- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശബരിമല: ചർച്ച നിരസിച്ചത് സ്വാഗതാർഹം - പി.കെ. കൃഷ്ണദാസ്
തിരുവനന്തപുരം: ശബരിമലയിൽ സംസ്ഥാന സർക്കാരിന്റെ നിഗൂഢലക്ഷ്യം നിറവേറ്റാനായി ചർച്ചയ്ക്ക് ഒരുങ്ങിയതിനെ തള്ളിക്കളഞ്ഞ തന്ത്രികുടുംബത്തിന്റെ തീരുമാനത്തെ ബിജെപി ദേശീയ നിർവ്വാഹക സമിതി അംഗം പി.കെ.കൃഷ്മണദാസ് സ്വാഗതം ചെയ്തു. ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ കോടിക്കണക്കിന് വിശ്വാസികളെയും അയ്യപ്പ ഭക്തരെയും തെരുവിൽ നേരിട്ട് ചോരപ്പുഴ ഒഴുക്കാനാണ് സർക്കാരിന്റെ ഭാവം. ക്ഷേത്രാചാരങ്ങളെയും വിശ്വാസത്തെയും അട്ടിമറിച്ച് സുപ്രീം കോടതി വിധിയുടെ മറവിൽ ശബരിമലയെ തകർക്കാനുള്ള നീക്കം, ഇഎംഎസ് സർക്കാരിനെ ഗതിയിലേക്കായിരിക്കും പിണറായി സർക്കാരിനെ കൊണ്ടെത്തിക്കുകയെന്ന് ബിജെപി ഓർമ്മിപ്പിക്കുന്നു. ഇത്തരമൊരു വിധി വരുന്ന തരത്തിൽ കേസ് അട്ടിമറിക്കാനാണ് സംസ്ഥാന സർക്കാർ തുടക്കത്തിലേ ശ്രമിച്ചത്. ശബരിമലയുടെ ആചാരങ്ങളെയും പൈതൃകത്തെയും അവഹേളിക്കുന്ന നിലപാടാണ് സംസ്ഥാന സർക്കാർ സ്വീകരിച്ചത്. കോടതിയെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിൽ സത്യവാങ്ങ് മൂലങ്ങളും തെറ്റായ വ്യാഖ്യാനങ്ങളുമാണ് സർക്കാർ കോടതിയിൽ സമർപ്പിച്ചത്. വിധി ആയിരങ്ങൾക്കെതിരായ പ്രതിഷേധമുയർ
തിരുവനന്തപുരം: ശബരിമലയിൽ സംസ്ഥാന സർക്കാരിന്റെ നിഗൂഢലക്ഷ്യം നിറവേറ്റാനായി ചർച്ചയ്ക്ക് ഒരുങ്ങിയതിനെ തള്ളിക്കളഞ്ഞ തന്ത്രികുടുംബത്തിന്റെ തീരുമാനത്തെ ബിജെപി ദേശീയ നിർവ്വാഹക സമിതി അംഗം പി.കെ.കൃഷ്മണദാസ് സ്വാഗതം ചെയ്തു. ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ കോടിക്കണക്കിന് വിശ്വാസികളെയും അയ്യപ്പ ഭക്തരെയും തെരുവിൽ നേരിട്ട് ചോരപ്പുഴ ഒഴുക്കാനാണ് സർക്കാരിന്റെ ഭാവം. ക്ഷേത്രാചാരങ്ങളെയും വിശ്വാസത്തെയും അട്ടിമറിച്ച് സുപ്രീം കോടതി വിധിയുടെ മറവിൽ ശബരിമലയെ തകർക്കാനുള്ള നീക്കം, ഇഎംഎസ് സർക്കാരിനെ ഗതിയിലേക്കായിരിക്കും പിണറായി സർക്കാരിനെ കൊണ്ടെത്തിക്കുകയെന്ന് ബിജെപി ഓർമ്മിപ്പിക്കുന്നു.
ഇത്തരമൊരു വിധി വരുന്ന തരത്തിൽ കേസ് അട്ടിമറിക്കാനാണ് സംസ്ഥാന സർക്കാർ തുടക്കത്തിലേ ശ്രമിച്ചത്. ശബരിമലയുടെ ആചാരങ്ങളെയും പൈതൃകത്തെയും അവഹേളിക്കുന്ന നിലപാടാണ് സംസ്ഥാന സർക്കാർ സ്വീകരിച്ചത്. കോടതിയെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിൽ സത്യവാങ്ങ് മൂലങ്ങളും തെറ്റായ വ്യാഖ്യാനങ്ങളുമാണ് സർക്കാർ കോടതിയിൽ സമർപ്പിച്ചത്.
വിധി ആയിരങ്ങൾക്കെതിരായ പ്രതിഷേധമുയർത്തിയ വിശ്വാസി ലക്ഷങ്ങളെ അടിച്ചമർത്താണ് ഇടതു സർക്കാരിന്റെ ശ്രമം. ഇത്തരം ഏതു നീക്കത്തെയു എന്തു വില കൊടുത്തും നേരിടുക തന്നെ ചെയ്യും. വിധി നടപ്പാക്കാൻ സംസ്ഥാന സർക്കാർ കാണിക്കുന്ന വ്യഗ്രത അങ്ങേയറ്റം നിഗൂഡമാണ് .ഇത് ഒരു വിഭാഗത്തെ പ്രീണിപ്പിക്കാനാള്ള നീക്കവും ഹിന്ദു സമൂഹത്തിനു നേരെ കമ്യൂണിസ്റ്റുകൾ നടത്തുന്ന അസഹിഷ്ണുതയുമാണ്. രണ്ട് കോടതി വിധിക്കാധാരമായ കേസുകളെല്ലാം ഉണ്ടായത് ഇടതുപക്ഷം കേരള ഭരിച്ച അവസരങ്ങളിലാണ് എന്നത് ഏറെ സംശയത്തിന് ഇട നൽകുന്നതാണെന്നും കുഷ്ണദാസ് പറഞ്ഞു.