സന്നിധാനം: ശബരിമല ശ്രീധർമ്മശാസ്താക്ഷേത്രത്തിലെ ഈ വർഷത്തെ നിറപുത്തരിപൂജാ ചടങ്ങുകൾ ഓഗസ്റ്റ്മാസം 16 ന് നടക്കും.ഇതിനായി ക്ഷേത്രനട ഓഗസ്റ്റ് 15 ന് വൈകുന്നേരം 5 മണിക്ക് തുറക്കും. ഇക്കുറിയും നിറപുത്തരിപൂജയ്ക്കായി ക്ഷേത്ര ശ്രീകോവിലിനുള്ളിലേക്ക് എടുക്കുന്ന നെൽകതിരുകൾ ശബരിമലയിലെ കരനെൽകൃഷിയിൽ വിളഞ്ഞവയാണ്.

കോവിഡ് 19 വ്യാപന പശ്ചാത്തലം കണക്കിലെടുത്ത് നിറപുത്തരി ചടങ്ങിലേക്കായി ഭക്തർ പുറത്ത് നിന്ന് കതിർകറ്റകൾ കൊണ്ടുവരുവാൻ അനുവദിക്കുന്നതല്ലെന്ന് ദേവസ്വം ബോർഡ് അറിയിച്ചു.കോവിഡ് 19 നിയന്ത്രണങ്ങൾ കണക്കിലെടുത്ത് കഴിഞ്ഞ നിറപ്പുത്തരി പൂജയ്ക്ക് ശബരിമലയിൽ കൃഷിചെയ്ത നെൽകതിരുകളാണ് എടുത്തത്.ഓഗസ്റ്റ് 16 ന് പുലർച്ചെ 5.55 ന് മേൽ 6.20 നകമുള്ള മുഹൂർത്തത്തിൽ ക്ഷേത്രതന്ത്രി കണ്ഠരര് രാജീവരരുടെ മുഖ്യകാർമ്മികത്വത്തിൽ നിറപ്പുത്തരിപൂജാ ചടങ്ങുകൾ നടക്കും.