- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശബരിമലയിൽ വൻഭക്തജനത്തിരക്ക്; അപ്പം അരവണ വിതരണത്തിന് ആറു കൗണ്ടറുകൾ കൂടി
വൃശ്ചിക പുലരിയിൽ മണ്ഡലപൂജയ്ക്കു തുടക്കംകുറിച്ചതോടെ ശബരിമലയിൽ വൻഭക്തജനത്തിരക്ക് അനുഭവപ്പെട്ടുതുടങ്ങി. ലക്ഷക്കണക്കിന് അയ്യപ്പന്മാരാണ് ഇന്നലെ മല കയറിയത്. ഇനി 41 നാൾ മണ്ഡലകാലം അവസാനിക്കുന്നത് വരെ ഇതേ തിരക്ക് തന്നെ തുടരും. ഇന്നലെ മണ്ഡലകാലത്തിന് തുടക്കമിട്ട് പുതിയ മേൽശാന്തി ഇ.എൻ.കൃഷ്ണദാസാണ് പുലർച്ചെ നാലിന് ശബരിമല നടതുറന്നത്. തന്ത്
വൃശ്ചിക പുലരിയിൽ മണ്ഡലപൂജയ്ക്കു തുടക്കംകുറിച്ചതോടെ ശബരിമലയിൽ വൻഭക്തജനത്തിരക്ക് അനുഭവപ്പെട്ടുതുടങ്ങി. ലക്ഷക്കണക്കിന് അയ്യപ്പന്മാരാണ് ഇന്നലെ മല കയറിയത്. ഇനി 41 നാൾ മണ്ഡലകാലം അവസാനിക്കുന്നത് വരെ ഇതേ തിരക്ക് തന്നെ തുടരും. ഇന്നലെ മണ്ഡലകാലത്തിന് തുടക്കമിട്ട് പുതിയ മേൽശാന്തി ഇ.എൻ.കൃഷ്ണദാസാണ് പുലർച്ചെ നാലിന് ശബരിമല നടതുറന്നത്. തന്ത്രി കണ്ഠരര് രാജീവരരുടെ മുഖ്യകാർമികത്വത്തിലായിരുന്നു നടതുറക്കൽ. മാളികപ്പുറത്ത് പുതിയ മേൽശാന്തി എസ്.കേശവൻ നമ്പൂതിരിയാണ് വൃശ്ചിക പുലരിയിൽ നട തുറന്നത്.
നിർമ്മാല്യദർശനത്തിനു ശേഷം നെയ്യഭിഷേകം തുലാഭാരവും കളഭാഭിഷേകവും നടന്നു. കിഴക്കേ മണ്ഡപത്തിൽ നടന്ന അഷ്ടദ്രവ്യ ഗണപതി ഹോമത്തിനു തന്ത്രി കണ്ഠര് രാജീവര് കാർമ്മികത്വം വഹിച്ചു. മന്ത്രി വി എസ്. ശിവകുമാർ, ദേവസ്വം ബോർഡ് മെംബർമാരായ സുഭാഷ് വാസു, പി.കെ. കുമാരൻ, ദേവസ്വം കമ്മീഷണർ പി.വേണുഗോപാൽ എന്നിവർ നിർമ്മാല്യദർശനത്തിനെത്തി. കനത്ത സുരക്ഷാ ക്രമീകരണങ്ങളും സർക്കാരിന്റെ നേതൃത്വത്തിൽ ഏർപ്പെടുത്തിയിട്ടുണ്ട്.
അന്യസംസ്ഥാന തീർത്ഥാടകരിൽ ആന്ധ്രയിൽ നിന്നുള്ള ഭക്തരാണ് ഏറെയും നിർമ്മാല്യദർശനത്തിനുണ്ടായിരുന്നത്. രോഗികൾക്കും പ്രായമായവർക്കുംവേണ്ടി പ്രത്യേകമായി ക്രമീകരിച്ച മേൽപ്പാലത്തിലൂടെയുള്ള ദർശനം തുടക്കത്തിൽ ആശയക്കുഴപ്പത്തിനു കാരണമായി. ക്ഷേത്രമതിലകത്ത് തിരക്കു വർധിക്കാനും ഇതു കാരണമായി. മേൽപ്പാലത്തിലൂടെ പ്രായമുള്ളവരെ കൂടാതെ ദേവസ്വം ബോർഡിന്റെ പാസ് വാങ്ങിയവരും കയറിയതാണു തിരക്കു വർധിക്കാൻ കാരണമായത്. തുടർന്നുള്ള ദിവസങ്ങളിൽ ഇതിനുള്ള ക്രമീകരണമുണ്ടാകുമെന്ന് അധികൃതർ പറഞ്ഞു.
ഈ തീർത്ഥാടനകാലം മുതൽ ദേവസ്വം ബോർഡിന്റെ എല്ലാ കൗണ്ടറുകളിലും എല്ലാ വഴിപാടുകൾക്കും ടിക്കറ്റെടുക്കാൻ സൗകര്യം ചെയ്തിട്ടുണ്ട്. ഇത് തീർത്ഥാടകർക്ക് ഏറെ പ്രയോജനകരമായിരിക്കും. അപ്പം, അരവണ പ്രസാദ കൗണ്ടറുകളുടെ എണ്ണവും വർധിപ്പിച്ചിട്ടുണ്ട്. പുതുതായി ആറ് കൗണ്ടറുകൾ പ്രസാദ വിതരണത്തിനായി ക്രമീകരിച്ചിട്ടുണ്ട്. അതിനാൽ വലിയ തിരക്കില്ലാതെ പ്രസാദം വാങ്ങി മടങ്ങാൻ കഴിയും.