തിരുവനന്തപുരം: സാഫ് കപ്പ് ഫുട്‌ബോൾ ടൂർണമെന്റിന്റെ സംഘാടനത്തിനെതിരെ വിവിധ രാജ്യങ്ങളിലെ പരിശീലകർ രംഗത്ത്. പരിശീലനത്തിനായി കാര്യവട്ടം സ്റ്റേഡിയത്തിൽ പ്രവേശിക്കാൻ അനുവദിക്കുന്നില്ലെന്നു ശ്രീലങ്കൻ ഫുട്‌ബോൾ ടീമിന്റെ പരിശീലകൻ പരാതിയുന്നയിച്ചു. സംഘാടനത്തിനെതിരെ അഫ്ഗാന്റെയും നേപ്പാളിന്റെയും പരിശീലകരും രംഗത്തെത്തിയിരുന്നു. ബുധനാഴ്ച തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തോടെ സാഫ് കപ്പ് ഫുട്‌ബോളിനു തുടക്കമാകും.