- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തങ്കഅങ്കി രഥഘോഷയാത്ര ഇന്ന് സന്നിധാനത്തെത്തും; നാളെ മണ്ഡലപൂജ
പത്തനംതിട്ട: മണ്ഡലപൂജയ്ക്ക് അയ്യപ്പവിഗ്രഹത്തിൽ ചാർത്തുന്നതിനുള്ള തങ്കഅങ്കിയുമായി ആറന്മുള പാർഥസാരഥി ക്ഷേത്രത്തിൽ നിന്നു പുറപ്പെട്ട രഥ ഘോഷയാത്ര ജില്ലയിലെ പ്രധാന ക്ഷേത്രങ്ങളിലൂടെ കടന്ന് ഇന്ന് സന്നിധാനത്തെത്തും. ചൊവ്വാഴ്ച രാവിലെ ഏഴിന് ആറന്മുള പാർഥസാരഥി ക്ഷേത്രത്തിൽ നിന്നു പുറപ്പെട്ട തങ്കഅങ്കി ഘോഷയാത്ര രാത്രി 9.30 ന് ഓമല്ലൂർ രക്
പത്തനംതിട്ട: മണ്ഡലപൂജയ്ക്ക് അയ്യപ്പവിഗ്രഹത്തിൽ ചാർത്തുന്നതിനുള്ള തങ്കഅങ്കിയുമായി ആറന്മുള പാർഥസാരഥി ക്ഷേത്രത്തിൽ നിന്നു പുറപ്പെട്ട രഥ ഘോഷയാത്ര ജില്ലയിലെ പ്രധാന ക്ഷേത്രങ്ങളിലൂടെ കടന്ന് ഇന്ന് സന്നിധാനത്തെത്തും. ചൊവ്വാഴ്ച രാവിലെ ഏഴിന് ആറന്മുള പാർഥസാരഥി ക്ഷേത്രത്തിൽ നിന്നു പുറപ്പെട്ട തങ്കഅങ്കി ഘോഷയാത്ര രാത്രി 9.30 ന് ഓമല്ലൂർ രക്തകണ്ഠസ്വാമി ക്ഷേത്രത്തിലെത്തി വിശ്രമിച്ചു. രണ്ടാം ദിവസത്തെ യാത്ര രാത്രി ഒമ്പതോടെ കോന്നി മുരിങ്ങമംഗലം ക്ഷേത്രത്തിലെത്തി വിശ്രമിച്ചു.ഇന്നലെ രാവിലെ 7.30 ന് യാത്ര ആരംഭിച്ച് രാത്രി 8.30 ന് റാന്നി-പെരുനാട് ക്ഷേത്രത്തിലെത്തും. രാത്രി വിശ്രമത്തിനുശേഷം ഇന്ന്ു പുലർച്ചെ പമ്പയ്ക്കു പുറപ്പെടും. ഉച്ചകഴിഞ്ഞു മൂന്നിന് പമ്പയിലെത്തുന്ന ഘോഷയാത്രയെ സന്നിധാനത്തേക്കു സ്വീകരിച്ചാനയിക്കും. സോപാനത്തെത്തുന്ന തങ്കഅങ്കി തന്ത്രിയും മേൽശാന്തിയും ചേർന്ന് സ്വീകരിച്ച് അയ്യപ്പവിഗ്രഹത്തിൽ ചാർത്തി ദീപാരാധന നടത്തും.
തിരുവിതാംകൂർ മഹാരാജാവായിരുന്ന ശ്രീചിത്തിര തിരുനാൾ ബാലരാമവർമ ശബരിമലയിൽ നടയ്ക്കുവച്ചതാണ് 450 പവൻ തൂക്കംവരുന്ന തങ്കഅങ്കി. ആറന്മുള പാർഥസാരഥി ക്ഷേത്രത്തിലെ സ്‌ട്രോംഗ് റൂമിലാണ് ഇതു സൂക്ഷിച്ചിരിക്കുന്നത്. തങ്കഅങ്കി ഘോഷയാത്രയ്ക്കു സുരക്ഷയൊരുക്കുന്നതു പത്തനംതിട്ട എആർ ക്യാമ്പ് അസിസ്റ്റന്റ് കമാൻഡന്റ് പി.കെ.അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള സായുധ പൊലീസ് സേനയാണ്. എആർ ക്യാമ്പിൽ നിന്നുള്ള 30 അംഗങ്ങളാണ് ഘോഷയാത്രയ്ക്ക് അകമ്പടിയായി സന്നിധാനം വരെ എത്തുന്നത്. ഡിവൈഎസ്‌പിയുടെ നേതൃത്വത്തിൽ സിഐ, എസ്‌ഐ, പൊലീസുകാർ എന്നിവരും സുരക്ഷാസേനയെ സഹായിക്കാനുണ്ടാകും. ദേവസ്വം ബോർഡ് അസിസ്റ്റന്റ് കമ്മീഷണർ ജി.വേണുഗോപാലും രഥയാത്രയെ അനുഗമിക്കും. നാളെയാണ് മണ്ഡലപൂജ നടക്കുന്നത്.