ആവശ്യപ്പെട്ടു.
മറുനാടന് മലയാളി ബ്യൂറോ