- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തങ്ക അങ്കി ഘോഷയാത്ര 23ന്; മണ്ഡലപൂജ 27ന്: ഒരുക്കങ്ങൾ ആറന്മുളയിൽ പൂർത്തിയായി
കോഴഞ്ചേരി: ശബരിമല ധർമ്മശാസ്താവിന് മണ്ഡലപൂജയ്ക്ക് ചാർത്താനുള്ള തങ്ക അങ്കി വഹിച്ചുള്ള രഥഘോഷയാത്രയ്ക്കുള്ള ഒരുക്കങ്ങൾ ആറന്മുളയിൽ പൂർത്തിയായി. തിരുവിതാംകൂർ മഹാരാജാവായിരുന്ന ശ്രീചിത്തിര തിരുനാൾ ബാലരാമവർമ്മ ശബരിമല നടയ്ക്ക് സമർപ്പിച്ചതാണ് 425 പവൻ തൂക്കംവരുന്ന തങ്ക അങ്കി. ആറന്മുള ക്ഷേത്രത്തിൽ 23 ന് പുലർച്ചെ അഞ്ചിന് ഭക്തജന ദർശനത്തിനാ
കോഴഞ്ചേരി: ശബരിമല ധർമ്മശാസ്താവിന് മണ്ഡലപൂജയ്ക്ക് ചാർത്താനുള്ള തങ്ക അങ്കി വഹിച്ചുള്ള രഥഘോഷയാത്രയ്ക്കുള്ള ഒരുക്കങ്ങൾ ആറന്മുളയിൽ പൂർത്തിയായി. തിരുവിതാംകൂർ മഹാരാജാവായിരുന്ന ശ്രീചിത്തിര തിരുനാൾ ബാലരാമവർമ്മ ശബരിമല നടയ്ക്ക് സമർപ്പിച്ചതാണ് 425 പവൻ തൂക്കംവരുന്ന തങ്ക അങ്കി. ആറന്മുള ക്ഷേത്രത്തിൽ 23 ന് പുലർച്ചെ അഞ്ചിന് ഭക്തജന ദർശനത്തിനായി തുറന്നുവയ്ക്കുന്ന തങ്ക അങ്കി ഏഴിനാണ് പ്രത്യേകം തയ്യാറാക്കിയ രഥത്തിൽ കിഴക്കേനടയിൽനിന്നും പുറപ്പെടുന്നത്. പുന്നംതോട്ടം, ചവുട്ടുകുളം വഴി നെടുംപ്രയാർ തേവലശേരി ക്ഷേത്രത്തിലെത്തും.
10.30 ന് കോഴഞ്ചേരി ടൗണിലെത്തുന്ന ഘേഷയാത്ര കാരംവേലി ഭഗവതിക്കുന്നുവഴി ഉച്ചയ്ക്ക് ഇലന്തൂർ നാരായണമംഗലം ക്ഷേത്രത്തിലെത്തി വിശ്രമിക്കും. 3.30 ന് മെഴുവേലിയിൽ എത്തുന്ന ഘോഷയാത്ര ഇലവുംതിട്ട, മുട്ടത്തുകോണം, പ്രക്കാനംവഴി രാത്രി 9.30 ന് ഓമല്ലൂർ രക്തകണ്ഠസ്വാമി ക്ഷേത്രത്തിലെത്തും. 24 ന് രാവിലെ എട്ടിന് ഓമല്ലൂരുനിന്നും പുറപ്പെട്ട് കൊടുന്തറ, പത്തനംതിട്ട, കടമ്മനിട്ട, വെട്ടൂർ, കോന്നിവഴി രാത്രി 9.30 ന് മുരിങ്ങമംഗലം ക്ഷേത്രത്തിൽ എത്തി വിശ്രമിക്കും. 25 ന് രാവിലെ 7.30 ന് ഇവിടെനിന്നും തിരിച്ച് അട്ടച്ചാക്കൽ, മലയാലപ്പുഴ, റാന്നി, രാമപുരം, വടശേരിക്കര വഴി പെരുനാട് ക്ഷേത്രത്തിലെത്തും.
ഇവിടെനിന്നും 26ന് രാവിലെ എട്ടിന് തിരിച്ച് നിലയ്ക്കൽ, ചാലക്കയം വഴി 1.30ന് പമ്പയിലെത്തും. 3ന് പമ്പയിൽനിന്നും ആഘോഷപൂർവം മലകയറുന്ന ഘോഷയാത്ര 6.05 ന് ശരംകുത്തിയിലെത്തും.ആചാരപൂർവമായ സ്വീകരണത്തിനുശേഷം തന്ത്രിയും മേൽശാന്തിയും ചേർന്ന് പതിനെട്ടാംപടിക്ക് മുകളിൽ ഏറ്റുവാങ്ങി ദീപാരാധനക്കായി വിശ്രത്തിൽ ചാർത്തും. 27 ന് ഉച്ചയ്ക്ക് നടക്കുന്ന മണ്ഡലപൂജയും തങ്ക അങ്കി ചാർത്തിയാണ് നടക്കുന്നത്. ദേവസ്വം അസി. കമ്മീഷണർ ജി. വേണുഗോപാൽ, സബ് ഗ്രൂപ്പ് ഓഫീസർമാരായ എസ്. അജിത്കുമാർ, അരുൺകുമാർ തുടങ്ങിയവർ ഘോഷയാത്രയ്ക്ക് നേതൃത്വംനൽകും.