- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശബരിപാത എരുമേലി വരെ മാത്രം ആക്കിയത് പദ്ധതി അട്ടിമറിക്കാൻ: അജി ബി.റാന്നി
പത്തനംതിട്ട:നിർദ്ദിഷ്ട ശബരി റെയിൽവേ പദ്ധതി പൂർത്തീകരിക്കാൻവേണ്ടി പ്രത്യേകം കമ്പനി രൂപീകരിക്കുവാൻ റെയിൽവേ തീരുമാനിച്ചത് മലയോരനിവാസികൾക്കും ശബരിമല തീർത്ഥാടകർക്കും പ്രതീക്ഷ നൽകുന്നതായും പാത എരുമേലിയിൽ നിന്നും തിരുവനന്തപുരം വരെ നീ്ട്ടുവാൻ സംസ്ഥാന സർക്കാർ കേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്തണമെന്നും ശബരി റെയിൽവേ കർമ്മ പദ്ധതി ജനറൽ കൺവീനർ അജി ബി. റാന്നി ആവശ്യപ്പെട്ടു. 97-98 ൽ തുടക്കം കുറിച്ച പദ്ധതി നാളിതുവരെ 8 കി.മീ. മാത്രമാണ് പൂർത്തീകരിക്കാനായത്. ഇത് മാറി മാറി വന്ന സർക്കാരുകൾ തികഞ്ഞ അലംഭാവം കാട്ടിയതുകൊണ്ടാണ്. എന്നാൽ ഇപ്പോഴത്തെ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പാതയ്ക്ക് പ്രത്യേക പരിഗണന നൽകുമ്പോൾ ചില വികസന വിരോധികൾ പദ്ധതിയെതന്നെ അട്ടിമറിക്കാൻ ്ശ്രമിക്കുന്നു. പാത എരുമേലിയിൽ നിന്നും തിരുവനന്തപുരം വരെ നീട്ടിയാൽ മാത്രമേ പാതകൊണ്ട് പ്രയോജനം ലഭിക്കൂ. ശബരിമല തീർത്ഥാടനം കഴിഞ്ഞാൽ പാത നഷ്ടത്തിലാകുമെന്ന ചിലരുടെ വാദത്തിന് ആക്കം കൂട്ടാനാണ് പാത എരുമേലിയിൽവരെ മാത്രം പരിഗണിക്കുന്നത്. ഇത് പാതയെതന്നെ ഇല്ലാതാക്കാനാണ്. ശബരി റെയ
പത്തനംതിട്ട:നിർദ്ദിഷ്ട ശബരി റെയിൽവേ പദ്ധതി പൂർത്തീകരിക്കാൻവേണ്ടി പ്രത്യേകം കമ്പനി രൂപീകരിക്കുവാൻ റെയിൽവേ തീരുമാനിച്ചത് മലയോരനിവാസികൾക്കും ശബരിമല തീർത്ഥാടകർക്കും പ്രതീക്ഷ നൽകുന്നതായും പാത എരുമേലിയിൽ നിന്നും തിരുവനന്തപുരം വരെ നീ്ട്ടുവാൻ സംസ്ഥാന സർക്കാർ കേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്തണമെന്നും ശബരി റെയിൽവേ കർമ്മ പദ്ധതി ജനറൽ കൺവീനർ അജി ബി. റാന്നി ആവശ്യപ്പെട്ടു.
97-98 ൽ തുടക്കം കുറിച്ച പദ്ധതി നാളിതുവരെ 8 കി.മീ. മാത്രമാണ് പൂർത്തീകരിക്കാനായത്. ഇത് മാറി മാറി വന്ന സർക്കാരുകൾ തികഞ്ഞ അലംഭാവം കാട്ടിയതുകൊണ്ടാണ്. എന്നാൽ ഇപ്പോഴത്തെ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പാതയ്ക്ക് പ്രത്യേക പരിഗണന നൽകുമ്പോൾ ചില വികസന വിരോധികൾ പദ്ധതിയെതന്നെ അട്ടിമറിക്കാൻ ്ശ്രമിക്കുന്നു.
പാത എരുമേലിയിൽ നിന്നും തിരുവനന്തപുരം വരെ നീട്ടിയാൽ മാത്രമേ പാതകൊണ്ട് പ്രയോജനം ലഭിക്കൂ. ശബരിമല തീർത്ഥാടനം കഴിഞ്ഞാൽ പാത നഷ്ടത്തിലാകുമെന്ന ചിലരുടെ വാദത്തിന് ആക്കം കൂട്ടാനാണ് പാത എരുമേലിയിൽവരെ മാത്രം പരിഗണിക്കുന്നത്. ഇത് പാതയെതന്നെ ഇല്ലാതാക്കാനാണ്. ശബരി റെയിൽവെ എന്നത് അങ്കമാലി-എരുമേലി-പത്തനംതിട്ട-പുനലൂർ-നെടുമങ്ങാട് -തിരുവനന്തപുരം എന്നതാണ്. ഈ ആവശ്യത്തിന് ശബരി റെയിൽവേ എന്ന പദ്ധതിയോളം പഴക്കമുണ്ട്. മലയോര നിവാസികളും, ശബരിമല തീർത്ഥാടകരും ആഗ്രഹിക്കുന്നത് തിരുവനന്തപുരം വരെയുള്ള റെയിൽവേയാണ്. മലയോര പ്രദേശങ്ങളിലൂടെയുള്ള റെയിൽവേ സമഗ്രവികസനത്തിനാണ് വഴിവെയ്ക്കുക. മദ്ധ്യതിരുവിതാംകൂറിനനുവദിച്ച നിർദ്ദിഷ്ട ശബരിമല വിമാനത്താവളം കൂടി യാഥാർത്ഥ്യമാകുമ്പോൾ സാധാരണക്കാർക്ക് സ്വപ്നം പോലും കാണാൻ കഴിയാത്ത വികസനമാണ് മലയോര പ്രദേശത്തെ കാത്തിരിക്കുന്നത്.
പാത പൂർത്തീകരിക്കാൻ വേണ്ടി മുൻകൈയെടുത്ത മുഖ്യമന്ത്രി പിണറായി വിജയൻ രാജ്യ സഭ ഉപാദ്ധ്യക്ഷൻ പ്രഫ. പി.ജെ.കുര്യൻ, കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം എന്നിവർ ഒത്തൊരുമിച്ച് കേന്ദ്രസർക്കാരിൽ സമ്മർദ്ദം ചെലുത്തിയാൽ ശബരി റെയിൽവേയെന്ന മലയോര നിവാസികളുടെ സ്വപ്ന പദ്ധതി യാഥാർത്ഥ്യമാകുമെന്ന് അജി പറഞ്ഞു.