സന്നിധാന ശുചീകരണ പദ്ധതിയായ പുണ്യം പൂങ്കാവനം പദ്ധതിക്ക് തുടക്കമായി. ദേവസ്വം മന്ത്രി വി എസ് ശിവകുമാർ ഉദ്ഘാടനം നിർവഹിച്ചു. ദേവസ്വം മെമ്പർ പി കെ കുമാരൻ എക്‌സ് എംഎൽ എ, ദേവസ്വം കമ്മീഷണർ പി വേണുഗോപാൽ, ശബരിമല കമ്മീഷണർ കെ.ബാബു, എക്‌സിക്യുട്ടീവ് ഓഫീസർ വി എസ് ജയകുമാർ,പൊലീസ് സ്‌പെഷ്യൽ ഓഫീസർ പി. വിജയൻ തുടങ്ങിയവർ സംബന്ധിച്ചു.

പുണ്യം പൂങ്കാവനം പദ്ധതി പമ്പയിലേക്ക് കൂടി വ്യാപിപ്പിക്കുമെന്ന് എ ഡി ജി പി കെ.പത്മകുമാർ പറഞ്ഞു. ഓരോ വർഷവും രണ്ട് സീസണുകളിലായി ഒന്നരക്കോടി ഭക്തർ ശബരിമലയിൽ എത്തുന്നു. ഓരോ ഭക്തനും നിരുത്തരവാദപരമായി 500 ഗ്രാം മാലിന്യം പുണ്യ സ്ഥലത്ത് തള്ളിയാൽ ഓരോ ദിവസത്തെയും മാലിന്യത്തിന്റെ അളവ് തന്നെ ഏതാണ്ട് 12,50,00,000 ഗ്രാം വരും. ഈ സാഹചര്യത്തിലാണ് പുണ്യം പൂങ്കാവനം എന്ന പേരിൽ ശുചിത്വ പരിപാടിക്ക് തുടക്കം കുറിച്ചത്.

2011 നവംബർ 23 ന് തുടക്കം കുറിച്ച പദ്ധതിയുടെ ലക്ഷ്യങ്ങൾ സന്നിധാനം വൃത്തിയായി സൂക്ഷിക്കാൻ ഭക്തരെ ഉപദേശിക്കുക, എല്ലാ വിധ മാലിന്യങ്ങളിൽ നിന്നും സന്നിധാനത്തെ മുക്തമാക്കുക. വർഷം മുഴുവൻ ദൈവസന്നിധി വൃത്തിയോടും ശുചിത്വത്തോടും കൂടിയിരിക്കുന്നു എന്ന് ഭക്തർ ഉറപ്പ്‌വരുത്തുക, വനവും അതിലെ മൃഗങ്ങളെയും സംരക്ഷിക്കുക, ശക്തമായ മാലിന്യ സംസ്‌കരണം ഉറപ്പ് വരുത്തുക, പൂങ്കാവനം വൃത്തിയും മാലിന്യ മുക്തവുമായിരിക്കേതിന്റെ ആവശ്യകതയെ കുറിച്ച് ഭക്തരെയും തൊഴിലാളികളെയും ബോധവാന്മാരാക്കുക എന്നിവയാണ്.പൂർണ്ണ മാലിന്യ മുക്ത ശബരിമല എന്ന ലക്ഷ്യം ഉറപ്പ് വരുത്തുന്നതിന് ഇനിയും പ്രയത്‌നിക്കേി വരും. പുണ്യം പൂങ്കാവനം പദ്ധതിയെ കേരള ഹൈക്കോടതി അഭിനന്ദിച്ചിട്ടുെന്നും പത്മകുമാർ പറഞ്ഞു.