- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
41 ദിവസത്തെ വ്രതാനുഷ്ഠാനത്തിനു സമാപനം: ശബരിമല നട അടച്ചു
ശബരിമല: 41 ദിവസത്തെ വ്രതാനുഷ്ഠാനത്തിനു സമാപനം കുറിച്ചു ശബരിമല ക്ഷേത്രത്തിൽ മണ്ഡലപൂജയ്ക്കുശേഷം നട അടച്ചു. തങ്ക അങ്കി ചാർത്തിയുള്ള മണ്ഡലപൂജ ദർശിക്കാൻ നൂറുകണക്കിന് അയ്യപ്പഭക്തരാണു കാത്തുനിന്നത്. ഉച്ചയ്ക്കു പന്ത്രണേ്ടാടെയാണു തങ്കപ്രഭയിൽ മണ്ഡലപൂജ നടന്നത്. കളഭാഭിഷേകവും എഴുന്നള്ള ത്തും ഇതിന്റെ ഭാഗമായി നടന്നു. തന്ത്രി കണ്ഠര് രാജീവരു
ശബരിമല: 41 ദിവസത്തെ വ്രതാനുഷ്ഠാനത്തിനു സമാപനം കുറിച്ചു ശബരിമല ക്ഷേത്രത്തിൽ മണ്ഡലപൂജയ്ക്കുശേഷം നട അടച്ചു. തങ്ക അങ്കി ചാർത്തിയുള്ള മണ്ഡലപൂജ ദർശിക്കാൻ നൂറുകണക്കിന് അയ്യപ്പഭക്തരാണു കാത്തുനിന്നത്. ഉച്ചയ്ക്കു പന്ത്രണേ്ടാടെയാണു തങ്കപ്രഭയിൽ മണ്ഡലപൂജ നടന്നത്.
കളഭാഭിഷേകവും എഴുന്നള്ള ത്തും ഇതിന്റെ ഭാഗമായി നടന്നു. തന്ത്രി കണ്ഠര് രാജീവരുടെ മുഖ്യകാർമികത്വത്തിലും മേൽശാന്തി കൃഷ്ണൻ നമ്പൂതിരിയുടെ സ ഹകാർമികത്വത്തിലുമായിരുന്നു ചടങ്ങുകൾ. തുടർന്ന് ഉച്ചകഴിഞ്ഞ് 1.15 ന് നട അടച്ചതിനുശേഷം വൈകുന്നേരം അഞ്ചിനു തുറന്നു. രാത്രി 10 നു ഹരിവരാസനം പാടി നടയടച്ചു. മകരവിളക്ക് മഹോത്സവത്തിനായി തിരുനട 30 നു വൈകുന്നേ രം അഞ്ചിനു തുറക്കും. ജനുവരി 14നാണു മകരവിളക്ക് ഉത്സവം.
Next Story