- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തൃക്കാർത്തിക നാളിൽ അയ്യന്റെ അനുഗ്രഹം തേടി ബാലാശ്രമത്തിലെ കുട്ടികൾ എത്തി
ശബരിമല: തൃക്കാർത്തിക നാളിൽ കലിയുഗവരദന്റെ അനുഗ്രഹം തേടി ബാലാശ്രമത്തിലെ കുട്ടികൾ ശബരീശസന്നിധിയിൽ എത്തി. ചെങ്ങന്നൂർ, പാണ്ടനാട് കൃഷ്ണപ്രിയ ബാലാശ്രമത്തിലെ 17 കുട്ടികളാണ് അയ്യപ്പന്റെ തിരുമുൻപിൽ എത്തിയത്. ഇന്നലെ രാവിലെ 10 മണിയോടെ ആശ്രമത്തിൽ നിന്നും പുറപ്പെട്ട ഇവർ പമ്പയിലെത്തി അയ്യപ്പകീർത്തനങ്ങൾ മുഴക്കിയാണ് മലചവിട്ടിയത്. പതിനെട്ടാം പ
ശബരിമല: തൃക്കാർത്തിക നാളിൽ കലിയുഗവരദന്റെ അനുഗ്രഹം തേടി ബാലാശ്രമത്തിലെ കുട്ടികൾ ശബരീശസന്നിധിയിൽ എത്തി. ചെങ്ങന്നൂർ, പാണ്ടനാട് കൃഷ്ണപ്രിയ ബാലാശ്രമത്തിലെ 17 കുട്ടികളാണ് അയ്യപ്പന്റെ തിരുമുൻപിൽ എത്തിയത്. ഇന്നലെ രാവിലെ 10 മണിയോടെ ആശ്രമത്തിൽ നിന്നും പുറപ്പെട്ട ഇവർ പമ്പയിലെത്തി അയ്യപ്പകീർത്തനങ്ങൾ മുഴക്കിയാണ് മലചവിട്ടിയത്. പതിനെട്ടാം പടികയറിയ ഇവർക്ക് ശബരീശ ദർശനത്തിനായി പൊലീസും, ദേവസ്വം ജീവനക്കാരും എല്ലാ സഹായങ്ങളും ഒരുക്കിക്കൊടു
ത്തു. മാളികപ്പുറത്തമ്മയെ തൊഴുതശേഷം മേൽശാന്തി കേശവൻ നമ്പൂതിരിയുടെ കാൽതൊട്ട് വന്ദിച്ച് അനുഗ്രഹവും വാങ്ങി ആത്മനിർവൃതിയോടെയാണ് ഇവർ മടങ്ങിയത്. ബാലാശ്രമം കമ്മറ്റി അംഗം അനീഷ്, എം.വിനീഷ്, എൻ.ശ്രീരാജ്, എംഎസ്.അനീഷ്, ബാലകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലാണ് കുട്ടികൾ എത്തിയത്. സന്നിധാനത്തെത്തിയ ഇവർക്ക് അയ്യപ്പസേവാ സമാജം അന്നദാനവും ഒരുക്കിയിരുന്നു.