- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശബരിമല വിഷയത്തിൽ ആത്മാഹൂതി ചെയ്തവരുടെ കുടുംബത്തോടൊപ്പം അമേരിക്കൻ കർമ്മസമിതി
ശബരിമല യുവതിപ്രവേശന വിഷയത്തിൽ സുപ്രിംകോടതി വിധിയെത്തുടർന്ന് വൈര്യനിര്യാതന രാഷ്ട്രീയ ലക്ഷ്യത്തോടെ അയ്യപ്പ ഭക്തന്മാരെ വേട്ടയാടുന്ന കേരളസർക്കാരിന്റെ നടപടികളിൽ മനംനൊന്ത് ആത്മാഹുതി ചെയ്ത കൊയിലാണ്ടിയിലെ ഗുരുസ്വാമി രാമകൃഷ്ണൻ സ്വാമി, പന്തളത്തെ ശിവദാസൻ സ്വാമി, തിരുവനന്തപുരത്തെ വേണുഗോപാലൻ നായർ എന്നിവരുടെ കുടുംബങ്ങൾക്ക് സാമ്പത്തിക സഹായവുമായി സേവ് ശബരിമല യൂ എസ് എ. ആചാര ലംഘനത്തിനെതിരെ നാമജപ ഘോഷയാത്രയുമായി പന്തളത്തു പതിനായിരങ്ങൾ തെരുവിലിറങ്ങിയ അതെദിവസം തന്നെ പ്രബുദ്ധമായ അമേരിക്കയിലെ പ്രവാസി സമൂഹവും സേവ് ശബരിമല യൂ എസ് എ എന്ന ഹൈന്ദവ കൂട്ടായ്മയുമായി രംഗത്തെത്തുകയുയുണ്ടായി. സുപ്രിംകോടതി വിധിയെ നിയമപരമായി അതിജീവിക്കുവാനും കേരളത്തിലെ വിശ്വാസ സംരക്ഷണ യജ്ഞങ്ങളെ ധാർമ്മികമായി പിന്തുണക്കുവാനുമാണ് അമേരിക്കൻ ഹൈന്ദവ സമൂഹം പരിശ്രമിച്ചു വരുന്നത്. അതിനിടയിൽ വിശ്വാസവുമായി ബന്ധപ്പെട്ടു ആത്മാഹുതി ചെയ്ത മൂന്ന് ഭക്തന്മാരുടെ കുടുംബാംഗങ്ങളെ സാമ്പത്തികമായി സഹായിക്കാൻ കർമ്മസമിതി തീരുമാനിക്കുകയുണ്ടായി. രാഷ്ട്രീയത്തിനതീതമായി ശബര
ശബരിമല യുവതിപ്രവേശന വിഷയത്തിൽ സുപ്രിംകോടതി വിധിയെത്തുടർന്ന് വൈര്യനിര്യാതന രാഷ്ട്രീയ ലക്ഷ്യത്തോടെ അയ്യപ്പ ഭക്തന്മാരെ വേട്ടയാടുന്ന കേരളസർക്കാരിന്റെ നടപടികളിൽ മനംനൊന്ത് ആത്മാഹുതി ചെയ്ത കൊയിലാണ്ടിയിലെ ഗുരുസ്വാമി രാമകൃഷ്ണൻ സ്വാമി, പന്തളത്തെ ശിവദാസൻ സ്വാമി, തിരുവനന്തപുരത്തെ വേണുഗോപാലൻ നായർ എന്നിവരുടെ കുടുംബങ്ങൾക്ക് സാമ്പത്തിക സഹായവുമായി സേവ് ശബരിമല യൂ എസ് എ.
ആചാര ലംഘനത്തിനെതിരെ നാമജപ ഘോഷയാത്രയുമായി പന്തളത്തു പതിനായിരങ്ങൾ തെരുവിലിറങ്ങിയ അതെദിവസം തന്നെ പ്രബുദ്ധമായ അമേരിക്കയിലെ പ്രവാസി സമൂഹവും സേവ് ശബരിമല യൂ എസ് എ എന്ന ഹൈന്ദവ കൂട്ടായ്മയുമായി രംഗത്തെത്തുകയുയുണ്ടായി.
സുപ്രിംകോടതി വിധിയെ നിയമപരമായി അതിജീവിക്കുവാനും കേരളത്തിലെ വിശ്വാസ സംരക്ഷണ യജ്ഞങ്ങളെ ധാർമ്മികമായി പിന്തുണക്കുവാനുമാണ് അമേരിക്കൻ ഹൈന്ദവ സമൂഹം പരിശ്രമിച്ചു വരുന്നത്. അതിനിടയിൽ വിശ്വാസവുമായി ബന്ധപ്പെട്ടു ആത്മാഹുതി ചെയ്ത മൂന്ന് ഭക്തന്മാരുടെ കുടുംബാംഗങ്ങളെ സാമ്പത്തികമായി സഹായിക്കാൻ കർമ്മസമിതി തീരുമാനിക്കുകയുണ്ടായി.
രാഷ്ട്രീയത്തിനതീതമായി ശബരിമല ആചാരസംരക്ഷണത്തിനായി അടുത്തിടെ രൂപംകൊണ്ട അമൃതാനന്ദമയി ദേവിയുടെ രക്ഷാധികാര്യസ്ഥതയിലുള്ള ദേശിയ കർമ്മസമിതിയുമായി സഹകരിച്ചു, അതിന്റെ സംഘാടക സെക്രട്ടറി എ.ആർ.മോഹനനുമായി അമേരിക്കൻ കൂട്ടായ്മയുടെ ശില്പികളിലൊരാളും, കെ.എച്.എൻ.എ. മുൻപ്രസിഡന്റുമായ ഡോ.രാമദാസ് പിള്ള തിരുവനന്തപുരത്തു ജീവത്യാഗം ചെയ്ത വേണുഗോപാലൻ നായരുടെ മാതാവിനുള്ള ധനസഹായം അവരുടെ ഭാവനത്തിലെത്തി കൈമാറുകയുണ്ടായി. അടുത്ത ദിവസങ്ങളിലായി മറ്റു രണ്ടുപേരുടെയും അനാഥമാക്കപ്പെട്ട കുടുംബങ്ങൾക്കും സഹായം നേരിട്ട് എത്തിക്കുമെന്ന് രാമദാസ് പിള്ള തുടർന്ന് അറിയിച്ചു.
ജാതിമത ഭേദമന്യേ അമേരിക്കയിലെ അയ്യപ്പവിസ്വാസി സമൂഹത്തിന്റെ സഹായവും സഹകരണവും എല്ലാ തുടർപ്രവർത്തനങ്ങൾക്കും ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നതായി അമേരിക്കൻ കർമ്മസമിതിക്കുവേണ്ടി മുഖ്യ കാര്യദർശി സുരേന്ദ്രൻ നായർ അറിയിച്ചു.