- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കന്നിമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു; നാളെ മുതൽ 21 വരെ ഭക്തർക്ക് സന്നിധാനത്തേക്ക് പ്രവേശനം; ദിവസേന 15,000 ഭക്തർക്ക് വീതം അനുമതി
സന്നിധാനം: കന്നിമാസ പൂജകൾക്കായി ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രനട തുറന്നു. വൈകുന്നേരം 5 മണിക്ക് ക്ഷേത്രതന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാർമ്മികത്വത്തിൽ ക്ഷേത്ര മേൽശാന്തി വി.കെ.ജയരാജ് പോറ്റി ശ്രീകോവിൽ നട തുറന്ന് ദീപങ്ങൾ തെളിച്ചു. തുടർന്ന് തന്ത്രി വിഭൂതി പ്രസാദം വിതരണം ചെയ്തു. നട തുറന്ന ദിവസം പ്രത്യേകം പൂജകൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല.
കന്നിമാസം ഒന്നായ നാളെ പുലർച്ചെ 5 മണിക്ക് ക്ഷേത്രനട തുറക്കും. തുടർന്ന് നിർമ്മാല്യ ദർശനവും അഭിഷേകവും നടക്കും. നാളെ മുതൽ 21 വരെ ഭക്തരെ സന്നിധാനത്തേക്ക് പ്രവേശിപ്പിക്കും.21 ന് രാത്രി 9 ന് ഹരിവരാസനം പാടി നട അടയ്ക്കും.നെയ്യഭിഷേകം, ഉദയാസ്തമന പൂജ, കളഭാഭിഷേകം, പടിപൂജ, പുഷ്പാഭിഷേകം തുടങ്ങിയവ നട തുറന്നിരിക്കുന്ന 5 ദിവസങ്ങളിലും ഉണ്ടാകും.ദിവസേന 15,000 ഭക്തർക്ക് വീതം ആണ് പ്രവേശനാനുമതി. കോവിഡ്- 19 ന്റെ രണ്ട് പ്രതിരോധ വാക്‌സിൻ എടുത്തവർക്കോ 48 മണിക്കൂറിനുള്ളിൽ എടുത്ത ആർ.ടി.പി സി ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവർക്കാ ഓൺലൈൻ വഴി ബുക്ക് ചെയ്ത് ശബരിമല ദർശനത്തിനായി എത്തിച്ചേരാം.
മറുനാടന് മലയാളി ബ്യൂറോ