- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൊന്നമ്പല മേട്ടിൽ മകരവിളക്ക് തെളിഞ്ഞു; തൊഴുകയ്യോടെ ഭക്തലക്ഷങ്ങൾ; ശബരിമലയിലെ ഒരു തീർത്ഥാടന കാലത്തിന് കൂടി കൊടിയിറങ്ങി
ശബരിമല: പൊന്നമ്പലമേട്ടിൽ തെളിഞ്ഞ മകരവിളക്ക് ദർശിച്ച് ഭക്തലക്ഷങ്ങൾ. ഇന്ന് വൈകുന്നേരം 06.40 ഓടെയാണ് മകരവിളക്ക് കണ്ടത്. പന്തളത്തു നിന്നെത്തിയ തിരുവാഭരണ ഘോഷയാത്ര വൈകിട്ടോടെ സന്നിധാനത്തെത്തി. തുടർന്ന് സർവാഭരണ ഭൂഷിതനായി അയ്യപ്പനെ അണിയിച്ചൊരുക്കി ദീപാരാധനയ്ക്കായി നട തുറന്നതോടെയാണ് മകരവിളക്കും തെളിഞ്ഞത്. മൂന്നുപ്രാവശ്യം തെളിഞ്ഞണഞ്ഞത
ശബരിമല: പൊന്നമ്പലമേട്ടിൽ തെളിഞ്ഞ മകരവിളക്ക് ദർശിച്ച് ഭക്തലക്ഷങ്ങൾ. ഇന്ന് വൈകുന്നേരം 06.40 ഓടെയാണ് മകരവിളക്ക് കണ്ടത്. പന്തളത്തു നിന്നെത്തിയ തിരുവാഭരണ ഘോഷയാത്ര വൈകിട്ടോടെ സന്നിധാനത്തെത്തി. തുടർന്ന് സർവാഭരണ ഭൂഷിതനായി അയ്യപ്പനെ അണിയിച്ചൊരുക്കി ദീപാരാധനയ്ക്കായി നട തുറന്നതോടെയാണ് മകരവിളക്കും തെളിഞ്ഞത്. മൂന്നുപ്രാവശ്യം തെളിഞ്ഞണഞ്ഞതോടെ ഭക്തർ അയ്യപ്പദർശനത്തിനായി നടയ്ക്ക് മുന്നിലെത്തി.
പന്തളത്ത് നിന്ന് ആഘോഷവരവായി വൈകീട്ടോടെ ശരംകുത്തിയിലെത്തിയ തിരുവാഭരണപേടകങ്ങളെ ആചാരപൂർവം ദേവസ്വം പ്രതിനിധികൾ സ്വീകരിച്ച് പതിനെട്ടാംപടിയിലേക്ക് ആനയിച്ചു. വെടിക്കെട്ടും മേളവും ശരണംവിളിയും അകമ്പടി. ദേവസ്വം മന്ത്രി വി എസ് ശിവകുമാർ, കൊടിക്കുന്നിൽ സുരേഷ് എംപി, ദേവസ്വം പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണൻ, മെമ്പർമാരായ അജയ് തറയിൽ, പി.കെ കുമാരൻ, ദേവസ്വം കമ്മീഷണർ രാമരാജ പ്രേമ പ്രസാദ്, സ്‌പെഷൽ കമ്മീഷണർ കെ.ബാബു, എ.ഡി.ജി.പി കെ.പത്മകുമാർ എന്നിവരാണ് സ്വീകരിച്ചത്. ഇവരെല്ലാവരും നടയിൽ നിന്ന് മകരവിളക്ക് ദർശിക്കുകയും ചെയ്തു. നടൻ ജയറാമും ഭക്തജനങ്ങൾക്കിടയിലുണ്ടായിരുന്നു.
തിരുവാഭരണം ചാർത്തി ദീപാരാധന നടക്കുമ്പോൾ പൊന്നമ്പലമേട്ടിൽ മകരവിളക്ക് തെളിഞ്ഞു. ഇതോടെ ഒരു തീർത്ഥാടന കാലത്തിനാണ് പരിസമാപ്തിയായത്. അനിയന്ത്രിതമായ തിരക്കാണ് ഈ സമയം സന്നിധാനത്തും കാനനപാതയിലുടനീളവും പമ്പയിലുമെല്ലാം അനുഭവപ്പെട്ടത്.