- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- POETRY
സൗത്ത് ഓസ്‌ട്രേലിയയിലെ സോഷ്യൽ വർക്കർമാർ സമരത്തിന്; തിങ്കളാഴ്ച മുതൽ ഡിസ്ട്രിക്ട് സെന്ററുകളിലെ സ്റ്റാഫുകൾ പണിമുടക്കും
മെൽബൺ: സർക്കാർ നടപടികളിൽ പ്രതിഷേധിച്ച് സൗത്ത് ഓസ്‌ട്രേലിയയിലെ സോഷ്യൽ വർക്കർമാർ പണിമുടക്കിന് ഒരുങ്ങുന്നു. തിങ്കളാഴ്ച മുതൽ പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നതിനാൽ ഡിസ്ട്രിക്ട് സെന്ററുകളിൽ സ്റ്റാഫുകളുടെ എണ്ണത്തിൽ ഏറെ കുറവ് അനുഭവപ്പെടുമെന്നാണ് പറയപ്പെടുന്നത്. ഇത് കുട്ടികളുടെ സുരക്ഷിതത്വത്തിന് ഭീഷണി ഉയർത്തുമെന്നും ചൂണ്ടിക
മെൽബൺ: സർക്കാർ നടപടികളിൽ പ്രതിഷേധിച്ച് സൗത്ത് ഓസ്‌ട്രേലിയയിലെ സോഷ്യൽ വർക്കർമാർ പണിമുടക്കിന് ഒരുങ്ങുന്നു. തിങ്കളാഴ്ച മുതൽ പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നതിനാൽ ഡിസ്ട്രിക്ട് സെന്ററുകളിൽ സ്റ്റാഫുകളുടെ എണ്ണത്തിൽ ഏറെ കുറവ് അനുഭവപ്പെടുമെന്നാണ് പറയപ്പെടുന്നത്. ഇത് കുട്ടികളുടെ സുരക്ഷിതത്വത്തിന് ഭീഷണി ഉയർത്തുമെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.
നിലവിൽ റെസിഡൻഷ്യൽ കെയറർമാർ പണിമുടക്കിൽ ചേരുന്നില്ലെന്നാണ് വ്യക്തമായിരിക്കുന്നത്. ഒഴിവായിക്കിടക്കുന്ന തസ്തികകളിൽ സോഷ്യൽ വർക്കർമാരെ നിയമിക്കുമെന്നും ഭാവിയിൽ നിയമനം നടത്തുമ്പോൾ മെരിറ്റ് അടിസ്ഥാനത്തിലുള്ളവരെയായിരിക്കും തെരഞ്ഞെടുക്കുകയെന്നും ഡിപ്പാർട്ട്‌മെന്റ് ഫോർ എഡ്യൂക്കേഷൻ ആൻഡ് ചൈൽഡ് ഡെവലപ്‌മെന്റ് അധികൃതർ വെളിപ്പെടുത്തി.
സോഷ്യൽ വർക്കർമാരുടെ പണിമുടക്ക് മൂലം കുട്ടികളുടെ സുരക്ഷയ്ക്ക് എന്തെങ്കിലും സംഭവിച്ചാൽ അതു നേരിടത്തക്ക നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും ചീഫ് എക്‌സിക്യൂട്ടീവ് എറ്റീൻ ഷീപ്പേഴ്‌സ് അറിയിച്ചു.
സോഷ്യൽ വർക്കർമാരുടെ ഒഴിവുകളിൽ നിയമം നടത്തണമെന്നത് ഉൾപ്പെടെയുള്ള ആവശ്യം നിരവധി തവണ ഉന്നയിച്ചുവെങ്കിലും സർക്കാർ നടപടികൾ കൈക്കൊള്ളാത്തതാണ് സോഷ്യൽ വർക്കർമാരെ സമരനടപടികളിലേക്ക് നയിച്ചത്. സോഷ്യൽ വർക്കർമാരും ഓപ്പറേഷണൽ സ്റ്റാഫുകളുമാണ് സമരപരിപാടികളിൽ പങ്കെടുക്കുന്നത്. അതുകൊണ്ടു തന്നെ ഡിസ്ട്രിക്ട് സെന്ററുകളുടെ പ്രവർത്തനത്തെ ഇതു സാരമായി ബാധിച്ചേക്കാം.
സർക്കാരുമായുള്ള സോഷ്യൽ വർക്കർമാരുടെ പ്രശ്‌നം ഒത്തുതീർക്കുന്നതിനായി ചൈൽഡ് പ്രൊട്ടക്ഷൻ ഡിപ്പാർട്ട്‌മെന്റിന്റെ സേവനമാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതനുസരിച്ചാണ് ചൈൽഡ് പ്രൊട്ടക്ഷൻ ഡിപ്പാർട്ട്‌മെന്റ് ഇക്കാര്യത്തിൽ സോഷ്യൽ വർക്കർമാർക്ക് അനുകൂല നടപടി സ്വീകരിക്കാൻ തയാറായിരിക്കുന്നത്. നിരവധി തവണ സോഷ്യൽ വർക്കർമാരുടെ ആവശ്യങ്ങൾ ഉന്നയിച്ചിരുന്നുവെങ്കിലും സർക്കാർ നടപടികൾ സ്വീകരിക്കുന്നതിൽ അലംഭാവം കാണിച്ചുവെന്നാണ് പബ്ലിക് സർവീസ് അസോസിയേഷൻ ആരോപിക്കുന്നത്.