- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സൗരവ് ഗാംഗുലിക്ക് വീണ്ടും നെഞ്ചുവേദന; കൊൽക്കത്ത അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
കൊൽക്കത്ത: മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം നായകനും ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നെഞ്ചുവേദനയെ തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
കൊൽക്കത്തയിലെ അപ്പോളോ ആശുപത്രിയിലാണ് ഇന്ത്യൻ മുൻ നായകനെ പ്രവേശിപ്പിച്ചത്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. ജനുവരി രണ്ടിന് നെഞ്ചുവേദനയെ തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ആൻജിയോപ്ലാസ്റ്റിക്ക് വിധേയമാക്കുകയും ചെയ്തിരുന്നു.
ഹൃദയധമനിയിലെ മൂന്ന് ബ്ലോക്കുകൾ കണ്ടെത്തിയതിൽ ഒരെണ്ണം നീക്കിയിരുന്നു. മറ്റ് രണ്ട് ബ്ലോക്കുകൾക്ക് ശസ്ത്രക്രിയ വേണ്ടതില്ലെന്നായിരുന്നു കൊൽക്കത്ത വുഡ്ലാൻഡ് ഹോസ്പിറ്റലിലെ ഡോക്ടർമാർ അറിയിച്ചിരുന്നത്.
മറുനാടന് മലയാളി ബ്യൂറോ
Next Story