തിരുവനന്തപുരം: ശബരിമല ഉത്സവകാലത്തെ യാത്രക്കാരുടെ തിരക്ക് കുറയ്ക്കുന്നതിന്റെ ഭാഗമായി ചെന്നൈയ്ക്കും കൊച്ചുവേളിക്കുമിടയിൽ പ്രത്യേക ട്രെയിൻ സർവീസ് നടത്തും. ചെന്നൈ സെൻട്രൽ -കൊച്ചുവേളി സ്‌പെഷൽ ട്രെയിൻ ചെന്നൈ സെൻട്രലിൽ നിന്ന് വ്യാഴാഴ്ച വൈകിട്ട് 4.30 ന് പുറപ്പെട്ട് വെള്ളിയാഴ്ച രാവിലെ 8.15 ന് കൊച്ചുവേളിയിൽ എത്തും. കാട്പാടി, സേലം, ഇറോഡ്, കോയമ്പത്തൂർ, പാലക്കാട്, തൃശൂർ, എറണാകുളം ടൗൺ, കോട്ടയം, തിരുവല്ല, ചെങ്ങനൂർ, കൊല്ലം എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാകും.