- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശബരിമല സ്ത്രീപ്രവേശനത്തിൽ യുഡിഎഫ് സർക്കാരിന്റെ നിലപാടിൽ എൽഡിഎഫ് സർക്കാരും; നിലവിലെ സത്യവാങ്മൂലം തുടരാമെന്നു സുപ്രീം കോടതിയെ അറിയിച്ചു; ഭരണഘടനാപരമായ വിഷയങ്ങളും ചട്ടങ്ങളും പരിഗണിക്കണമെന്നും സർക്കാർ
ന്യൂഡൽഹി: ശബരിമല സ്ത്രീപ്രവേശനത്തിൽ യുഡിഎഫ് സർക്കാരിന്റെ നിലപാടു തന്നെ പിന്തുടർന്ന് എൽഡിഎഫ് സർക്കാരും. യുഡിഎഫ് സർക്കാർ സമർപ്പിച്ച സത്യവാങ്മൂലം തന്നെ തുടരാമെന്നു സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. ഇക്കാര്യത്തിൽ ഭരണഘടനാപരമായ വിഷയങ്ങളും ചട്ടങ്ങളും പരിഗണിക്കണമെന്നാണു സർക്കാർ നിലപാട്. നേരത്തെ വി എസ് അച്യുതാനന്ദൻ സർക്കാർ സ്വീകരിച്ച നിലപാടിനു വിരുദ്ധമാണ് ഇപ്പോഴത്തെ നിലപാട്. ശബരിമലയിൽ സ്ത്രീകൾക്കും പ്രവേശനം നൽകണമെന്ന ഹർജിയിൽ വാദം തുടരവെയാണ് സംസ്ഥാന സർക്കാരിനോട് നിലപാട് വ്യക്തമാക്കാൻ കോടതി ആവശ്യപ്പെട്ടത്. യുഡിഎഫ് സർക്കാർ നൽകിയ സത്യവാങ് മൂലം നിലവിൽ തുടരാനാണ് സർക്കാർ കോടതിയിൽ മറുപടി നൽകിയത്. പത്തിനും അമ്പതിനും ഇടയിൽ പ്രായമുള്ള സ്ത്രീകളെ ശബരിമലയിൽ പ്രവേശിപ്പിക്കുന്നത് ആചാരങ്ങൾക്ക് എതിരാണെന്നും ഭരണഘടനയുടെ 25, 26 അനുഛേദങ്ങൾ പ്രകാരം കാലാകാലങ്ങളായി തുടരുന്ന ആചാരങ്ങൾ ലംഘിക്കരുതെന്നുമാണ് ഉമ്മൻ ചാണ്ടി സർക്കാർ കോടതിയിൽ നൽകിയിരുന്ന സത്യവാങ്മൂലം. ഈ സത്യവാങ് മൂലം ഇപ്പോൾ മാറ്റുന്നില്ലെന്നും ഭരണഘടനാപരമായ വിഷയങ്ങ

ന്യൂഡൽഹി: ശബരിമല സ്ത്രീപ്രവേശനത്തിൽ യുഡിഎഫ് സർക്കാരിന്റെ നിലപാടു തന്നെ പിന്തുടർന്ന് എൽഡിഎഫ് സർക്കാരും. യുഡിഎഫ് സർക്കാർ സമർപ്പിച്ച സത്യവാങ്മൂലം തന്നെ തുടരാമെന്നു സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു.
ഇക്കാര്യത്തിൽ ഭരണഘടനാപരമായ വിഷയങ്ങളും ചട്ടങ്ങളും പരിഗണിക്കണമെന്നാണു സർക്കാർ നിലപാട്. നേരത്തെ വി എസ് അച്യുതാനന്ദൻ സർക്കാർ സ്വീകരിച്ച നിലപാടിനു വിരുദ്ധമാണ് ഇപ്പോഴത്തെ നിലപാട്.
ശബരിമലയിൽ സ്ത്രീകൾക്കും പ്രവേശനം നൽകണമെന്ന ഹർജിയിൽ വാദം തുടരവെയാണ് സംസ്ഥാന സർക്കാരിനോട് നിലപാട് വ്യക്തമാക്കാൻ കോടതി ആവശ്യപ്പെട്ടത്. യുഡിഎഫ് സർക്കാർ നൽകിയ സത്യവാങ് മൂലം നിലവിൽ തുടരാനാണ് സർക്കാർ കോടതിയിൽ മറുപടി നൽകിയത്.
പത്തിനും അമ്പതിനും ഇടയിൽ പ്രായമുള്ള സ്ത്രീകളെ ശബരിമലയിൽ പ്രവേശിപ്പിക്കുന്നത് ആചാരങ്ങൾക്ക് എതിരാണെന്നും ഭരണഘടനയുടെ 25, 26 അനുഛേദങ്ങൾ പ്രകാരം കാലാകാലങ്ങളായി തുടരുന്ന ആചാരങ്ങൾ ലംഘിക്കരുതെന്നുമാണ് ഉമ്മൻ ചാണ്ടി സർക്കാർ കോടതിയിൽ നൽകിയിരുന്ന സത്യവാങ്മൂലം. ഈ സത്യവാങ് മൂലം ഇപ്പോൾ മാറ്റുന്നില്ലെന്നും ഭരണഘടനാപരമായ വിഷയങ്ങളും ചട്ടങ്ങളും കൂടി പരിശോധിച്ച് വേണം കേസ് പരിഗണിക്കാനെന്നുമാണ് പിണറായി സർക്കാരിനു വേണ്ടി കോടതിയിൽ ഹാജരായ അഭിഭാഷകൻ വ്യക്തമാക്കിയത്.
കേസ് നവംബർ ഏഴിലേക്ക് വീണ്ടും കോടതി മാറ്റിയിട്ടുണ്ട്. ശബരിമലയിൽ എല്ലാ പ്രായത്തിലുള്ള സ്ത്രീകൾക്കും പ്രവേശനം അനുവദിക്കാമെന്നുകാട്ടി 2008ൽ അന്നത്തെ എൽഡിഎഫ് സർക്കാർ സുപ്രീംകോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നു. ഒരേ മതത്തിൽ വിശ്വസിക്കുന്ന എല്ലാവർക്കും തുല്യ ആരാധനാസ്വാതന്ത്ര്യം ഭരണഘടന അനുശാസിക്കുന്നുണ്ടെന്നാണ് അതിൽ വ്യക്തമാക്കിയത്. ഇതിനെതിരായ നിലപാടാണ് ഉമ്മൻ ചാണ്ടി സർക്കാർ കോടതിയിൽ സ്വീകരിച്ചത്. അധികാരം മാറി ഇടത് ഭരണത്തിൽ പിണറായി വിജയൻ മുഖ്യമന്ത്രി ആയപ്പോൾ പഴയ ഇടത് നിലപാട് സ്വീകരിക്കാതെ ഉമ്മൻ ചാണ്ടി സർക്കാരിന്റെ സത്യവാങ്മൂലം പിന്തുടരുകയായിരുന്നു.

