ശബരിമല വിഷയത്തിൽ നിയമസഭയിൽ രണ്ടാം ദിവസവും പ്രതിപക്ഷ ബഹളം; ബാനറുകളും പ്ലക്കാർഡുകളുമായി നടുത്തളത്തിലിറങ്ങിയത് ശബരിമല വിഷയം സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്ന ആവശ്യം ഉന്നയിച്ച്; ചർച്ച ചെയ്യേണ്ട സാഹചര്യമില്ലെന്ന് മുഖ്യമന്ത്രി; ജനം കാണുന്നുണ്ടെന്ന ഗവർണ്ണറുടെ പരാമർശം ഓർമ്മിപ്പിച്ച് സ്പീക്കർ; പ്രതിപക്ഷം സഭ ബഹിഷ്കരിച്ച് ഇറങ്ങിപ്പോയി
തിരുവനന്തപുരം: ശബരിമല വിഷയത്തിൽ തുടർച്ചയായി രണ്ടാം ദിവസവും നിയമസഭ പ്രക്ഷുബ്ദമാകുന്നു. ശബരിമലവിഷയം സഭ നിർത്തിവെച്ച് ചർച്ച ചെയ്യണം എന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. എന്നാൽ അത്തരത്തിൽ ഒരു ചർച്ചയുടേയും ആവശ്യമില്ലെന്ന വാദത്തിൽ ഉറച്ച് നിൽക്കുകയാണ് മുഖ്യമന്ത്രി. രാവിലെ സഭ തുടങ്ങിയപ്പോൾ മുതൽ ബാനറുകൾ ഉയർത്തിയാണ് പ്രതിപക്ഷം ശബരിമല വിഷയം ഉന്നയിച്ചത്. തങ്ങൾ ഉന്നയിക്കുന്ന ആവശ്യത്തിൽ നിന്ന് ഒരു കാരണലവശാലും പിന്നോട്ട് ഇല്ലെന്ന വാദത്തിലാണ് പ്രതിപക്ഷം നടുത്തളത്തിലിറങ്ങിയത്. ശബരിമലയിലെ നിരോധനാജ്ഞയും നിയന്ത്രണങ്ങളും പിൻവലിക്കമം എന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. ഒരു കാരണവശാലും ഇതിൽ ചർച്ച നടത്തണമെന്ന ആവശ്യത്തിൽ നിന്ന് പിന്നോട്ട് പോകില്ലെന്നാണ് പ്രതിപക്ഷത്തിന്റെ വാദം. വിരി വയക്കാൻ പോലും അനുമതിയില്ലെന്നും ഇത് സർക്കാരിന്റെ നാണംകെട്ട നടപടിയാണെന്നും പ്രതിപക്ഷം ആരോപിക്കുന്നു. അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ലെന്നും ഇതൊന്നും ചർച്ച ചെയ്യാൻ താൽപര്യമില്ലെങ്കിൽ എന്തിനാണ് സഭ കൂടുന്നതെന്നും പ്രതിപക്ഷം ചോദിക്കുന്നു. സംസ്ഥാന
- Share
- Tweet
- Telegram
- LinkedIniiiii
തിരുവനന്തപുരം: ശബരിമല വിഷയത്തിൽ തുടർച്ചയായി രണ്ടാം ദിവസവും നിയമസഭ പ്രക്ഷുബ്ദമാകുന്നു. ശബരിമലവിഷയം സഭ നിർത്തിവെച്ച് ചർച്ച ചെയ്യണം എന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. എന്നാൽ അത്തരത്തിൽ ഒരു ചർച്ചയുടേയും ആവശ്യമില്ലെന്ന വാദത്തിൽ ഉറച്ച് നിൽക്കുകയാണ് മുഖ്യമന്ത്രി. രാവിലെ സഭ തുടങ്ങിയപ്പോൾ മുതൽ ബാനറുകൾ ഉയർത്തിയാണ് പ്രതിപക്ഷം ശബരിമല വിഷയം ഉന്നയിച്ചത്. തങ്ങൾ ഉന്നയിക്കുന്ന ആവശ്യത്തിൽ നിന്ന് ഒരു കാരണലവശാലും പിന്നോട്ട് ഇല്ലെന്ന വാദത്തിലാണ് പ്രതിപക്ഷം നടുത്തളത്തിലിറങ്ങിയത്.
ശബരിമലയിലെ നിരോധനാജ്ഞയും നിയന്ത്രണങ്ങളും പിൻവലിക്കമം എന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. ഒരു കാരണവശാലും ഇതിൽ ചർച്ച നടത്തണമെന്ന ആവശ്യത്തിൽ നിന്ന് പിന്നോട്ട് പോകില്ലെന്നാണ് പ്രതിപക്ഷത്തിന്റെ വാദം. വിരി വയക്കാൻ പോലും അനുമതിയില്ലെന്നും ഇത് സർക്കാരിന്റെ നാണംകെട്ട നടപടിയാണെന്നും പ്രതിപക്ഷം ആരോപിക്കുന്നു. അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ലെന്നും ഇതൊന്നും ചർച്ച ചെയ്യാൻ താൽപര്യമില്ലെങ്കിൽ എന്തിനാണ് സഭ കൂടുന്നതെന്നും പ്രതിപക്ഷം ചോദിക്കുന്നു.
സംസ്ഥാന സർക്കാരിന് ശബരിമലയിൽ ഭക്തർ എത്തുന്നതിനോട് യോജിപ്പില്ലെന്നും ഇതോടെ വ്യക്തമാകുന്നുവെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. ശബരിമലയെ തകർക്കാൻ തന്നെയാണ് ഇരു വിഭാഗവും ശ്രമിക്കുന്നത് എന്നാണ് വ്യക്തമാകുന്നതെന്നും പ്രതിപക്ഷ നേതാവ് പറയുന്നു. അടിസ്ഥാന സൗകര്യങ്ങൾ ഒന്നും തന്നെ നിലയ്ക്കൽ, പമ്പ എന്നിവിടങ്ങളിൽ പോലും കാണാനില്ലെന്നും പ്രതിപക്ഷം ആരോപിക്കുന്നു. സഭയിൽ ചോദ്യോത്തരവേള നിർത്തിവെച്ച് ചർച്ച ചെയ്യണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെട്ടത്.
പ്രതിപക്ഷത്തിന്റെ ആവശ്യം അംഗീകരിക്കില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ചോദ്യങ്ങളായി ചോദിച്ചാൽ ശബരിമല വിഷയത്തിൽ എന്ത് കാര്യത്തിനും മറുപടി പറയാൻ സന്നദ്ധമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.ബഹളത്തിനിടയിലും സഭയിൽ ശബരിമല സംബന്ധിച്ച കാര്യങ്ങൾ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ വിശദീകരിക്കുന്നുണ്ടായിരുന്നു.