- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭൂമിസംബന്ധമായി ഒത്തുതീർപ്പുകൾക്ക് കോടതിക്കുപുറത്ത് സാധ്യതയില്ലെന്ന നിലപാടിൽ ബിലീവേഴ്‌സ് ചർച്ച്; സർക്കാരിനെ നാണംകെടുത്തി വീണ്ടും നിലപാട് എടുക്കൽ; ശബരിമല വിമാനത്താവളം പ്രതിസന്ധിയിൽ
കോട്ടയം: വീണ്ടും സർക്കാരിനെ നാണം കെടുത്തി ബിലീവേഴ്‌സ് ചർച്ച. ശബരിമല വിമാനത്താവളം യാഥാർത്ഥ്യമാക്കാനുള്ള ഇടെപടലാണ് ഇതോടെ പൊളിയുകയാണ്. നിർദിഷ്ട ശബരിമല വിമാനത്താവളപദ്ധതിക്കുള്ള ചെറുവള്ളി എസ്റ്റേറ്റിന്റെ ഉടമാവകാശം സംബന്ധിച്ച് കോടതിക്കുപുറത്ത് ഒത്തുതീർപ്പുകൾക്ക് വിസമ്മതിച്ച് ബിലീവേഴ്‌സ് ചർച്ച് രംഗത്ത് വരുമ്പോൾ ശബരിമല വിമാനത്താവളവും നീളുമെന്ന് ഉറപ്പായി.
പാലാ കോടതിയിൽ സർക്കാർ ഉടമാവകാശം ഉറപ്പിക്കാൻ നൽകിയ കേസ് നടന്നുവരികയാണ്. ഇതിനിടെയാണ് ബിലീവേഴ്‌സ് ചർച്ചിന് കീഴിലുള്ള ട്രസ്റ്റുമായി റവന്യൂ സ്‌പെഷ്യൽ സെക്രട്ടറി കെ.ബിജു ചർച്ച നടത്തിയത്. ചീഫ് സെക്രട്ടറിയാണ് ഇവരെ കൂടിക്കാഴ്ചയ്ക്ക് ക്ഷണിച്ചത്. വിമാനത്താവളപദ്ധതിയുമായി സർക്കാർ മുന്നോട്ട് പോകുന്നതിന്റെ ഭാഗമായിട്ടായിരുന്നു കൂടിക്കാഴ്ച. കോടതിക്ക് പുറത്ത് ഒത്തുതീർപ്പിനായിരുന്നു ശ്രമം.
പദ്ധതിക്ക് മണ്ണ്, ഭൂമിഘടന പഠനങ്ങൾ ഉടൻ നടത്തണം. ഇതിന് ആദ്യത്തെ കൺസൾട്ടന്റായ ലൂയി ബഗറിനോട് വീണ്ടും ആവശ്യപ്പെട്ടിട്ടുണ്ട്. അതിന്, നിലവിൽ ഉടമാവകാശമുള്ള ചർച്ചിന്റെ അനുമതി വേണ്ടതുണ്ട്. ആദ്യഘട്ടത്തിൽ ലൂയി ബഗറിന് അനുമതി നൽകിയതുപോലെ വീണ്ടും ആവശ്യമെങ്കിൽ നൽകാമെന്ന നിലപാടാണ് സഭ സ്വീകരിച്ചത്. ഇക്കാര്യം സഭാകൗൺസിലിൽ ചർച്ചചെയ്ത് അംഗീകാരം വാങ്ങണമെന്ന് അവർ അറിയിച്ചെന്നാണ് വിവരം.
പാലാ കോടതിയിലെ കേസ് നീട്ടിക്കൊണ്ടുപോകാതെ വേഗം തീർക്കാൻ സർക്കാർ തയ്യാറാകണമെന്ന അഭ്യർത്ഥനയും ചർച്ച് മുന്നോട്ടുവെച്ചു. ഭൂമിസംബന്ധമായി ഒത്തുതീർപ്പുകൾക്ക് കോടതിക്കുപുറത്ത് സാധ്യതയില്ലെന്ന നിലപാടാണ് അവർ എടുത്തത്.