- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇക്കുറി മണ്ഡലകാലത്തെ വരുമാനത്തിൽ വൻ വർധന; മുൻവർഷത്തേക്കാൾ മൂന്നു കോടിയുടെ അധിക വരുമാനം; കണക്കുകൾ എട്ടുദിവസത്തെ നടവരവിന്റെ അടിസ്ഥാനത്തിൽ
ശബരിമല: മണ്ഡലകാല മഹോൽസവത്തോടനുബന്ധിച്ച് നടതുറന്ന് എട്ടുദിവസത്തെ കണക്ക് അനുസരിച്ച് നടവരവിൽ തൊട്ടുമുൻവർഷത്തെ ഇതേകാലയളവിനേക്കാൾ മൂന്നുകോടിരൂപയിലധികം വർധന ഉണ്ടായതായി തിരുവതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണൻ പറഞ്ഞു. ദേവസ്വം ബോർഡ് ആരംഭിച്ച വെബ്‌സൈറ്റ്, ഫേസ്‌ബുക്ക്, ട്വിറ്റർ, യൂട്യൂബ് അക്കൗണ്ടുകൾ എന്നിവയുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞവർഷം ഇക്കാലയളവിൽ 19.95 കോടി രൂപയായിരുന്നു മൊത്തം നടവരവ് എങ്കിൽ ഈ വർഷം അത് 22.66 കോടി രൂപയായി വർധിച്ചു. അരവണ വിൽപ്പന 6.5 കോടിയിൽ നിന്ന് 8.8 കോടി രൂപയായി വർധിച്ചു. ഭണ്ഡാര വരവ് 7.2 കോടി രൂപയിൽ നിന്ന് 8.3 കോടി രൂപയായും അപ്പം വിൽപ്പന 1.46 കോടിയിൽ നിന്ന് 1.79 കോടി രൂപയായും വർധിച്ചു എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. നോട്ട് പ്രതിസന്ധി മറികടക്കാൻ ഇ-കാണിക്ക ഉൾപ്പെടെ എല്ലായിടത്തും കാർഡ് പേയ്‌മെന്റ് സൗകര്യം ഏർപ്പെടുത്തിയതായി ബോർഡ് മെമ്പർ അജയ് തറയിൽ പറഞ്ഞു. ചില്ലറ ക്ഷാമം ഒഴിവാക്കാൻ 2000 രൂപയുടെയും 500 രൂപയുടെയും പ്രസാദകിറ്റുകളും തയ്യാറാക
ശബരിമല: മണ്ഡലകാല മഹോൽസവത്തോടനുബന്ധിച്ച് നടതുറന്ന് എട്ടുദിവസത്തെ കണക്ക് അനുസരിച്ച് നടവരവിൽ തൊട്ടുമുൻവർഷത്തെ ഇതേകാലയളവിനേക്കാൾ മൂന്നുകോടിരൂപയിലധികം വർധന ഉണ്ടായതായി തിരുവതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണൻ പറഞ്ഞു. ദേവസ്വം ബോർഡ് ആരംഭിച്ച വെബ്‌സൈറ്റ്, ഫേസ്‌ബുക്ക്, ട്വിറ്റർ, യൂട്യൂബ് അക്കൗണ്ടുകൾ എന്നിവയുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞവർഷം ഇക്കാലയളവിൽ 19.95 കോടി രൂപയായിരുന്നു മൊത്തം നടവരവ് എങ്കിൽ ഈ വർഷം അത് 22.66 കോടി രൂപയായി വർധിച്ചു. അരവണ വിൽപ്പന 6.5 കോടിയിൽ നിന്ന് 8.8 കോടി രൂപയായി വർധിച്ചു. ഭണ്ഡാര വരവ് 7.2 കോടി രൂപയിൽ നിന്ന് 8.3 കോടി രൂപയായും അപ്പം വിൽപ്പന 1.46 കോടിയിൽ നിന്ന് 1.79 കോടി രൂപയായും വർധിച്ചു എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
നോട്ട് പ്രതിസന്ധി മറികടക്കാൻ ഇ-കാണിക്ക ഉൾപ്പെടെ എല്ലായിടത്തും കാർഡ് പേയ്‌മെന്റ് സൗകര്യം ഏർപ്പെടുത്തിയതായി ബോർഡ് മെമ്പർ അജയ് തറയിൽ പറഞ്ഞു. ചില്ലറ ക്ഷാമം ഒഴിവാക്കാൻ 2000 രൂപയുടെയും 500 രൂപയുടെയും പ്രസാദകിറ്റുകളും തയ്യാറാക്കിയിട്ടുണ്ട്. പഴയ നോട്ടുകൾ മാറാനുള്ള ധനലക്ഷ്മി ബാങ്കിന്റെ കൗണ്ടറുകളുടെ എണ്ണം രണ്ടായി വർധിപ്പിച്ചിട്ടുണ്ടെന്നും അജയ് തറയിൽ അറിയിച്ചു. ദർശനത്തിന് എത്തുന്ന ഭക്തരുടെ എണ്ണത്തിൽ 15 ശതമാനത്തിലധികം വർധന വന്നതായും ദർശന സമയം ദീർഘിപ്പിച്ചതും സുഗമ ദർശനത്തിന് കൂടുതൽ സൗകര്യം ഏർപ്പെടുത്തിയതുമൂലവുമാണ് തിരക്ക് അനുഭവപ്പെടാത്തതെന്നും അജയ് തറയിൽ ചൂണ്ടിക്കാട്ടി.