തീർഥാടകരുടെ പരാതികളിമേൽ സത്വര നടപടി സ്വീകരിച്ച് അവർക്ക് കൂടുതൽ സൗകര്യം ഏർപ്പെടുത്താൻ പ്രത്യേക സമിതി രൂപീകരിക്കുമെന്ന് ദേവസ്വം മന്ത്രി വി എസ് ശിവകുമാർ പറഞ്ഞു. വിജിലൻസ് എസ് പി, പൊലീസ് സ്‌പെഷ്യൽ ഓഫീസർ, എക്‌സിക്യുട്ടീവ് ഓഫീസർ, ശബരിമല സ്‌പെഷ്യൽ കമ്മീഷണർ, ഫെസ്റ്റിവൽ കൺട്രോളർ എന്നിവർ അംഗങ്ങളായുള്ള കമ്മിറ്റി എല്ലാ ദിവസവും അവലോകനം നടത്തുകയും ആവശ്യമായ നിർദേശങ്ങൾ ഉദ്യോഗസ്ഥർക്ക് നൽകുകയും ചെയ്യും. ഇതേസമിതി പമ്പയിലെ കാര്യങ്ങളും പരിശോധന വിധേയമാക്കും

പരിസ്ഥിതി സൗഹൃദ വികസന പ്രവർത്തനങ്ങൾ കൂടുതൽ നടപ്പിലാക്കിയിട്ടു്. സ്വാമി അയ്യപ്പൻ റോഡിൽ കൂടുതൽ ലൈറ്റുകൾ സ്ഥാപിക്കും. വാട്ടർ അഥോറിറ്റിയുടെ ആഭിമുഖ്യത്തിൽ നടവഴിയിൽ കൂടുതൽ വാട്ടർ ടാപ്പുകൾ സ്ഥാപിക്കും. ഓരോ നൂറു മീറ്ററിലും ടാപ്പുകൾ ഉണ്ടാകും. ഇതിനായി പ്രത്യേകം പരിശീലനം നേടിയവരെ നിയോഗിക്കും.

തീർത്ഥാടക തിരക്ക് വർധിക്കുന്നതനിസരിച്ചു ദർശന സമയം ദീർഘിപ്പിക്കുന്ന കാര്യംദേവസ്വം അധികൃതരുമായി കൂടിയാലോചന നടത്തും. മണ്ഡലകാലവുമായി ബന്ധപ്പെട്ട് ശുചീകരണ പ്രവർത്തനങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകും. സ്വീവേജ് ട്രീട്‌മെന്റ് പ്ലാന്റിന്റെ നിർമ്മാണം ഡിസംബർ 15 ന് പൂർത്തിയാകും. കൂടാതെ സർക്കാർ നടപ്പാക്കാനുദ്ദേശിച്ച എല്ലാ പദ്ധതികളും പൂർത്തിയായി കഴിഞ്ഞു. സാങ്കേതിക കാരണങ്ങളാൽ മാത്രമാണ് ചില പദ്ധതികൾ വൈകുന്നതെന്നും അദ്ദേഹം പറഞ്ഞു.

പത്രസമ്മേളനത്തിൽ ദേവസ്വം മെമ്പർ പി കെ കുമാരൻ എക്‌സ് എംഎ‍ൽഎ, കമ്മീഷണർ പി വേണുഗോപാൽ, ശബരിമല സ്‌പെഷ്യൽ കമ്മീഷണർ കെ.ബാബു, ദേവസ്വം സെക്രട്ടറി പി ആർ ബാലചന്ദ്രൻ നായർ, എക്‌സിക്യുട്ടീവ് ഓഫീസർ വി എസ് ജയകുമാർ, പി ആർ ഒ മുരളി കോട്ടയ്ക്കകം തുടങ്ങിയവർ പങ്കെടുത്തു.