- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശബരിമല തീർത്ഥാടനം നിയന്ത്രണങ്ങളോടെ തുടരും; സർക്കാരിന്റെ ലക്ഷ്യം ശബരിമല വികസനവും ഭക്തർക്ക് ആവശ്യമായ സൗകര്യം ഒരുക്കലുമെന്ന് മന്ത്രി കെ.രാധാകൃഷ്ണൻ
പത്തനംതിട്ട: ശബരിമല തീർത്ഥാടനം നിയന്ത്രണങ്ങളോടെ തുടരുമെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ ശബരിമല വികസനവും ഭക്തർക്ക് ആവശ്യമായ സൗകര്യം ഒരുക്കലുമാണ് സർക്കാരിന്റെ ലക്ഷ്യം ഇതുമായി മുന്നോട്ട് പോകുമെന്നും മന്ത്രി കെ രാധാകൃഷ്ണൻ പറഞ്ഞു .
ശബരിമല തീർത്ഥാടനത്തിനായി ഇതരസംസ്ഥാനങ്ങളിൽ നിന്നു ഉൾപ്പടെ ഉള്ളവർ മുൻകൂട്ടി ബുക്ക് ചെയ്യത സാഹചര്യത്തിൽ കടുത്ത നിയന്ത്രണങ്ങൾ വേണ്ട എന്ന നിലപാടിലണ് ദേവസ്വംബോർഡും സർക്കാരും. സ്‌പോട്ട്ബുക്കിങ്ങ് തുടരുകയാണ് കോവിച് മാനദണ്ഡങ്ങൾ പാലിച്ച് ജനുവരി 19 വരെ ദർശനം തുടരും.
ശബരിമലവികസനത്തിന് ആവശ്യമായ വനഭൂമി വിട്ട് കിട്ടാൻ കേന്ദ്ര സർക്കാരിനെ സമിപിക്കുമെന്നും മന്ത്രി പറഞ്ഞു. ശബരിമല വികസനത്തിന്റെ പേരിൽ വിവാദങ്ങൾ വേണ്ട അടുത്ത തീർത്ഥാടനകാലത്തിന്റെ മുന്ന് ഒരുക്കങ്ങളുടെ ഭാഗമായി ശബരിമല നടഅടക്കുന്ന ജനുവരി ഇരുപതിന് പമ്പയിൽ പ്രത്യേക അവലോകനയോഗം ചേരും.
മറുനാടന് മലയാളി ബ്യൂറോ