- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കന്നിമാസ പൂജകൾക്കായി ശബരിമല നട നാളെ തുറക്കും; വെള്ളിയാഴ്ച മുതൽ ഭക്തരെ പ്രവേശിപ്പിക്കും; ദിവസവും 15,000 ഭക്തർക്ക് വീതം പ്രവേശന അനുമതി
സന്നിധാനം: കൊല്ലവർഷം 11 97-ലെ കന്നിമാസ പൂജകൾക്കായി ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രനട നാളെ (16.09.21 ) വൈകുന്നേരം 5 മണിക്ക് തുറക്കും. കന്നിമാസം ഒന്നായ മറ്റന്നാൾ.(17.09.2021 ) മുതൽ 21 വരെ ഭക്തരെ സന്നിധാനത്തേക്ക് പ്രവേശിപ്പിക്കും. 21 ന് രാത്രി 9 ന് ഹരിവരാസനം പാടി നട അടയ്ക്കും.
നെയ്യഭിഷേകം, ഉദയാസ്തമന പൂജ, കളഭാഭിഷേകം, പടിപൂജ, പുഷ്പാഭിഷേകം തുടങ്ങിയവ നട തുറന്നിരിക്കുന്ന 5 ദിവസങ്ങളിലും ഉണ്ടാകും. ദിവസേന 15,000 ഭക്തർക്ക് വീതം ആണ് പ്രവേശനാനുമതി. കോവിഡ്- 19 ന്റെ രണ്ട് പ്രതിരോധ വാക്‌സിൻ എടുത്തവർക്കോ 48 മണിക്കൂറിനുള്ളിൽ എടുത്ത ആർ.ടി.പി സി ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവർക്കാ ഓൺലൈൻ വഴി ബുക്ക് ചെയ്ത് ശബരിമല ദർശനത്തിനായി എത്തിച്ചേരാം.
മറുനാടന് മലയാളി ബ്യൂറോ
Next Story