കുവൈറ്റ് സിറ്റി : കുവൈറ്റിൽ സേവാദർശന്റെയും ശബരിമല കർമ്മ സമിതിയുടെ നേതൃത്വത്തിൽ 25ഓളം പ്രവാസി സംഘടനകളെ പങ്കെടുപ്പിച്ചുകൊണ്ട് നാമ ജപയജ്ഞവും ധർമ്മരക്ഷാ സംഗമവും സംഘടിപ്പിച്ചു.  രക്ഷാധികാരി മോഹൻകുമാർ സ്വാഗതം ആശംസിച്ച ചടങ്ങിൽ സേവാദർശൻ് പ്രസിഡന്റ് ആർ. സഞ്ജുരാജ് അദ്ധ്യക്ഷനായിരുന്നു.

ലോകത്ത് എല്ലായ്‌പ്പോഴും നവോഥാനത്തിനും പരിഷ്‌കരണത്തിനും മാറ്റത്തിനും അനുകൂലമായി സ്വയം മുന്നോട്ടു വന്ന സമൂഹമാണ് ഹൈന്ദവ സമൂഹമെന്നും, പരിഷകരണമെന്ന പേരിൽ വിശ്വാസങ്ങളെയും ആചാരങ്ങളുടെയും സത്തയെ നശിപ്പിക്കുന്നതിനുമാണ് അഭിനവ രാഷ്ട്രീയ പ്രഭുക്കന്മാർ ശ്രമിക്കുന്നതെന്നും യോഗം ഉത്ക്കണ്ഠ രേഖപ്പെടുത്തി.

കുവൈറ്റിലെ പ്രമുഖ സംഘടനകളായ അയ്യപ്പ സേവാ സമിതി അജയകുമാർ, സാരഥി പ്രസിഡന്റ് സുഗുണൻ കൊച്ചുവീട്ടിൽ, എൻ.എസ്.എസ്.കുവൈറ്റ് പ്രസിഡന്റ് പ്രസാദ് പത്മനാഭൻ, ഭാരതീയ പ്രവാസി പരിഷത് പ്രസിഡന്റ് അഡ്വ സുമോദ്, സ്ത്രീശക്തി പ്രസിഡന്റ് ഡോ.സരിത, അമ്മ കുവൈറ്റ് പ്രസിഡന്റ് ഹരിദാസ്, നാഫോ കുവൈറ്റ് പ്രസിഡന്റ് വിജയ് കൃഷ്ണൻ, സംസ്‌കൃതി കുവൈറ്റ് പ്രസിഡന്റ് ഹരിദാസ്, ചെട്ടികുളങ്ങര അമ്മ സേവാ സമിതി-ആ.സന്തോഷ് കുമാർ, ചെട്ടികുളങ്ങര അമ്മ പ്രവാസി സേവാ സമിതി-ബിനോയ് ചന്ദ്രൻ, തെലുങ്കു അയ്യപ്പ സമിതി -ആന്തി ചെഞ്ചു റാം, വോയ്‌സ് കുവൈറ്റ് - പിജി ബിനു, ഹാർട്ട് ഫുൾനെസ് - വിജയ്, തമിഴ് ആധ്യാത്മിക സമിതി- വിജയ് പാണ്ഢ്യൻ, മുകളത്തൂർ നള സംഘം -കതിരവൻ, അദ്വൈതം -ശ്രീകുമാർ, മാതൃ സമിതി-ദീപ പ്രിയ, ബാലദർശൻ -ദിവ്യ സതീഷ്, വി.കെ.എസ്.കുവൈറ്റ്-വിജയൻ നായർ, കന്നഡ അയ്യപ്പ ഭാഗത മണ്ഡലി-രാജ് ഭണ്ടാരി, സമദർശൻ -വെങ്കിട്ടകൃഷ്ണൻ, എന്നിങ്ങനെ നിരവധി സംഘടനകളാണ് നാമജപയജ്ഞത്തിൽ പങ്കെടുത്തു സംസാരിച്ചത്.

മുഖ്യമന്ത്രിക്കും, ഗവർണർക്കു നൽകാനുള്ള ഭീമ ഹർജിക്കായുള്ള ഒപ്പുശേഖരണവും ശബരിമല കർമ്മ സമിതിയുടെ നേതൃത്വത്തിൽ നടന്നു.