- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശബരിമലയിൽ പരിശുദ്ധാന്തരീക്ഷമൊരുക്കി വിശുദ്ധിസേന; മലിനീകരണം തടയാൻ ലീഗൽ എയ്ഡ് ക്ലിനിക്കും
ശബരിമല: സന്നിധാനവും പരിസരവും പവിത്രതയോടെ കാത്തു സൂക്ഷിക്കാൻ ഒരു സന്നദ്ധ സംഘടന. അതാണ് വിശുദ്ധിസേന. തമിഴ്‌നാട്ടിലെ അയ്യപ്പ സേവാ സംഘം നിയോഗിച്ചിരിക്കുന്ന 330 സന്നദ്ധസേവകർക്കാണ് ഇത്തവണ സന്നിധാനം വൃത്തിയായി സൂക്ഷിക്കുവാനുള്ള അവസരം കൈവന്നിരിക്കുന്നത്. ശബരിമല സാനിട്ടേഷൻ സൊസൈറ്റി (എസ്എസ്എസ്) എന്ന പേരിലറിയപ്പെടുന്ന ഈ സന്നദ്ധസംഘം 24 മണിക്കൂറും സന്നിധാനത്തെയും പരിസരപ്രദേശങ്ങളിലെയും ശുചീകരണ പ്രവർത്തനങ്ങളിൽ നിരന്തരമായി ഏർപ്പെടുന്നു. മാലിന്യ നിർമ്മാർജ്ജന സംവിധാനത്തിൽ എവിടെയെങ്കിലും തകരാർ കണ്ടാൽ അപ്പോൾത്തന്നെ ഇവർ ദേവസ്വം മരാമത്തിനെ വിവരം അറിയിക്കുകയും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ഉടൻ സ്ഥലത്തെത്തി തകരാർ പരിഹരിക്കുകയും ചെയ്യുന്നു. ഒൻപത് സെഗ്മന്റുകളായി തിരിഞ്ഞാണ് വിശുദ്ധിസേനയുടെ പ്രവർത്തനം. ഓരോ സെഗ്മന്റിനേയും നിയന്ത്രിക്കുന്നത് വിവിധ സർക്കാർ വകുപ്പുകളിലെ ഉദ്യോഗസ്ഥരാണ്. ഈ ഉദ്യോഗസ്ഥരിൽ വില്ലേജ് ഓഫീസർമാർ, അസിസ്റ്റന്റ്, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാർ എന്നിവർ ഉൾപ്പെടുന്നു. ജില്ലാ കളക്ടർ ചെയർമാനും അടൂർ ആർഡിഒ മെമ്പർ
ശബരിമല: സന്നിധാനവും പരിസരവും പവിത്രതയോടെ കാത്തു സൂക്ഷിക്കാൻ ഒരു സന്നദ്ധ സംഘടന. അതാണ് വിശുദ്ധിസേന. തമിഴ്‌നാട്ടിലെ അയ്യപ്പ സേവാ സംഘം നിയോഗിച്ചിരിക്കുന്ന 330 സന്നദ്ധസേവകർക്കാണ് ഇത്തവണ സന്നിധാനം വൃത്തിയായി സൂക്ഷിക്കുവാനുള്ള അവസരം കൈവന്നിരിക്കുന്നത്.
ശബരിമല സാനിട്ടേഷൻ സൊസൈറ്റി (എസ്എസ്എസ്) എന്ന പേരിലറിയപ്പെടുന്ന ഈ സന്നദ്ധസംഘം 24 മണിക്കൂറും സന്നിധാനത്തെയും പരിസരപ്രദേശങ്ങളിലെയും ശുചീകരണ പ്രവർത്തനങ്ങളിൽ നിരന്തരമായി ഏർപ്പെടുന്നു. മാലിന്യ നിർമ്മാർജ്ജന സംവിധാനത്തിൽ എവിടെയെങ്കിലും തകരാർ കണ്ടാൽ അപ്പോൾത്തന്നെ ഇവർ ദേവസ്വം മരാമത്തിനെ വിവരം അറിയിക്കുകയും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ഉടൻ സ്ഥലത്തെത്തി തകരാർ പരിഹരിക്കുകയും ചെയ്യുന്നു.
ഒൻപത് സെഗ്മന്റുകളായി തിരിഞ്ഞാണ് വിശുദ്ധിസേനയുടെ പ്രവർത്തനം. ഓരോ സെഗ്മന്റിനേയും നിയന്ത്രിക്കുന്നത് വിവിധ സർക്കാർ വകുപ്പുകളിലെ ഉദ്യോഗസ്ഥരാണ്. ഈ ഉദ്യോഗസ്ഥരിൽ വില്ലേജ് ഓഫീസർമാർ, അസിസ്റ്റന്റ്, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാർ എന്നിവർ ഉൾപ്പെടുന്നു. ജില്ലാ കളക്ടർ ചെയർമാനും അടൂർ ആർഡിഒ മെമ്പർ സെക്രട്ടറിയുമായുള്ള വിശുദ്ധി സേന സീസൺ അവസാനിക്കുന്നതുവരെ സന്നിധാനത്ത് ഉണ്ടാകും.
ലീഗൽ എയ്ഡ് ക്ലിനിക് ഡിസംബർ രണ്ടിനാരംഭിക്കും
കേരളാ സ്റ്റേറ്റ് ലീഗൽ സർവീസസ് അഥോറിറ്റിയും പത്തനംതിട്ട ജില്ലാ ലീഗൽ സർവീസസ് അഥോറിറ്റിയുടെയും ആഭിമുഖ്യത്തിൽ ഡിസംബർ രണ്ടിന് പമ്പയിലും സന്നിധാനത്തും ലീഗൽ എയ്ഡ് ക്ലിനിക് ആരംഭിക്കുന്നു. മലിനീകണം തടയുന്നതിനുള്ള ബോധവൽക്കരണത്തിനായി വിവിധ ഭാഷകളിലുള്ള ലഘു ലേഖകൾ വിതരണം ചെയ്യും.
ലീഗൽ സർവീസസ് അഥോറിറ്റിയുടെ സേവനങ്ങളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ നൽകാൻ ഇലക്ട്രോണിക് ഡിസ്‌പ്ലേ ബോർഡുകൾ പമ്പയിലും സന്നിധാനത്തും സ്ഥാപിക്കും. പാരാ ലീഗൽ വോളിന്റിയർമാരുടെ സേവനവും ലഭ്യമാക്കും.