- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നീലിമലപ്പാത ഇന്ന് തീർത്ഥാടകർക്കായി തുറക്കും; വിരിവെക്കാൻ അനുവാദമില്ല; തീർത്ഥാടകർക്ക് സന്നിധാനത്ത് മുറിയെടുത്ത് താമസിക്കാനും അനുമതി
പത്തനംതിട്ട: നീലിമലപ്പാതയിലൂടെ ഞായറാഴ്ച പുലർച്ചെ രണ്ടുമുതൽ തീർത്ഥാടകരെ കടത്തിവിടും. രാത്രി എട്ടുവരെയാണിത്. പമ്പയിൽനിന്ന് നീലിമല വഴിയും സ്വാമി അയ്യപ്പൻ റോഡിലൂടെയും സന്നിധാനത്തേക്കു പോകാം.
നീലിമലപ്പാതയിൽ ഏഴ് അത്യാഹിത മെഡിക്കൽസെന്ററുകളും നീലിമല, അപ്പാച്ചിമേട് എന്നിവിടങ്ങളിലായി രണ്ട് കാർഡിയോളജി സെന്ററുകളും പ്രവർത്തിക്കും. കുടിവെള്ളത്തിനായി സംവിധാനവുമുണ്ട്. 56 ശൗചാലയ യൂണിറ്റുകളും തയ്യാറായി. അയ്യപ്പസേവാസംഘത്തിന്റെ 40 വൊളന്റിയർമാർ അടങ്ങുന്ന സ്‌ട്രെച്ചർ യൂണിറ്റുകളും ഇവിടെയുണ്ടാകും.
പമ്പാസ്‌നാനവും ബലിതർപ്പണവും നടത്താം. ത്രിവേണി വലിയപാലംമുതൽ ആറാട്ടുകടവുവരെയുള്ള ഭാഗത്താണ് സ്‌നാനം അനുവദിച്ചിട്ടുള്ളതെന്ന് കളക്ടറേറ്റിൽ ചേർന്ന അവലോകനയോഗത്തിനുശേഷം കളക്ടർ ഡോ. ദിവ്യ എസ്. അയ്യർ പറഞ്ഞു.
തീർത്ഥാടകർക്ക് സന്നിധാനത്ത് മുറിയെടുത്ത് താമസിക്കാൻ അനുമതി നൽകി. പരമാവധി 12 മണിക്കൂർവരെ താമസിക്കാം. സന്നിധാനത്തെത്തി ഇവ ബുക്കുചെയ്യാം. നടപ്പന്തലിലും മറ്റും വിരിവെക്കാനുള്ള അനുമതിയില്ലെന്ന് കളക്ടർ പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ