തിരുവനന്തപുരം: ശബരിമല തീർത്ഥാടനം സംബന്ധിച്ച വ്യാജവാർത്തകളും പ്രചാരണങ്ങളും തള്ളിക്കളയണമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ്. തീർത്ഥാടനം എങ്ങനെ നടത്തുമെന്നത് സംബന്ധിച്ചും തീർത്ഥാടകരുടെ എണ്ണത്തെ കുറിച്ചും സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന തെറ്റായ ചില വാർത്തകൾ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്

. കോവിഡ്- 19 ന്റെ പശ്ചാത്തലത്തിൽ ശബരിമല തീർത്ഥാടനം എപ്രകാരം നടത്തണമെന്നത് സംബന്ധിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡോ സംസ്ഥാന സർക്കാരോ അന്തിമ തീരുമാനങ്ങൾ എടുത്തിട്ടില്ലെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ.എൻ.വാസു വ്യക്തമാക്കി. ആ നിലയ്ക്ക് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ഇത്തരം വ്യാജ വാർത്തകളും പ്രചരണങ്ങളും തള്ളിക്കളയണമെന്ന് പ്രസിഡന്റ് ആവശ്യപ്പെട്ടു.