- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആഴി അണഞ്ഞത് വിശ്വാസികൾക്ക് നൽകിയത് വേദന; നടവരവ് കുറയുന്നത് ദേവസ്വം ബോർഡിൽ പ്രതിസന്ധിയും; ഒരാഴ്ച കൊണ്ട് ശബരിമലയിൽ എത്തിയത് 9000 പേർ മാത്രം; കോവിഡു കാലത്ത് ആളൊഴിഞ്ഞ് സന്നിധാനം
ശബരിമല: തിരുവിതാംകൂർ ദേവസ്വം ബോർഡ് വമ്പൻ പ്രതിസന്ധിയിൽ. മണ്ഡലകാലം തുടങ്ങി ഒരാഴ്ച പിന്നിടുമ്പോൾ ശബരിമലയിൽ ദർശനത്തിന് എത്തിയത് 9,000 തീർത്ഥാടകർ മാത്രമാണ്. ശബരിമലയിലെ പ്രതിസന്ധി ദേവസ്വം ബോർഡിനെ മൊത്തം ബാധിക്കും. തീർത്ഥാടകർ കുറഞ്ഞത് കാരണം ശബരിമലയിലെ ആഴി അണഞ്ഞിരുന്നു. ഇതിന്റെ വിശ്വാസ പ്രശനങ്ങൾ ചർച്ചയാകുന്നതിനിടെയാണ് ദേവസ്വം ബോർഡിന്റെ പ്രതിസന്ധിയും രൂക്ഷമാകുന്നത്.
കഴിഞ്ഞ വർഷം മൂന്നുലക്ഷത്തോളം പേർ ഈ സമയം മല ചവിട്ടിയിരുന്നു. കോവിഡ് നിയന്ത്രണം നിലനിൽക്കെ, ഈ സീസണിൽ സന്നിധാനത്ത് തീർത്ഥാടകരുടെ ചെറിയ തിരക്കെങ്കിലും ഉണ്ടായത് ശനിയാഴ്ചയാണ്. കോവിഡ് നിയന്ത്രണം വന്നശേഷം എട്ടുമാസത്തിനിടെ ഏറ്റവും കൂടുതൽ ഭക്തർ എത്തിയ ദിവസവും ശനിയാഴ്ചയാണ്. ഓൺലൈൻ വഴി ബുക്കുചെയ്യുന്നവരിൽ 40 ശതമാനം പേരും വരുന്നില്ലെന്ന് അധികൃതർ പറഞ്ഞു. കാത്തിരിപ്പ് പട്ടികയിൽ ഉള്ളവർക്ക് അവസരം നൽകുകയാണ്. ശനിയാഴ്ച 2,000 പേർ വന്നിട്ടും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു.
ശനിയാഴ്ച 1,959 പേർ ദർശനം നടത്തി. ഞായറാഴ്ചയും തിരക്ക് ഉണ്ടായിരുന്നു. ഉച്ചവരെ 1,573 പേർ ദർശനം നടത്തി. തീർത്ഥാടകരുടെ കുറവ് നടവരവിനെയും ബാധിച്ചു. മുൻവർഷം ദിവസം മൂന്ന് കോടി രൂപ വരവ് ഉണ്ടായിരുന്നു. ഇപ്പോൾ പത്ത് ലക്ഷം രൂപയിൽത്താഴെ മാത്രം. സാധാരണദിവസം 1,000 പേർക്കും ശനി, ഞായർ ദിവസങ്ങളിൽ 2,000 പേർക്കുമാണ് ദർശനാനുമതി. തിങ്കൾ മുതൽ വെള്ളി വരെ 950 മുതൽ 1050 പേരാണ് ദിവസവും വന്നത്.