- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശബരിമലയിൽ സുരക്ഷാ ക്രമീകരണം ശക്തമാക്കി; വ്യാപാര സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർക്ക് തിരിച്ചറിയൽ കാർഡ് നിർബന്ധം
ശബരിമല: ശബരിമല ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ സുരക്ഷാ ക്രമീകരണം ശക്തമാക്കി. ഇന്നലെ വൈകിട്ട് അഞ്ച് മണി മുതൽ പൊലീസിന്റെ പൂർണ നിയന്ത്രണത്തിലാണ് ശബരിമലയും പരിസര പ്രദേശങ്ങളും. നിയന്ത്രണം ഇന്ന് രാത്രി വരെ തുടരും. കർശന പരിശോധനക്ക് ശേഷം മാത്രമേ ഭക്തരെ സന്നിധാനത്തേക്ക് കടത്തി വിടുന്നുള്ളു. ഇരുമുടിക്കെട്ടിനൊപ്പമുള്ള ലഗേജുകൾ പരിശോധനക്ക്
ശബരിമല: ശബരിമല ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ സുരക്ഷാ ക്രമീകരണം ശക്തമാക്കി. ഇന്നലെ വൈകിട്ട് അഞ്ച് മണി മുതൽ പൊലീസിന്റെ പൂർണ നിയന്ത്രണത്തിലാണ് ശബരിമലയും പരിസര പ്രദേശങ്ങളും. നിയന്ത്രണം ഇന്ന് രാത്രി വരെ തുടരും. കർശന പരിശോധനക്ക് ശേഷം മാത്രമേ ഭക്തരെ സന്നിധാനത്തേക്ക് കടത്തി വിടുന്നുള്ളു. ഇരുമുടിക്കെട്ടിനൊപ്പമുള്ള ലഗേജുകൾ പരിശോധനക്ക് വിധേയമാക്കും. വിവിധ സ്ഥലങ്ങളിൽ ബോബ് സ്‌ക്വാഡ് പരിശോധന നടത്തി. ട്രാക്ടർ സേവനം അടിയന്തിര ഘട്ടത്തിൽ മാത്രമാക്കി. സിസി ടിവി ദൃശ്യങ്ങൾ സൂക്ഷ്മമായി പരിശോധിക്കുന്നുണ്ട്. നെയ്‌തോണിയിൽ നെയ്യ് പൊട്ടിച്ചൊഴിക്കാൻ അനുവദിക്കുകയില്ല. പകരം മാളികപ്പുറത്തേക്കുള്ള ഫ്‌ളൈഓവറിൽ ഇതിനായി സൗകര്യമൊരുക്കി. വ്യാപാര സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർ തിരിച്ചറിയൽ കാർഡ് പ്രദർശിപ്പിക്കാനും നിർദേശിച്ചു.
Next Story