- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശബരിമല വിമാനത്താവളം: പ്രമോഷൻ കൗൺസിൽ രൂപീകരിക്കും
പത്തനംതിട്ട: മധ്യതിരുവിതാംകൂറിന്റെ സമഗ്രവികസനത്തിന് വഴിവെയ്ക്കുന്ന നിർദ്ദിഷ്ട ശബരിമല വിമാനത്താവളംഅനാവശ്യമായ വിവാദങ്ങളിൽപെടുത്തി തുടക്കത്തിലേ ഇല്ലാതാക്കാൻ ശ്രമിക്കുന്നവരെ ജനം തിരിച്ചറിയണമെന്ന് ഗ്ലോബൽസോഷ്യൽ സെന്റർ (ജി. എസ്. സി). (ജി. എസ്. സി). വിമാനത്താവളത്തിനായി സർക്കാർ കണ്ടെത്തിയ ചെറുവള്ളി എസ്റ്റേറ്റ് ബിലീവേഴ്‌സ് ചർച്ചിന്റെ ഉടമസ്ഥതയിലാണ്. ഈസ്ഥലം സംബന്ധിച്ച് തർക്കം കോടതിയും സർക്കാരും തീർക്കട്ടെ. ശബരിമലയിൽ എത്തുന്ന തീർത്ഥാടകർക്കും,മദ്ധ്യതിരുവിതാംകൂറിലെ പ്രവാസികൾക്കും വേണ്ടി വിമാനത്താവളമമെന്ന ആഗ്രഹം സഫലമാകുന്നതിൽ സഭയ്ക്ക് സന്തോഷമേഉള്ളുവെന്ന് സഭാ നേതൃത്വം പറയുന്നു. എന്നാൽ ഇതിന് പിന്നിൽ നിഗൂഢത ഉണ്ടെങ്കിൽ ജനങ്ങൾക്കത് അംഗീകരിക്കാൻ കഴിയില്ല. ആറന്മുള വിമാനത്താവളം അടഞ്ഞ അദ്ധ്യായം ആയപ്പോൾ രാജു എബ്രഹാം എംഎൽഎ യാണ്മദ്ധ്യതിരുവിതാംകൂറിൽ വിമാനത്താവളമെന്ന ആവശ്യമായി സർക്കാരിനെ സമീപിച്ചത്. തുടർന്ന് അദ്ദേഹം നിയമസഭയിൽസബ്മിഷൻ ഉന്നയിക്കുകയും ചെയ്തു. തുടർന്നാണ് സർക്കാർ മധ്യ തിരുവിതാംകൂറിൽ വിമാനത്താവളംപരിഗണിക്കാമ
പത്തനംതിട്ട: മധ്യതിരുവിതാംകൂറിന്റെ സമഗ്രവികസനത്തിന് വഴിവെയ്ക്കുന്ന നിർദ്ദിഷ്ട ശബരിമല വിമാനത്താവളംഅനാവശ്യമായ വിവാദങ്ങളിൽപെടുത്തി തുടക്കത്തിലേ ഇല്ലാതാക്കാൻ ശ്രമിക്കുന്നവരെ ജനം തിരിച്ചറിയണമെന്ന് ഗ്ലോബൽസോഷ്യൽ സെന്റർ (ജി. എസ്. സി). (ജി. എസ്. സി).
വിമാനത്താവളത്തിനായി സർക്കാർ കണ്ടെത്തിയ ചെറുവള്ളി എസ്റ്റേറ്റ് ബിലീവേഴ്‌സ് ചർച്ചിന്റെ ഉടമസ്ഥതയിലാണ്. ഈസ്ഥലം സംബന്ധിച്ച് തർക്കം കോടതിയും സർക്കാരും തീർക്കട്ടെ. ശബരിമലയിൽ എത്തുന്ന തീർത്ഥാടകർക്കും,മദ്ധ്യതിരുവിതാംകൂറിലെ പ്രവാസികൾക്കും വേണ്ടി വിമാനത്താവളമമെന്ന ആഗ്രഹം സഫലമാകുന്നതിൽ സഭയ്ക്ക് സന്തോഷമേഉള്ളുവെന്ന് സഭാ നേതൃത്വം പറയുന്നു. എന്നാൽ ഇതിന് പിന്നിൽ നിഗൂഢത ഉണ്ടെങ്കിൽ ജനങ്ങൾക്കത് അംഗീകരിക്കാൻ കഴിയില്ല.
ആറന്മുള വിമാനത്താവളം അടഞ്ഞ അദ്ധ്യായം ആയപ്പോൾ രാജു എബ്രഹാം എംഎൽഎ യാണ്മദ്ധ്യതിരുവിതാംകൂറിൽ വിമാനത്താവളമെന്ന ആവശ്യമായി സർക്കാരിനെ സമീപിച്ചത്. തുടർന്ന് അദ്ദേഹം നിയമസഭയിൽസബ്മിഷൻ ഉന്നയിക്കുകയും ചെയ്തു. തുടർന്നാണ് സർക്കാർ മധ്യ തിരുവിതാംകൂറിൽ വിമാനത്താവളംപരിഗണിക്കാമെന്നും ഇതിനായി വിദഗ്ദ്ധ സമിതിയെ സർക്കാർ നിയോഗിച്ച് വിമാനത്താവളത്തിന് സാധ്യതയായുള്ളഎല്ലാം സ്ഥലങ്ങളും പരിശോധിച്ചതിനുശേഷമാണ് ചെറുവള്ളി എസ്റ്റേറ്റ് വിമാനത്താവളത്തിന് അനുയോജ്യമായ സ്ഥലമാണ് എന്നറിപ്പോർട്ട് വിദഗ്ദ്ധ സമിതി സർക്കാരിന് സമർപ്പിച്ചത്. ഈ സ്ഥലം തന്നെയാണ് മറ്റ് സ്വകാര്യ ഏജൻസിയും നടത്തിയപഠനത്തിലുമുള്ളത്. പത്തനംതിട്ട ജില്ലയിൽ ഉള്ള സ്ഥലത്ത് വിമാനത്താവളം അനുവദിക്കാൻ കഴിയില്ലെങ്കിൽ വിമാനത്താവളം
പാടില്ലെന്നാണ് ചിലർ പറയുന്നത്.
ഇപ്പോൾ സർക്കാർ കണ്ടെത്തിയ സ്ഥലം കോട്ടയം, പത്തനംതിട്ട, ഇടുക്കി എന്നീ ജില്ലകളുടെ സമഗ്ര വികസനത്തിന്ഇടയാകുന്നതാണ്. ശബരിമലയിൽ എത്തുന്ന അയ്യപ്പഭക്തന്മാരിൽ ഏറിയപങ്കും എരുമേലി വഴിയാണ് സന്നിധാനത്തിൽ എത്തുന്നത്.അതുകൊണ്ട് തന്നെ നിർദ്ദിഷ്ട സ്ഥലം ഏറെ ഗുണകരവുമാണ്. ഇതൊക്കെ അറിയാതെയല്ല ചിലർ ആരോപണം
ഉന്നയിക്കുന്നത്. വിവാദം ഉണ്ടാക്കി പദ്ധതി വൈകിപ്പിക്കാൻ മാത്രമേ ഈ ബാലിശമായ ആരോപണങ്ങൾ കൊണ്ട് സാധിക്കുമെന്ന്ഇവർ മനസിലാക്കണം.വിമാനത്താവളം യാഥാർത്ഥ്യമാക്കാൻ ഏറ്റവും അനുയോജ്യ രാഷ്ട്രീയ കാലാവസ്ഥയാണ് നിലനിൽക്കുന്നത്.
വിമാനത്താവളത്തിന്റെ ഉപഭോക്താക്കളായ രാജ്യസഭാ ഉപാധ്യക്ഷൻ പ്രൊഫ. പി. ജെ. കുര്യൻ സംസ്ഥാനമന്ത്രിമാരായ, എം. എം.മണി, മാത്യു. ടി. തോമസ്, കെ. രാജു, തോമസ് ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എം. പി. മാരായആന്റോ ആന്റണി, ജോസ്. കെ.മാണി, ജോയ്‌സ് ജോർജ്ജ,് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, രാജ്യംഭരിക്കുന്ന രാഷ്ട്രിയ പാർട്ടിയുടെ സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ തുടങ്ങിയവരുടെ കഴിവും രാഷ്ട്രീയസ്വാധീനവും വിനിയോഗിച്ചാൽ കുറഞ്ഞ കാലയളവിൽ തന്നെ പദ്ധതി പൂർത്തിയാക്കാൻ കഴിയും. ഇവരുടെ പ്രവർത്തനങ്ങൾക്ക്മദ്ധ്യതിരുവിതാംകൂറിലെ എല്ലാ വിഭാഗം ജനങ്ങളും കക്ഷി രാഷ്ട്രീയത്തിനധീനമായി പിന്തുണ നൽകണം.
വിമാനത്താവള നിർമ്മാണത്തിന് എല്ലാ വിഭാഗം ജനങ്ങളുടെയും പിന്തുണയ്ക്കായി ജി. എസ്. സി യുടെആഭിമുഖ്യത്തിൽ ശബരിമല ഗ്രീൻഫീൽഡ് എയർപോർട്ട് പ്രമോഷൻ കൗൺസിൽ എന്ന പേരിൽ കൂട്ടായ്മ രൂപീകരിക്കുന്നു.വിമാനത്താവളം യാഥാർത്ഥ്യം ആകുന്നതോടുകൂടി വിവിധ വികസനസാധ്യതകൾ സംബന്ധിച്ച് വിവിധമേഖലകളിൽപ്രവർത്തിക്കുന്ന പ്രമുഖരുടെ, അഭിപ്രായങ്ങളും, നിർദ്ദേശങ്ങളും ഉൾപ്പെടുത്തി കൈപുസ്തകം പുറത്തിറക്കും.
ജി. എസ്. സി ചെയർമാൻ ടി. എച്ച്. ഉമ്മർ അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ ബി. ജോൺ, ജനറൽ സെക്രട്ടറിഅജി ബി. റാന്നി, ട്രഷറർ സുധാകരൻ അടിലാക്കുഴി, ലിസി ജോൺ, പ്രമോദ് കരികുളം എന്നിവർ പ്രസംഗിച്ചു.