തിരുവനന്തപുരം: കുരീപ്പുഴ ശ്രീകുമാറിനെതിരെ ഭീക്ഷണിയുമായി രംഗത്തെത്തിയവർക്കെതിരെ പ്രതിഷേധങ്ങൾ ഒരുഭാഗത്ത് അരങ്ങേറുമ്പോൾ, കവി പ്രകോപനപരമായി സംസാരിച്ചതുകൊണ്ടാണ് ചോദ്യങ്ങൾ ഉയർന്നതെന്ന മറുവാദവും ഉയരുന്നുണ്ട്. കൊല്ലം കോട്ടുക്കലിൽ ഒരു ഗ്രന്ഥശാലയുടെ വാർഷികത്തോടനുബന്ധിച്ചുള്ള സംസ്‌കാരിക സമ്മേളനത്തിൽ പങ്കെടുത്തു മടങ്ങുമ്പോഴായിരുന്നു ആക്രമണ ഭീഷണി.

സാംസ്‌കാരിക സമ്മേളനത്തിന്റെ ഭാഗമായി നടത്തിയ പ്രസംഗത്തിൽ കുരീപ്പുഴ ശ്രീകുമാർ പ്രകോപനപരമായി സംസാരിച്ചുവെന്നാരോപിച്ചാണ് ഒരു വിഭാഗം ബിജെപി പ്രവർത്തകർ അദ്ദേഹത്തെ തടഞ്ഞു നിർത്തിയത്. സമൂഹ മാധ്യമങ്ങളിൽ ഈ വിഷയത്തിൽ ചൂടേറിയ സംവാദമാണ് നടക്കുന്നത്.ഈ പശ്ചാത്തലത്തിൽ മാധ്യമപ്രവർത്തകനായ എസ്.വി.പ്രദീപ് കുരീപ്പുഴയോട് ചില ചോദ്യങ്ങൾ ചോദിക്കുകയാണ്.

'രണ്ടേ രണ്ടുകാര്യങ്ങൾ. താങ്കൾ പൊതു ഇടത്ത് പ്രസംഗിച്ച, തർക്കത്തിന് കാരണമായ, വിവാദ വരികൾ താങ്കളുടെ തന്നെ നാവ് കൊണ്ട് കേരളത്തോട് മുഴുവനായി ആവർത്തിക്കാമോ? അല്ലെങ്കിൽ സോഷ്യൽ മീഡിയയിൽ താങ്കളുടെ ഇടത്തിലെങ്കിലും?കമ്മ്യൂണിസ്റ്റ് 'വിഗ്രഹങ്ങൾ' ക്കുമേൽ അത്തരം വ്യാഖ്യാനങ്ങൾ നടത്താനുള്ള ത്രാണി കുരീപ്പുഴ എന്ന വിപ്ലവ ശ്രീകുമാറിനുണ്ടോ?, പ്രദീപ് ചോദിക്കുന്നു.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം:

'കുരീപ്പുഴ ശ്രീകുമാർ, താങ്കൾ ഇത്രമേൽ അധപതിച്ചോ? എന്താണ് കാരണം? ഔദ്യോഗിക അംഗീകാരങ്ങളുടെ അപകടകരമായ അവഗണന താങ്കളെ ലജ്ജാകരമായി അന്ധനാക്കുന്നോ?ദൈവങ്ങൾ' വിശ്വാസങ്ങളാണ്... വിശ്വാസങ്ങൾ 'വികാരങ്ങളും'..താങ്കളുടെ വിശ്വാസവും വികാരവും കവിതയാകാം..മറ്റുള്ളവർക്ക് അത് മറ്റു പലതുമാകാം...

കമ്മ്യൂണിസ്റ്റുകൾക്ക് അത് അവരുടെ നേതാക്കളാകാം..ചുരുങ്ങിയ പക്ഷം അവരുടെ രക്തസാക്ഷികൾ എങ്കിലുമാകാം...വികാരങ്ങൾ ചോദ്യം ചെയ്യപ്പെടുമ്പോൾ പ്രതികരണം വൈകാരികമാകും, ചിലപ്പോ അതിവൈകാരികവും...

രണ്ടേ രണ്ടുകാര്യങ്ങൾ. താങ്കൾ പൊതു ഇടത്ത് പ്രസംഗിച്ച, തർക്കത്തിന് കാരണമായ, വിവാദ വരികൾ താങ്കളുടെ തന്നെ നാവ് കൊണ്ട് കേരളത്തോട് മുഴുവനായി ആവർത്തിക്കാമോ? അല്ലെങ്കിൽ സോഷ്യൽ മീഡിയയിൽ താങ്കളുടെ ഇടത്തിലെങ്കിലും?കമ്മ്യൂണിസ്റ്റ് 'വിഗ്രഹങ്ങൾ' ക്കുമേൽ അത്തരം വ്യാഖ്യാനങ്ങൾ നടത്താനുള്ള ത്രാണി കുരീപ്പുഴ എന്ന വിപ്ലവ ശ്രീകുമാറിനുണ്ടോ?

നാട്ടുമ്പുറത്തെ കുറച്ചു പീറ പിള്ളേര് വന്ന് പീറ ചോദ്യങ്ങൾ ചോദിച്ചപ്പോ താങ്കൾ വല്ലാതെ മുള്ളി പൊലീസ് സ്റ്റേഷനിലേക്ക് ഓടി...താങ്കൾക്കായി രണ്ടുവരി കവിത, സമർപ്പിതം ::--

അഭിപ്രായസ്വാതന്ത്ര്യം താങ്കൾക്ക് മാത്രമായി തീറെഴുതി തന്ന അവകാശമല്ലെൻ കുരീപ്പുഴേ....

ജനാധിപത്യത്തിൽ ചോദ്യങ്ങൾ ചോദിക്കുന്നതും അഭിപ്രായ സ്വാതന്ത്യമാണെൻ കുരീപ്പുഴേ, അവകാശമാണെൻ കുരീപ്പുഴേ...

പീറപിള്ളേരുടെ പീറ ചോദ്യങ്ങൾ ഉണ്ടായത് കുരീപ്പുഴയിലെ ശ്രീകുമാറിന്റെ അടുക്കളയിലെത്തിയല്ലെൻ കുരീപ്പുഴേ...

വിയോജിപ്പിവിടെയാണെൻ വിപ്ലവ കുരീപ്പുഴേ,,,,,

പീറ പിള്ളേരുടെ പീറ ചോദ്യങ്ങൾക്ക് മുന്നിൽ മുള്ളി പൊലീസ് സ്റ്റേഷനിലേക്കോടി കരഞ്ഞുവിളിച്ച് പിള്ളേരെ ജയിലിലടച്ച വിപ്ലവ ഊളത്തരത്തോടെൻ കുരീപ്പുഴേ..

കഷ്ടമെന്നേ ചൊല്ലേണ്ടൂ മഹാകഷ്ടമെന്നേ ചൊല്ലേണ്ടൂ പരിതാപകരമെൻ കുരീപ്പുഴേ...'