വിക്രമിന്റെ കരിയറിൽ വമ്പൻ വിജയമായ ചിത്രങ്ങളിലൊന്നായ സാമിയുട രണ്ടാം ഭാഗം സാമിസ്‌ക്വയർ ജൂൺ 14ന് തീയേറ്ററുകളിലെത്തുകയാണ്. ആറുസാമി എന്ന പൊലീസുകാരനായി വിക്രമെത്തിയ ചിത്രത്തിന്റെ ഗംഭീര മോഷൻ പോസ്റ്റർ പുറത്തുവിട്ടു.

പോസ്റ്ററിൽ മാസ്സ് ലുക്കിലാണ് വിക്രം. മോഷൻ പോസ്റ്റർ വലിയ ആകാംഷയാണ് സൃഷ്ടിക്കുന്നത്. ആദ്യഭാഗമൊരുക്കിയ ഹരി തന്നെയാണ് സംവിധാനം. തൃഷയും കീർത്തി സുരേഷുമാണ് നായികമാർ.സാമി-2 ബിഗ്ബജറ്റ് ചിത്രമാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. തമിഴ്‌നാട്ടിലും ഡൽഹിയിലും, നേപ്പാളിലുമായാണ് ചിത്രീകരണം.

ആദ്യഭാഗത്തിൽ നായികയായിരുന്ന തൃഷയ്‌ക്കൊപ്പം കീർത്തി സുരേഷിനും തുല്യപ്രധാന്യമാണ് സാമി-2 വിലുള്ളത്.ഷിബു തോമസാണ് ചിത്രം നിർമ്മിക്കുന്നത്. ദേവി ശ്രീ പ്രസാദാണ് സംഗീത സംവിധാനം.