- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശബരിമല പ്രശ്‌നം: നിയമസഭയിൽ പ്രതിപക്ഷത്തിന്റെ ബഹളത്തിന് പിന്നാലെ ചോദ്യോത്തരവേള റദ്ദാക്കി; പ്രതിഷേധവുമായി നടുത്തളത്തിലിറങ്ങി പ്രതിപക്ഷം; ഒന്നിച്ച് സഭ വിട്ട് പി.സി ജോർജും ഒ. രാജഗോപാലും; സ്പീക്കറുമായി കൂടിക്കാഴ്ച്ച നടത്തി ചെന്നിത്തല
തിരുവനന്തപുരം: നിയമസഭയിൽ ശബരിമല വിഷയം വീണ്ടും വിവാദച്ചൂട് ഉയർത്തുന്നു. ഇന്ന് സഭ സമ്മേളിച്ചപ്പോൾ ശബരിമല വിഷയം ചൂണ്ടിക്കാട്ടി പ്രതിപക്ഷം ബഹളം വ്ച്ചു. ഇതിന് പിന്നാലെ ചോദ്യോത്തര വേള റദ്ദാക്കി. മുദ്രാവാക്യങ്ങളുമായി പ്രതിപക്ഷം നടുത്തളത്തിലിറങ്ങിയതതോടെ സഭയിൽ പ്രശ്‌നം കലുഷിതമായിരിക്കുകയാണ്. പ്രതിഷേധ സൂചകമായി പി.സി ജോർജും ഒ. രാജഗോപാലും സഭയിൽ നിന്നും ഇറങ്ങിപ്പോയി. ബാനർ ഉയർത്തിയാണ് പ്രതിപക്ഷം സ്പീക്കറുടെ ഡയസിന് മുന്നിൽ പ്രതിഷേധം നടത്തിയത്. ശബരിമലയിലെ നിരോധനാജ്ഞ പിൻവലിക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. യുഡിഎഫ് എംഎൽഎമാരുടെ സത്യാഗ്രഹം ഒത്തു തീർപ്പാക്കണമെന്നും ആവശ്യമുയരുന്നുണ്ട്. ശൂന്യവേളയിൽ പ്രശ്‌നം അവതരിപ്പിക്കാമെന്നും സർക്കാർ മറുപടി നൽകുമെന്നും സ്പീക്കർ വ്യക്തമാക്കിയെങ്കിലും പ്രതിപക്ഷം ബഹളം തുടർന്നതോടെ ചോദ്യോത്തരവേള റദ്ദാക്കുകയായിരുന്നു. എം എൽ എ മാരുടെയും എ എൻ രാധാകൃഷ്ണന്റെയും സമരം അവസാനിപ്പിക്കാൻ നടപടി എടുക്കാത്തതിൽ പ്രതിഷേധിച്ചാണ് പി സി ജോർജ്ജും ഒ.രാജഗോപാലും സഭയിൽ നിന്നിറങ്ങിപോയത്. നിയമസഭ തു
തിരുവനന്തപുരം: നിയമസഭയിൽ ശബരിമല വിഷയം വീണ്ടും വിവാദച്ചൂട് ഉയർത്തുന്നു. ഇന്ന് സഭ സമ്മേളിച്ചപ്പോൾ ശബരിമല വിഷയം ചൂണ്ടിക്കാട്ടി പ്രതിപക്ഷം ബഹളം വ്ച്ചു. ഇതിന് പിന്നാലെ ചോദ്യോത്തര വേള റദ്ദാക്കി. മുദ്രാവാക്യങ്ങളുമായി പ്രതിപക്ഷം നടുത്തളത്തിലിറങ്ങിയതതോടെ സഭയിൽ പ്രശ്‌നം കലുഷിതമായിരിക്കുകയാണ്. പ്രതിഷേധ സൂചകമായി പി.സി ജോർജും ഒ. രാജഗോപാലും സഭയിൽ നിന്നും ഇറങ്ങിപ്പോയി.
ബാനർ ഉയർത്തിയാണ് പ്രതിപക്ഷം സ്പീക്കറുടെ ഡയസിന് മുന്നിൽ പ്രതിഷേധം നടത്തിയത്. ശബരിമലയിലെ നിരോധനാജ്ഞ പിൻവലിക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. യുഡിഎഫ് എംഎൽഎമാരുടെ സത്യാഗ്രഹം ഒത്തു തീർപ്പാക്കണമെന്നും ആവശ്യമുയരുന്നുണ്ട്.
ശൂന്യവേളയിൽ പ്രശ്‌നം അവതരിപ്പിക്കാമെന്നും സർക്കാർ മറുപടി നൽകുമെന്നും സ്പീക്കർ വ്യക്തമാക്കിയെങ്കിലും പ്രതിപക്ഷം ബഹളം തുടർന്നതോടെ ചോദ്യോത്തരവേള റദ്ദാക്കുകയായിരുന്നു. എം എൽ എ മാരുടെയും എ എൻ രാധാകൃഷ്ണന്റെയും സമരം അവസാനിപ്പിക്കാൻ നടപടി എടുക്കാത്തതിൽ പ്രതിഷേധിച്ചാണ് പി സി ജോർജ്ജും ഒ.രാജഗോപാലും സഭയിൽ നിന്നിറങ്ങിപോയത്. നിയമസഭ തുടങ്ങുന്നതിന് മുമ്പ് സ്പീക്കർ പി ശ്രീരാമകൃഷ്ണനുമായി പ്രതിപക്ഷ നേതാവ് ചെന്നിത്തല കൂടിക്കാഴ്ച നടത്തിയിരുന്നു.
പ്രതിപക്ഷ എംഎൽഎമാരുടെ സമരം ഒത്തുതീർപ്പാക്കാൻ ഇടപെടണമെന്നും നിരോധനാജ്ഞ പിൻവലിക്കണം എന്നും ആവശ്യപ്പെട്ടായിരുന്നു കൂടിക്കാഴ്ച. എന്നാൽ നിരോധനാജ്ഞ പിൻവലിക്കാൻ കഴിയുമെന്ന് സ്പീക്കർക്ക് ഉറപ്പുനൽകാൻ കഴിയാത്തതോടെയാണ് സമരവുമായി പ്രതിപക്ഷം മുന്നോട്ട് പോകുകയായിരുന്നു.