- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അവസാനം കയറ്റിവിടുന്ന തീർത്ഥാടകരെ നട അടയ്ക്കുന്നതിന് മുമ്പായി ദർശനത്തിന് എത്തിക്കും; സി.സി ക്യാമറകൾ സജ്ജമാക്കും; സന്നിധാനത്ത് സുരക്ഷ കർശനമാക്കുമെന്ന് പൊലീസ്
പത്തനംതിട്ട: പമ്പയിൽനിന്ന് രാത്രി ഏഴിനു ശബരിമലയിലേക്ക് അവസാനം കയറ്റിവിടുന്ന തീർത്ഥാടകർ നട അടയ്ക്കുന്ന രാത്രി ഒൻപതിനു മുന്പായി ദർശനത്തിന് എത്തുന്നു എന്ന് സിസിടിവിയിലൂടെ പൊലീസ് ഉറപ്പാക്കും. സന്നിധാനം ദേവസ്വം ഗസ്റ്റ് ഹൗസ് കോൺഫറൻസ് ഹാളിൽ ചേർന്ന ഹൈ ലെവൽ കമ്മിറ്റി മീറ്റിംഗിലാണ് തീരുമാനം. ഹൈ ലെവൽ കമ്മിറ്റി കൺവീനർ സ്‌പെഷ്യൽ ഓഫീസർ സൗത്ത് സോൺ ട്രാഫിക്ക് എസ്‌പി ബി. കൃഷ്ണകുമാർ യോഗത്തിൽ അധ്യക്ഷത വഹിച്ചു.
സന്നിധാനത്ത് സേവനം അനുഷ്ടിക്കുന്ന എല്ലാ വകുപ്പുകളിലും ഓരോ കോവിഡ് പ്രോട്ടോക്കോൾ കം ലെയ്ൺ ഓഫീസറെ നിയോഗിച്ചു. അതത് വകുപ്പ് ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചാൽ പ്രോട്ടോക്കോൾ കം ലെയ്ൺ ഓഫീസർ തുടർ നടപടികൾക്ക് നേതൃത്വം നൽകും. വിവിധ വകുപ്പ് ജീവനക്കാരുടെ പ്രോട്ടോക്കോൾ കം ലെയ്ൺ ഓഫീസർമാരുടെ കോവിഡ് കോഓർഡിനേഷൻ കമ്മിറ്റി രൂപീകരിച്ചു. ഈ കമ്മിറ്റിക്ക് കോവിഡ് മോണിറ്ററിങ് കമ്മിറ്റിയുടെ അധികാരം നൽകി.
കോവിഡ് പ്രോട്ടോക്കോൾ പ്രകാരം സന്നിധാനത്തും പരിസര പ്രദേശങ്ങളിലും പരിശോധന നടത്തി നടപടി എടുക്കുന്നതിനും കോവിഡ് കോഓർഡിനേഷൻ കമ്മിറ്റിക്ക് അധികാരം നൽകി. ദർശനത്തിനെത്തുന്ന തീർത്ഥാടകർക്ക് ഫ്‌ളൈഓവറിന് കിഴക്കേ ട്രാക്കിൽ കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് ഇരുമുടി കെട്ടഴിക്കുന്നതിനുള്ള സൗകര്യം ഒരുക്കും.
സോപാനത്ത് ചെന്ന് ഗണപതികോവിലും കഴിഞ്ഞ് മാളികപുറത്തേക്ക് പോകുന്ന വഴി ഫ്‌ളൈഓവർ കയറുന്ന സമത്ത് കാണുന്ന രണ്ടു പാതയിൽ കിഴക്കേ വശത്തുള്ള പാതയിലാണ് ഭക്തർക്ക് കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് ഇരുമുടി കെട്ട് അഴിക്കാനുള്ള താൽക്കാലിക സൗകര്യം ഒരുക്കുന്നത്.കോവിഡ് പശ്ചാത്തലത്തിൽ കടകളിൽ ഭക്ഷണ പദാർഥങ്ങൾ വിതരണം നടത്താൻ ഡിസ്‌പോസിബിൾ പ്ലേറ്റും ഗ്ലാസുമാണ് ഉപയോഗിക്കുന്നതെന്ന് ഉറപ്പുവരുത്തും. മെസുകളിൽ കോവിഡ് പ്രോട്ടോക്കോൾ പാലിച്ചാണ് ഭക്ഷണ വിതരണമെന്ന് ഉറപ്പുവരുത്തും.
മറുനാടന് ഡെസ്ക്