ശബരിമല: ശബരിമലയിൽ നടവരവിൽ റെക്കോർഡ് വരുമാനം. നടതുറന്ന് നാൽപ്പത് ദിവസം പിന്നിടുമ്പോൾ നടവരവ് 141.64 കോടി രൂപ കവിഞ്ഞു. ഇത് കഴിഞ്ഞ സീസണേക്കാൾ 14 കോടി രൂപയുടെ അധികവരുമാനമുണ്ട്. കഴിഞ്ഞ സീസണിൽ ഈ കാലയളവിലെ വരുമാനം 127.62 കോടിയായിരുന്നു. അരവണയിലൂടെ 54.31 കോടിയും കാണിക്കയായി 54.17 കോടിയും ലഭിച്ചു. അരവണ ക്ഷാമം ഇല്ലായിരുന്നെങ്കിൽ ഇത് 150 കോടി കവിയുമായിരുന്നു. അപ്പം വിൽപ്പനയിലൂടെ 10.32 കോടി ലഭിച്ചു. കഴിഞ്ഞ സീസണിൽ ഇത് 9.87 കോടിയായിരുന്നു. മുറിവാടക ഇനത്തിൽ 2.87 കോടി കിട്ടി. കഴിഞ്ഞ സീസണിൽ 2.58 കോടിയായിരുന്നു മുറിവാടകയിനത്തിൽ ലഭിച്ചത്.