- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നവീകരണത്തിന് മുന്നോടിയായി പതിനെട്ടാം പടിക്ക് പുതിയ വാതിൽ; 600 കിലോ തൂക്കമുള്ള പിത്തളയിൽ വാതിൽ നിർമ്മിച്ചത് രണ്ടാഴ്ച്ചകൊണ്ട്
ശബരിമല: പതിനെട്ടാംപടി നവീകരിക്കുന്നതിന്റെ മുന്നോടിയായി പടിക്ക് പുതിയ വാതിൽ സ്ഥാപിക്കുന്നു.മുംബൈയിൽനിന്ന് ശബരിമലയ്ക്കായി പ്രത്യേകം വരുത്തിയ പിത്തളയാണ് ഉപയോഗിച്ചാണ് വാതിലിന്റെ നിർമ്മാണം. ഇതിനായി 600 കിലോയോളം വരുന്ന പിത്തളയാണ് ഉപയോഗിച്ചിരിക്കുന്നത്.ശബരിമലയിൽ വെൽഡിങ് പണികൾ നടത്തുന്ന പന്തളം നെടിയകാല തെക്കേതിൽ സുബ്രഹ്മണ്യമാണ് പ
ശബരിമല: പതിനെട്ടാംപടി നവീകരിക്കുന്നതിന്റെ മുന്നോടിയായി പടിക്ക് പുതിയ വാതിൽ സ്ഥാപിക്കുന്നു.മുംബൈയിൽനിന്ന് ശബരിമലയ്ക്കായി പ്രത്യേകം വരുത്തിയ പിത്തളയാണ് ഉപയോഗിച്ചാണ് വാതിലിന്റെ നിർമ്മാണം. ഇതിനായി 600 കിലോയോളം വരുന്ന പിത്തളയാണ് ഉപയോഗിച്ചിരിക്കുന്നത്.
ശബരിമലയിൽ വെൽഡിങ് പണികൾ നടത്തുന്ന പന്തളം നെടിയകാല തെക്കേതിൽ സുബ്രഹ്മണ്യമാണ് പുതിയ വാതിലിന്റെ പണി പൂർത്തീകരിച്ചത്. 15 കൊല്ലമായി ബോർഡിന്റെ പണികൾക്ക് സന്നിധാനത്ത് എത്താറുള്ള സുബ്രഹ്മണ്യൻ, രണ്ടാഴ്ചകൊണ്ടാണ് ഇത് പൂർത്തിയാക്കിയത്.
ബംഗ്ലൂരു എസ്.എം. എന്റർപ്രൈസസാണ് സ്‌പോൺസർ. നാലേമുക്കാൽ ലക്ഷത്തോളം രൂപ െചലവുവരും. സ്റ്റീൽപൈപ്പ് ഉപയോഗിച്ച് ബലപ്പെടുത്തിയ ശേഷമാണ് പിത്തളയിലുള്ള ഗ്രിൽ രൂപത്തിലുള്ള ഗേറ്റ് പണിതത്. മകരവിളക്ക് കഴിഞ്ഞ് നടയടച്ചാൽ പൂർത്തീകരിക്കുമെന്ന് സുബ്രഹ്മണ്യം പറഞ്ഞു.
Next Story