- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിഷു പൂജ; ശബരിമല നട ഇന്ന് തുറക്കും; വിഷുക്കണി ദർശനം 15 ന് പുലർച്ചെ
പത്തനംതിട്ട: വിഷു പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും. വൈകീട്ട് അഞ്ചിന് കണ്ഠര് മഹേശ്വര് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി എൻ പരമേശ്വരൻ നമ്പൂതിരി നട തുറന്ന് ദീപം തെളിയിക്കും. 15ന് പുലർച്ചെയാണ് വിഷുക്കണി ദർശനം.
നാളെ പുലർച്ചെ മുതൽ ഭക്തരെ സന്നിധാനത്തേക്ക് കടത്തി വിടും. തീർത്ഥാടകരുടെ എണ്ണത്തിൽ നിയന്ത്രണമില്ലെങ്കിലും വെർച്വൽ ക്യൂ ഒഴിവാക്കിയിട്ടില്ല. നിലയ്ക്കലിൽ സ്ലോട്ട് ബുക്കിങ് ഉണ്ട്. എത്തുന്നവർ രണ്ട് ഡോസ് വാക്‌സിൻ സ്വീകരിച്ചതിന്റെ സർട്ടിഫിക്കറ്റോ, 72 മണിക്കൂറിനുള്ളിൽ എടുത്ത ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റോ കരുതണം.
തിരിച്ചറിയൽ രേഖയായി ആധാർ കാർഡ്, വോട്ടർ ഐഡി, പാസ്‌പോർട്ട് എന്നിവയിൽ ഏതെങ്കിലുമൊന്ന് കൈയിലുണ്ടാകണം. പൂജകൾ പൂർത്തിയാക്കി 18ന് രാത്രി ഹരിവരാസനം പാടി നട അടയ്ക്കും.
Next Story