- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭക്തർക്ക് അയ്യപ്പ സന്നിധാനം ഇനി എവിടെയിരുന്നും ദർശിക്കാം; പതിനെട്ടാം പടിയും മാളികപ്പുറവും സന്നിധാനവുമൊക്കെ വിരൽത്തുമ്പിൽ; ശബരിമല വിശേഷങ്ങൾ തൽസമയം കാണാൻ കഴിയുന്ന വെബ്സൈറ്റിനു തുടക്കം
ശബരിമല: നടപ്പന്തൽ, പതിനെട്ടാം പടി, സോപാനം, അന്നദാനം, മാളികപ്പുറം എന്നിവിടങ്ങളിലെ വിശേഷങ്ങൾ 24 മണിക്കൂറും ലോകത്ത് എവിടെയിരുന്നും തൽസമയം കാണാവുന്ന വെബ്‌സ്ട്രീമിങ് ആരംഭിച്ചു. തിരുവതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണൻ വെബ്‌സൈറ്റ് ഉദ്ഘാടനം ചെയ്തു. www.sabarimala.tdb.org.in എന്ന വെബ്‌സൈറ്റിലാണ് തൽസമയ കാഴ്ചകൾ. ശബരിമല ഒഫീഷ്യൽ എന്ന പേരിൽ ട്വിറ്റർ, ഫെയ്‌സ് ബുക്ക് അക്കൗണ്ടുകളും പ്രവർത്തനം തുടങ്ങി. വീഡിയോ കാഴ്ചകൾക്കായി വീഡിയോ കാഴ്ചകൾക്കായി യൂ ട്യൂബ് അക്കൗണ്ടും മൊബൈൽ ആപ്ലിക്കേഷനും പ്രവർത്തനം തുടങ്ങി. ഗസ്റ്റ് ഹൗസിൽ ചേർന്ന ഉദ്ഘാടനചടങ്ങിൽ ദേവസ്വം ബോർഡംഗം അജയ് തറയിൽ, ദേവസ്വം കമ്മീഷണർ സി.പി രാമരാജ പ്രേമപ്രസാദ്, എക്‌സിക്യൂട്ടീവ് ഓഫീസർ ആർ.രവിശങ്കർ, ഫെസ്റ്റിവൽ കൺട്രോളിങ് ഓഫീസർ സോമശേഖരൻനായർ, ചീഫ് എൻജിനീയർ (ജനറൽ) വി.മുരളീകൃഷ്ണൻ, എക്‌സിക്യൂട്ടീവ് എഞ്ചിനിയർ ജി.കൃഷ്ണകുമാർ, തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
ശബരിമല: നടപ്പന്തൽ, പതിനെട്ടാം പടി, സോപാനം, അന്നദാനം, മാളികപ്പുറം എന്നിവിടങ്ങളിലെ വിശേഷങ്ങൾ 24 മണിക്കൂറും ലോകത്ത് എവിടെയിരുന്നും തൽസമയം കാണാവുന്ന വെബ്‌സ്ട്രീമിങ് ആരംഭിച്ചു. തിരുവതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണൻ വെബ്‌സൈറ്റ് ഉദ്ഘാടനം ചെയ്തു.
www.sabarimala.tdb.org.in എന്ന വെബ്‌സൈറ്റിലാണ് തൽസമയ കാഴ്ചകൾ. ശബരിമല ഒഫീഷ്യൽ എന്ന പേരിൽ ട്വിറ്റർ, ഫെയ്‌സ് ബുക്ക് അക്കൗണ്ടുകളും പ്രവർത്തനം തുടങ്ങി.
വീഡിയോ കാഴ്ചകൾക്കായി വീഡിയോ കാഴ്ചകൾക്കായി യൂ ട്യൂബ് അക്കൗണ്ടും മൊബൈൽ ആപ്ലിക്കേഷനും പ്രവർത്തനം തുടങ്ങി. ഗസ്റ്റ് ഹൗസിൽ ചേർന്ന ഉദ്ഘാടനചടങ്ങിൽ ദേവസ്വം ബോർഡംഗം അജയ് തറയിൽ, ദേവസ്വം കമ്മീഷണർ സി.പി രാമരാജ പ്രേമപ്രസാദ്, എക്‌സിക്യൂട്ടീവ് ഓഫീസർ ആർ.രവിശങ്കർ, ഫെസ്റ്റിവൽ കൺട്രോളിങ് ഓഫീസർ സോമശേഖരൻനായർ, ചീഫ് എൻജിനീയർ (ജനറൽ) വി.മുരളീകൃഷ്ണൻ, എക്‌സിക്യൂട്ടീവ് എഞ്ചിനിയർ ജി.കൃഷ്ണകുമാർ, തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.