- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Money
- /
- SERVICE SECTOR
പട്ടിക ജാതിക്കർ കയറിയാൽ ശബരിമല അശുദ്ധമാകുമോ? രക്തം, കഫം, മലം, മൂത്രം, എന്നിവയൊക്കെ മാത്രമല്ല ശബരിമലയെ അശുദ്ധമാക്കുന്നത്; ചണ്ഡാളർ അഥവാ പട്ടികജാതിക്കാർ കയറിയാലും ക്ഷേത്രം അശുദ്ധമാകുമെന്ന് താന്ത്രികസമുച്ചയം; സ്ത്രീ പ്രവേശനത്തെ എതിർക്കാൻ തന്ത്രികൾ സുപ്രീം കോടതിയിൽ കൊടുത്ത താന്ത്രിക സമുച്ചയം ആചാരങ്ങളെ മുറുകെ പിടിക്കുന്നവർ വായിക്കണമെന്ന് സണ്ണി എം കപിക്കാട്
തിരുവനന്തപുരം: ശബരിമലയിൽ സ്ത്രീകൾ കയറിയാൽ അശുദ്ധമാണെന്ന് വാദിക്കുന്നവർ താന്ത്രിക സമുച്ചയം എന്ന പുസ്തകം ഒന്നു വായിച്ചു നോക്കണമെന്ന് ദളിത് ചിന്തകനും എഴുത്തുകാരനുമായ സണ്ണി എം കപിക്കാട്. ഇതനുസരിച്ച് രക്തം, മലം, മൂത്രം കഫം എന്നിവ മാത്രമല്ല ക്ഷേത്രത്തെ അശുദ്ധമാക്കുന്നത്.പട്ടികജാതിക്കാർ കയറിയാലും ക്ഷേത്രം അശുദ്ധമാകും. മൂവാറ്റുപുഴ മരടിയിൽ നാഷണൽ ഫോറം ഫോർ എൻഫോഴ്‌സ്‌മെന്റ് ഓഫ് സോഷ്യൽ ജസ്റ്റിസ് സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്ത്രീകളെ അകത്തു പ്രവേശിപ്പിക്കാതിരിക്കാൻ തന്ത്രികൾ സുപ്രീം കോടതിയിൽ കൊടുത്ത പുസ്തകമാണ് താന്ത്രിക സമുച്ചയം. രാഹുൽ ഈശ്വർ പറഞ്ഞത് പോലെ രക്തം വീണാലോ മൂത്രമൊഴിച്ചാലോ മാത്രമല്ല പട്ടികജാതിക്കാർ കയറിയാലും ശബരിമല പോലുള്ള ക്ഷേത്രങ്ങൾ അശുദ്ധമാകുമെന്ന് താന്ത്രികസമുച്ചയത്തിൽ പറഞ്ഞിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. താന്ത്രികസമുച്ചയത്തിൽ പറയുന്ന ഒരു കാര്യം ശബരിമല പോലുള്ള ക്ഷേത്രം അശുദ്ധമാകാൻ രക്തം, കഫം, മലം, മൂത്രം, വിയർപ്പ്, ആർത്തവം ഇവയൊക്കെയാണ്. പിന്നെയുമുണ്ട്... തീർന്നി
തിരുവനന്തപുരം: ശബരിമലയിൽ സ്ത്രീകൾ കയറിയാൽ അശുദ്ധമാണെന്ന് വാദിക്കുന്നവർ താന്ത്രിക സമുച്ചയം എന്ന പുസ്തകം ഒന്നു വായിച്ചു നോക്കണമെന്ന് ദളിത് ചിന്തകനും എഴുത്തുകാരനുമായ സണ്ണി എം കപിക്കാട്. ഇതനുസരിച്ച് രക്തം, മലം, മൂത്രം കഫം എന്നിവ മാത്രമല്ല ക്ഷേത്രത്തെ അശുദ്ധമാക്കുന്നത്.പട്ടികജാതിക്കാർ കയറിയാലും ക്ഷേത്രം അശുദ്ധമാകും. മൂവാറ്റുപുഴ മരടിയിൽ നാഷണൽ ഫോറം ഫോർ എൻഫോഴ്‌സ്‌മെന്റ് ഓഫ് സോഷ്യൽ ജസ്റ്റിസ് സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്ത്രീകളെ അകത്തു പ്രവേശിപ്പിക്കാതിരിക്കാൻ തന്ത്രികൾ സുപ്രീം കോടതിയിൽ കൊടുത്ത പുസ്തകമാണ് താന്ത്രിക സമുച്ചയം. രാഹുൽ ഈശ്വർ പറഞ്ഞത് പോലെ രക്തം വീണാലോ മൂത്രമൊഴിച്ചാലോ മാത്രമല്ല പട്ടികജാതിക്കാർ കയറിയാലും ശബരിമല പോലുള്ള ക്ഷേത്രങ്ങൾ അശുദ്ധമാകുമെന്ന് താന്ത്രികസമുച്ചയത്തിൽ പറഞ്ഞിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
താന്ത്രികസമുച്ചയത്തിൽ പറയുന്ന ഒരു കാര്യം ശബരിമല പോലുള്ള ക്ഷേത്രം അശുദ്ധമാകാൻ രക്തം, കഫം, മലം, മൂത്രം, വിയർപ്പ്, ആർത്തവം ഇവയൊക്കെയാണ്. പിന്നെയുമുണ്ട്... തീർന്നിട്ടില്ല ലിസ്റ്റ്... ചണ്ഡാളർ അഥവാ അയിത്തജാതിക്കാർ.. എന്നാൽ അതു പരിഷ്‌ക്കരിച്ചല്ലോ...ഇപ്പോൾ ക്ഷേത്രത്തിലേക്ക് വരുന്നോയെന്ന് പിന്നോക്കക്കാരെവിളിച്ചുകൊണ്ടാണ് അവർ പോകുന്നത്. ആചാരം പരിഷ്‌കരിച്ചിട്ട് ഒന്നും സംഭവിച്ചില്ലല്ലോ എന്നും അദ്ദേഹം ചോദിക്കുന്നു. ശബരിമലയിൽ ആചാരം പരിഷ്‌കരിച്ചിട്ടില്ല എന്ന് പറയുന്നത് ശുദ്ധതട്ടിപ്പാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം ക്ഷേത്രത്തിൽ അശുദ്ധിയുണ്ടായാൽ ശുദ്ധിയാക്കേണ്ടതെങ്ങനെയാണ് എന്നത് താന്ത്രികസമുച്ചയത്തിൽ പറയുന്നതെന്നും അദ്ദേഹം വിശദീകരിച്ചു. 'മൂന്ന് വഴികളാണ് തന്ത്രസമുച്ചയം പറയുന്നത്. ഒന്ന് പശുവിനെയും കിടാവിനെയും കൊണ്ട് കെട്ടുക, പശു അവിടെ മൂത്രമൊഴിച്ച് ചാണകമിട്ട് കളയുമ്പോ ശരിയായിക്കോളും. രണ്ടാമതൊരു വഴി ബ്രാഹ്മണന്റെ കാല് കഴുകിയ വെള്ളം ഒഴിക്കുക, മൂന്ന് ബ്രാഹ്മണന്റെ ഉച്ഛിഷ്ടം ഭക്ഷിക്കുക.പശുവിനെയും കിടാവിനെയുമൊക്കെ നിങ്ങൾ നോക്കിക്കോണം. പിന്നെ പറഞ്ഞ രണ്ട് കാര്യങ്ങളും അതെന്തായാലും ഈ കേരളത്തിൽ നടക്കില്ല. അതിന് സുകുമാരൻ നായരല്ല, ശ്രീധരൻപിള്ളയല്ല, ആരായാലും അനുവദിച്ച് തരില്ല, ഇതാണ് ഞങ്ങൾ പറയുന്ന കാര്യം'- സണ്ണി എം കപിക്കാട് കൂട്ടിച്ചേർത്തു.
ബ്രാഹ്മണന്റെ കാല് കഴുകിയ വെള്ളം കുടിക്കാൻ ഇനി ഞങ്ങൾ തയ്യാറല്ല എന്നാണ് പറയുന്നത്. താന്ത്രികസമുച്ചയം വെച്ച് ഭരണഘടനയെ വെല്ലുവിളിക്കാമെന്ന് ഇവിടത്തെ സംഘികൾ വിചാരിക്കുന്നുണ്ട് എങ്കിൽ ഭരണഘടനയെ ഉയർത്തിപിടിച്ചുകൊണ്ട് ഇന്ത്യൻ രാഷ്ട്രത്തിന്റെയും ഇന്ത്യൻ സമൂഹത്തിന്റെയും അന്തസ് സംരക്ഷിക്കാനുള്ള പുതിയൊരു പ്രസ്ഥാനം ഇവിടെ രൂപപ്പെട്ടു കഴിഞ്ഞുവെന്നും അദ്ദേഹം വ്യക്തമാക്കി.