- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിഞ്ഞു; ദർശന പുണ്യം നേടി ഭക്തലക്ഷങ്ങൾ
ശബരിമല: കഠിന വ്രതാനുഷ്ഠാനത്തിലൂടെ സർവവും അയ്യനു മുന്നിൽ സമർപ്പിച്ച ഭക്തലക്ഷങ്ങൾക്കു നിർവൃതിയായി പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിഞ്ഞു. ജ്യോതിദർശനത്തിനായി ഭക്തലക്ഷങ്ങളാണ് പമ്പയിലും സന്നിധാനത്തും പാണ്ടിത്താവളത്തുമായി തമ്പടിച്ചിരുന്നത്. പന്തളം വലിയകോയിക്കൽ ക്ഷേത്രത്തിൽ നിന്നു പുറപ്പെട്ട തിരുവാഭരണ ഘോഷയാത്ര സന്നിധാനത്തെത്
ശബരിമല: കഠിന വ്രതാനുഷ്ഠാനത്തിലൂടെ സർവവും അയ്യനു മുന്നിൽ സമർപ്പിച്ച ഭക്തലക്ഷങ്ങൾക്കു നിർവൃതിയായി പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിഞ്ഞു. ജ്യോതിദർശനത്തിനായി ഭക്തലക്ഷങ്ങളാണ് പമ്പയിലും സന്നിധാനത്തും പാണ്ടിത്താവളത്തുമായി തമ്പടിച്ചിരുന്നത്.
പന്തളം വലിയകോയിക്കൽ ക്ഷേത്രത്തിൽ നിന്നു പുറപ്പെട്ട തിരുവാഭരണ ഘോഷയാത്ര സന്നിധാനത്തെത്തിയിരുന്നു. തിരുവാഭരണങ്ങളണിഞ്ഞ അയ്യപ്പവിഗ്രഹത്തിൽ ദീപാരാധന നടന്നതോടെ കിഴക്ക് പൊന്നമ്പലമേട്ടിൽ മകരജ്യോതിയും ആകാശനീലിമയിൽ മകരനക്ഷത്രവും തെളിയുകയായിരുന്നു. ഇതിനു പിന്നാലെ തീർത്ഥാടകരെ ദർശനത്തിനായി കടത്തിവിട്ടുതുടങ്ങി.
തിരുവാഭരണങ്ങൾ അഴിച്ചുനീക്കിയ ശേഷം മകരസംക്രമ പൂജ നടന്നു. സൂര്യൻ ധനുരാശിയിൽ നിന്നു മകരം രാശിയിലേക്കു കടക്കുന്ന മുഹൂർത്തമായ 7.30 നാണ് മകര സംക്രമപൂജ നടന്നത്. സംക്രമപൂജയ്ക്കുശേഷം തിരുവാഭരണം വീണ്ടും ചാർത്തി 7.45 മുതൽ ഭക്തരെ ദർശനത്തിനായി കടത്തിവിട്ടു. മകരവിളക്ക് ദിവസമായ ഇന്ന് ഉച്ചയ്ക്കുശേഷം തീർത്ഥാടകരെ പമ്പയിൽനിന്ന് മലകയറാൻ അനുവദിച്ചിരുന്നില്ല. ഉച്ചപൂജയ്ക്കുശേഷം വൈകുന്നേരം വരെ പടികയറാനും അനുവാദമുണ്ടായിരുന്നില്ല.
അയ്യപ്പഭക്തരുടെ മടക്കയാത്രയ്ക്കായി 1000 ബസുകളാണ് കെഎസ്ആർടിസി ക്രമീകരിച്ചിരിക്കുന്നത്. ഇതിൽ 650 ബസുകൾ ദീർഘദൂര സർവീസുകളും 350 ബസുകൾ പമ്പ - നിലയ്ക്കൽ ചെയിൻ സർവീസിനുമാണ്. പത്തനംതിട്ടയിൽ എത്തിച്ചിരിക്കുന്ന ബസുക ൾ പമ്പയിലെ ആവശ്യാനുസരണം അയച്ചുതുടങ്ങും. അടിയന്തര സാഹചര്യങ്ങൾ നേരിടാനു ള്ള ഒരുക്കത്തിലാണ് റവന്യുവകുപ്പും. ദുരന്തനിവാരണ വിഭാഗവും ആരോഗ്യവകുപ്പും 24 മണിക്കൂറും സേവനത്തിനായി രംഗത്തുണ്ടായിരുന്നു.
മകരജ്യോതി ദർശനത്തിനായി ഇന്നലെയെ ശബരിമല സന്നിധാനവും പരിസരവും അയ്യപ്പഭക്തരെ കൊണ്ടു നിറഞ്ഞിരുന്നു. മകര ജ്യോതി ദർശനം സാധ്യമായ എല്ലാ സ്ഥലങ്ങളിലും അയ്യപ്പഭക്തർ വിരിവച്ചു കാത്തിരിക്കുകയായിരുന്നു. പർണശാലകൾ കെട്ടി ദിവസങ്ങളായി കാത്തിരിക്കുന്നവരുമേറെയാണ്. ശബരിമല സന്നിധാനവും പരിസരങ്ങളും ജനനിബിഡമായതിനു പിന്നാലെ ജ്യോതിദർശനത്തിനായി പുല്ലുമേട്, പമ്പ, ചാലക്കയം ഭാഗങ്ങളിലെല്ലാം അയ്യപ്പഭക്തർ തമ്പടിച്ചിരുന്നു. ഇന്നു വൈകുന്നേരത്തോടെ ഭക്തജനത്തിരക്ക് അധികമാകുമെന്നതിനാൽ വൻസുര ക്ഷാ ക്രമീകരണങ്ങളാണ് പൊലീസ് ചെയ്തിരുന്നത്. ജ്യോതിദർശന സമയത്തും പിന്നീടുള്ള മല ഇറക്കത്തിലും തിക്കും തിരക്കും മൂലമുള്ള അപകടങ്ങൾ ഒഴിവാക്കുന്നതിലേക്കാണ് ക്രമീകരണങ്ങൾ നടന്നത്. എഡിജിപി കെ.പത്മകുമാറിന്റെ ചുമതലയിലാണ് സന്നിധാനത്തെ സുരക്ഷാ ക്രമീകരണങ്ങൾ നടന്നത്. ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ കൂടാതെ 2400 പൊലീസുകാർ സന്നിധാനത്തും 2000 പൊലീസുകാർ പമ്പയിലും സുരക്ഷാജോലിക്കുണ്ടായിരുന്നു. ഇവരോടൊപ്പം കേന്ദ്ര സേനയുടെ സേവനവും ലഭ്യമാക്കിയിരുന്നു. പുല്ലുമേട്ടിലും ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ക്യാമ്പു ചെയ്താണ് സുരക്ഷാ ക്രമീകരണങ്ങൾ നടത്തിയത്.