ബരിമലയിൽ ദർശനത്തിന് സമയം നിച്ഛയിക്കാൻ ശബരിമല പിണറായിയുടെ തറവാട്ടു സ്വത്തല്ല എന്നും ക്ഷേത്രങ്ങളിലെ കാര്യം വിശ്വാസികൾ തീരുമാനിക്കുമെന്നും മഹിളാ ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി ബിന്ദു മോഹൻ.

ക്ഷേത്രങ്ങളിൽ സ്ത്രീകൾ കുളിച്ചുതൊഴുന്നത് പുരുഷന്മാരെ ശരീരം കാണിക്കാൻ ആണ് എന്ന് പറഞ്ഞ പി.കെ. ശ്രീമതി സ്വന്തം പാർട്ടിയിൽ നടക്കുന്ന കാര്യമാണ് പറഞ്ഞത്. ശബരിമലയിൽ നടന്നത് തെറിജപം ആണെന്ന് ധാരണ തോമസ് ഐസക്കിന് പള്ളികളിലും മോസ്‌കുകളിലും നടക്കുന്ന പ്രാർത്ഥനകളെ ഇതേ രീതിയിൽ പറയാനുള്ള ചങ്കൂറ്റമുണ്ടോ ? വിശ്വാസികളുടെ വോട്ടു മേടിച്ച് ജയിച്ചതിനു ശേഷം അവരെ തിരിഞ്ഞു തുപ്പുന്ന ധനമന്ത്രി തോമസ് ഐസക് കേരളത്തിന്റെ ശാപമാണ് , അവർ പറഞ്ഞു. ശരണമന്ത്രത്തെ തെറിജപത്തോടുപമിച്ച തോമസ് ഐസക്കിനെതിരെ ശബരിമല കർമ്മ സമിതിയുടെ നേതൃത്വത്തിൽ അദ്ദേഹത്തിന്റെ ഓഫീസിലേക്ക് നടന്ന പ്രതിഷേധ മാർച്ച് ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ബിന്ദു മോഹൻ.

ഹിന്ദു ഐക്യവേദി ജില്ലാ പ്രസിഡണ്ട് Adv ' G ബാലഗോപാൽ അദ്ധ്യക്ഷത വഹിച്ചു.ശബരിമല കർമ്മസമിതി ജില്ലാ സംയോജക് S.ജയകൃഷ്ണൻ മുഖ്യ പ്രഭാഷണം നടത്തി.

ഹിന്ദു ഐക്യവേദി ജില്ലാ ജനറൽ സെക്രട്ടറി CN ജിനു,ബിജെപി. ആലപ്പുഴ നിയോജക മണ്ഡലം പ്രസിഡണ്ട് ജി.വിനോദ് കുമാർ ,സംസ്ഥാന സമിതി അംഗം അഡ്വ. രൺജിത്ത് ശ്രീനിവാസ്, ശ്രീ വിനോദ് ഉമ്പർ നാട്, Kസഹജൻ, രൺജിത്ത് ശ്രീനിവാസ് ,മുരളീധരൻ പള്ളിപ്പുറം, ശ്രീമതി ബിന്ദു ശിവരാജൻ എന്നിവർ പ്രസംഗിച്ചു.