- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാളികപ്പുറത്തമ്മയ്ക്ക് സമർപ്പിച്ച തങ്കഅങ്കി ചാർത്തിയുള്ള ആദ്യ ദീപാരാധന ഭക്തിസാന്ദ്രമായി
ശബരിമല: ശരണഘോഷങ്ങൾ മുഴങ്ങിയ ധനുമാസത്തിൽ മാളികപ്പുറത്തമ്മയ്ക്ക് ഇന്നലെ കരുവാറ്റയിലെ ചാരിറ്റബിൾ ട്രസ്റ്റ് സമർപ്പിച്ച രണ്ടര കിലോ സ്വർണം കൊണ്ടുള്ള തങ്കഅങ്കി ചാർത്തിയുള്ള മാളികപ്പുറത്തെ ആദ്യ ദീപാരാധന ഭക്ത സഹസ്രങ്ങളുടെ മനം കുളിർപ്പിച്ചു. അമേരിക്കൻ മലയാളിയായ ഹരിപ്പാട് കരുവാറ്റ പാലാഴിയിൽ സുരേഷ് കുമാറിന്റെ ഭാര്യ രമണികുമാറാണ് തങ്ക
ശബരിമല: ശരണഘോഷങ്ങൾ മുഴങ്ങിയ ധനുമാസത്തിൽ മാളികപ്പുറത്തമ്മയ്ക്ക് ഇന്നലെ കരുവാറ്റയിലെ ചാരിറ്റബിൾ ട്രസ്റ്റ് സമർപ്പിച്ച രണ്ടര കിലോ സ്വർണം കൊണ്ടുള്ള തങ്കഅങ്കി ചാർത്തിയുള്ള മാളികപ്പുറത്തെ ആദ്യ ദീപാരാധന ഭക്ത സഹസ്രങ്ങളുടെ മനം കുളിർപ്പിച്ചു. അമേരിക്കൻ മലയാളിയായ ഹരിപ്പാട് കരുവാറ്റ പാലാഴിയിൽ സുരേഷ് കുമാറിന്റെ ഭാര്യ രമണികുമാറാണ് തങ്കഅങ്കി നടയ്ക്കുവച്ചത്.
വ്യാഴാഴ്ച രാത്രി പതിനൊന്ന് മണിയോടെയാണ് തങ്കഅങ്കി ശബരിമലയിൽ കൊണ്ടുവന്നത്. പതിനെട്ടാംപടി കയറി ആദ്യം അയ്യപ്പസ്വാമിക്ക് മുന്നിൽ അങ്കി കാണിച്ചശേഷം രമണികുമാർ ഉപദേവതാക്ഷേത്രങ്ങളിലും ദർശനം നടത്തി. മാ
ളികപ്പുറത്ത് മേൽശാന്തി എസ്. കേശവൻ നമ്പൂതിരി അങ്കി ഏറ്റുവാങ്ങി തിരുനടയിൽ വച്ചു. അത്താഴപൂജ കഴിഞ്ഞതിനാൽ ചാർത്താൻ കഴിഞ്ഞില്ല. തുടർന്ന് ഇന്നലെയാണ് അങ്കി ചാർത്തി ആദ്യ ദീപാരാധന നടത്തിയത്.
Next Story