- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അഴുതക്കടവിനും കല്ലിടാം കുന്നിനും മദ്ധ്യേ കടുവയുടെ കാൽപാട്; കാനനപാതയിൽ രാത്രികാല യാത്രയ്ക്ക് നിയന്ത്രണം
കാനന പാതയിലെ അഴുതക്കടവിൽ കല്ലിടാം കുന്നിനും മദ്ധ്യേയാണ് കടുവയുടെ കാൽപ്പാടുകൾ കണ്ടെത്തിയതിനെ തുടർന്ന് കാനനപാതയിൽ രാത്രികാല യാത്രയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തി. ഒറ്റക്കും ചെറിയ സംഘങ്ങളുമായി തീർത്ഥാടന യാത്ര നടത്താൻ അനുവദിക്കില്ല. പകൽ സമയത്ത് വലിയ സംഘങ്ങളായി എത്തുന്നവരെ കടത്തിവിടും. രാത്രിയിൽ ഇടത്താവളങ്ങളിൽ തീർത്ഥാടകർ വിശ്രമ
കാനന പാതയിലെ അഴുതക്കടവിൽ കല്ലിടാം കുന്നിനും മദ്ധ്യേയാണ് കടുവയുടെ കാൽപ്പാടുകൾ കണ്ടെത്തിയതിനെ തുടർന്ന് കാനനപാതയിൽ രാത്രികാല യാത്രയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തി. ഒറ്റക്കും ചെറിയ സംഘങ്ങളുമായി തീർത്ഥാടന യാത്ര നടത്താൻ അനുവദിക്കില്ല. പകൽ സമയത്ത് വലിയ സംഘങ്ങളായി എത്തുന്നവരെ കടത്തിവിടും.
രാത്രിയിൽ ഇടത്താവളങ്ങളിൽ തീർത്ഥാടകർ വിശ്രമിക്കണം. മകരവിളക്ക് സീസൺ ആരംഭിക്കുന്നതോടെ ധാരമുറിയാതെ കാനനപാത നിറയെ തീർത്ഥാടക സംഘങ്ങൾ എത്തും. അപ്പോൾ നിയന്ത്രണം പിൻവലിക്കുമെന്ന് വനം വകുപ്പ് അധികൃതർ പറഞ്ഞു.
കഴിഞ്ഞ 26 ന് ഇതുവഴി സഞ്ചരിച്ച ഭക്തരും കച്ചവടക്കാരും കടുവയോടു സാമ്യമുള്ള മൃഗത്തിനെ കണ്ടിരുന്നു. പുലിയാണെന്നായിരുന്നു സംശയം. വിവരമറിഞ്ഞ വനപാലകർ സ്ഥലം പരിശോധിച്ചപ്പോഴാണ് കടുവയുടെ അവ്യക്തമായ കാൽപ്പാടുകൾ കണ്ടെത്തിയത്. ഫോറസ്റ്ററുടെ നേതൃത്വത്തിൽ ഏഴ് ഗാർഡുമാർ അടങ്ങുന്ന വനപാലകരെ കാവലിന് നിയോഗിച്ചു. കടുവകൾ ഇപ്പോൾ ഇണതേടുന്ന സമയമാണ്.