- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബിജെപിയെ വളർത്തി ദുർബല പ്രതിപക്ഷമായി നിലനിർത്തി കോൺഗ്രസിന്റെ കഥ കഴിക്കാൻ സിപിഎം ഒരുക്കിയ തിരക്കഥയാണോ ഇക്കണ്ടതൊക്കെ? കാൽ നൂറ്റാണ്ട് ഭരണം ഉറപ്പിക്കാൻ സിപിഎം നടത്തിയ കുടിലതന്ത്രം എന്ന് തിരിച്ചറിയും?
ശബരിമല യുവതി പ്രവേശന വിഷയം ഇത്രയും വഷളാക്കിയത് ഈ സർക്കാരാണെന്ന കാര്യത്തിൽ സർക്കാരിനെ പിന്തുണയ്ക്കുന്നവർക്ക് പോലും വിയോജിപ്പുണ്ടാവില്ല. സുപ്രീംകോടതിയുടെ ഒരു വിധി വന്നാൽ ഉടൻ അത് നടപ്പിലാക്കും എന്ന് പറഞ്ഞു കൊണ്ട് പെട്ടെന്ന് ചാടിയിറങ്ങുകയായിരുന്നു ഈ സർക്കാർ. സുപ്രീംകോടതി വിധി അനുസരിച്ച് നടകയറാൻ യുവതികളെ കിട്ടാതെ വന്നപ്പോൾ അന്യമതത്തിൽപെട്ട ആക്ടിവിസ്റ്റുകളെ വരെ കെട്ടിയെഴുന്നള്ളിച്ച് ഇത് ലൈവാക്കി നിർത്തിയതും ഈ സർക്കാരായിരുന്നു. പ്രളയം മൂലം തകർന്ന് തരിപ്പണമായ കേരളത്തിൽ ഇത്രയും എളുപ്പത്തിൽ ഇങ്ങനെ ഒരു ചരിത്രപരമായ തീരുമാനം നടപ്പിലാക്കുക അസാധ്യമാണെന്ന് പറഞ്ഞിരുന്നെങ്കിൽ ഈ സർക്കാരിന് ഒന്നും സംഭവിക്കുമായിരുന്നില്ല. സർക്കാരിന്റെ നിലപാടും ലിംഗ നീതി സമീപനവും മൂലം അത്തരം ഒരു നിലപാടിനോട് തിരിഞ്ഞു നിൽക്കാൻ സർക്കാരിന് സാധിക്കാത്തത് മനസ്സിലാക്കാം. എന്നാൽ മഹാപ്രളയം മൂലം ഒലിച്ചു പോയ പമ്പയേയും സന്നിധാനത്തെയും ശരിയാക്കാൻ പോലും സമയം തികയാതിരിക്കവെ ഇപ്പോൾ ഉള്ളതിന്റെ ഇരട്ടിയിലധികം ഭക്തർ അവിടെ എത്തുന്നത് പ്രായോഗികമാ
ശബരിമല യുവതി പ്രവേശന വിഷയം ഇത്രയും വഷളാക്കിയത് ഈ സർക്കാരാണെന്ന കാര്യത്തിൽ സർക്കാരിനെ പിന്തുണയ്ക്കുന്നവർക്ക് പോലും വിയോജിപ്പുണ്ടാവില്ല. സുപ്രീംകോടതിയുടെ ഒരു വിധി വന്നാൽ ഉടൻ അത് നടപ്പിലാക്കും എന്ന് പറഞ്ഞു കൊണ്ട് പെട്ടെന്ന് ചാടിയിറങ്ങുകയായിരുന്നു ഈ സർക്കാർ. സുപ്രീംകോടതി വിധി അനുസരിച്ച് നടകയറാൻ യുവതികളെ കിട്ടാതെ വന്നപ്പോൾ അന്യമതത്തിൽപെട്ട ആക്ടിവിസ്റ്റുകളെ വരെ കെട്ടിയെഴുന്നള്ളിച്ച് ഇത് ലൈവാക്കി നിർത്തിയതും ഈ സർക്കാരായിരുന്നു. പ്രളയം മൂലം തകർന്ന് തരിപ്പണമായ കേരളത്തിൽ ഇത്രയും എളുപ്പത്തിൽ ഇങ്ങനെ ഒരു ചരിത്രപരമായ തീരുമാനം നടപ്പിലാക്കുക അസാധ്യമാണെന്ന് പറഞ്ഞിരുന്നെങ്കിൽ ഈ സർക്കാരിന് ഒന്നും സംഭവിക്കുമായിരുന്നില്ല.
സർക്കാരിന്റെ നിലപാടും ലിംഗ നീതി സമീപനവും മൂലം അത്തരം ഒരു നിലപാടിനോട് തിരിഞ്ഞു നിൽക്കാൻ സർക്കാരിന് സാധിക്കാത്തത് മനസ്സിലാക്കാം. എന്നാൽ മഹാപ്രളയം മൂലം ഒലിച്ചു പോയ പമ്പയേയും സന്നിധാനത്തെയും ശരിയാക്കാൻ പോലും സമയം തികയാതിരിക്കവെ ഇപ്പോൾ ഉള്ളതിന്റെ ഇരട്ടിയിലധികം ഭക്തർ അവിടെ എത്തുന്നത് പ്രായോഗികമായും അസാധ്യമാണെന്നും ഇവർക്ക് വേണ്ടി പ്രാഥമിക സൗകര്യങ്ങൾ ഒരുക്കുന്നതിനെങ്കിലും ഈ മണ്ഡലകാലത്തെ ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് ഒരു സാവകാശ ഹർജി കൊടുത്തിരുന്നെങ്കിൽ ഈ പ്രശ്‌നം ഉണ്ടാവുമായിരുന്നില്ല. എന്നാൽ സർക്കാർ ചെയ്തത് എടുത്ത് ചാടി ഇത് നടപ്പിലാക്കുമെന്ന് പ്രഖ്യാപനം നടത്തുകയും യാതൊരു അടിസ്ഥാന സൗകര്യവുമില്ലാതെ യുവതികളെ അവിടേക്ക് കൊണ്ടു പോകാനുള്ള ശ്രമം നടത്തുകയുമായിരുന്നു.
എന്തുകൊണ്ടായിരിക്കും സർക്കാർ ഇങ്ങനെ ഒരു നിലപാട് എടുത്തത്. ഒരു കാര്യം വ്യക്തമാണ്. ഇത് സർക്കാരും ബിജെപിയും ചേർന്നുള്ള ഒരു ഒത്തുകളിയാണ്. കേരളം രൂപീകരിച്ച അന്നു മുതൽ ഈ നാട് ഭരിക്കുന്ന ഇടത് വലത് രാഷ്ട്രീയ പാർട്ടികൾ ഇത്തരം ഒത്തു തീർപ്പുകൾ വഴിയാണ് ഭരിച്ചു കൊണ്ടിരിക്കുന്നത്. ഈ പ്രക്രീയ ആവർത്തിക്കുന്നു. ഉമ്മൻ ചാണ്ടി സർക്കാർ ഭരിച്ചു കൊണ്ടിരുന്നപ്പോൾ കേരളം ഇന്നേ വരെ കണ്ടിട്ടില്ലാത്ത അഴിമതിയുടെ കഥയായിരുന്നു പ്രതിപക്ഷം പറഞ്ഞിരുന്നത്. എന്നിട്ട് ഭരണത്തിലേറി രണ്ട് വർഷം പിന്നിട്ടപ്പോൾ ഏതെങ്കിലും ഒരു യുഡിഎഫ് നേതാനവിനെ അറസ്റ്റ് ചെയ്യാനോ ജയിലിൽ അടക്കാനോ ഈ സർക്കാരിന് സാധിച്ചിട്ടുണ്ടോ? സിപിമ്മിനെ സംബന്ധിച്ചിടത്തോളം ഇവിടെ ബിജെപി വളരേണ്ടത് അവരുടെ ആവശ്യമാണ്. സിപിഎമ്മിന്റെ അടിത്തറ എന്ന് പറയുന്നത് ഹിന്ദു വോട്ടുകളാണ്.
ആ വോട്ടുകളിൽ വലിയൊരു ശതമാനം കഴിഞ്ഞ കുറേ വർഷങ്ങളായി ബിജെപിയിലേക്ക് പോയി കൊണ്ടിരിക്കുന്നു. അഞ്ച് ശതമാനത്തിൽ നിന്നും 15 ശതമാനത്തിലേക്ക് ബിജെപിയുടെ വോട്ടുകൾ ഉയർന്നപ്പോൾ ഏറ്റവും നഷ്ടമുണ്ടായത് സിപിഎമ്മിന് തന്നെയായിരുന്നു. അതുകൊണ്ട് തന്നെ സിപിഎമ്മിന്റെ ഇപ്പോഴത്തെ ആവശ്യം എന്ന് പറയുന്നത് ന്യൂനപക്ഷ വോട്ടുകൾ ഒപ്പം കൂട്ടുക എന്നതാണ്. അടിയുറച്ച സിപിഎം വോട്ടുകൾ അവർക്ക് നഷ്ടപ്പെടുകയില്ല. പത്ത് ഹിന്ദു വോട്ടുകൾ പോയാൽ 20 ന്യൂനപക്ഷ വോട്ടുകൾ ലഭിക്കുക എന്ന കൃത്യമായ മാർക്കറ്റിങ് തന്ത്രം മാത്രമാണ് ഇപ്പോൾ പുറത്തെടുത്തിരിക്കുന്നത്. ശബരിമല വിഷയത്തിൽ ഹിന്ദുക്കൾ ആളിക്കത്തുമ്പോൾ ക്രിസ്ത്യാനിയും മുസ്ലീമും ഈ ആൾക്കൂട്ടത്തെ ഭയപ്പെടുന്നു. അവർ സ്വാഭാവികമായും ദുർബലമായ കോൺഗ്രസിനെ വിട്ട് സിപിഎമ്മിനൊപ്പം ചേരുന്നു.
സിപിഎമ്മിന്റെ ലക്ഷ്യം കൃത്യമാണ് കോൺഗ്രസ് പൂർണ്ണമായും ഇല്ലാതാകണം. കോൺഗ്രസിൽ നിന്നും എല്ലാവരും ബിജെപിയിലേക്കും അതേസമയം കോൺഗ്രസിലെ വലതു തീവ്രവാദികൾ ബിജെപിയിലേക്കും അതിനെ ഭയക്കുന്നവർ സിപിഎമ്മിലേക്കും വരും. അങ്ങനെ സംഭവിച്ചാൽ നേട്ടം സിപിഎമ്മിന് തന്നെയാണ്. ന്യൂനപക്ഷ വോട്ടുകളുടെ പിന്തുണയില്ലാതെ ഒരു കാരണവശാലം കേരളത്തിൽ ബിജെപിക്ക് ഭരിക്കാൻ സാധിക്കയില്ല എന്നത് സത്യമാണ്. ഏതാണ്ട് 50 ശതമാനത്തോളം ജനസംഖ്യ ന്യൂനപക്ഷങ്ങളുടെ കയ്യിലാണ്. അങ്ങനെ ബിജെപി വളർന്നാലും ക്രിസ്ത്യാനികളും മുസ്ലീമുകളും സിപിഎമ്മിലേക്ക് വരും. വേണ്ടിവന്നാൽ ലീഗിന്റെയും കേരളാ കോൺഗ്രസിന്റെയും പിന്തുണയുമാകാം. അങ്ങനെ വന്നാൽ വരുന്ന 25 കൊല്ലം കേരളത്തിൽ ഭരണം നിലനിർത്താമെന്നാണ് സിപിഎമ്മിന്റെ കണക്ക് കൂട്ടൽ. കോൺഗ്രസിനെ ദുർബലപ്പെടുത്തി ബിജെപിയെ വളർത്തി ദുർബലമായ ഒരു പ്രതിപക്ഷമായി നിലനിർത്താൻ സിപിഎം ഒരുക്കിയിരിക്കുന്ന ഒരു കെണിയാണ് ഇത്.