- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്ലാസ്റ്റിക്ക് സഞ്ചികൾ നൽകിയാൽ പരിസ്ഥിതി സൗഹൃദ സഞ്ചിയുമായി പോകാം; ശബരിമലയെ പ്ലാസ്റ്റിക് മുക്തമാക്കാൻ പുതിയ പദ്ധതി
പമ്പ: പ്ലാസ്റ്റിക് മാലിന്യമാണ് ശബരിമല നേരിടുന്ന പ്രധാന വെല്ലുവിളി. പരിസ്ഥിതിയെ തകർക്കുന്ന പ്ലാസ്റ്റിക്കിനെ കാനന ക്ഷേത്ര പരിസരത്ത് നിന്ന് അകറ്റാൻ പുതിയൊരു ശ്രമം കൂടി. തീർത്ഥാടകരിൽ നിന്നും പ്ലാസ്റ്റിക് സഞ്ചികൾ വാങ്ങി പകരം പരിസ്ഥിതി സൗഹൃദ സഞ്ചികൾ സൗജന്യമായി വിതരണം ചെയ്യുന്ന സംവിധാനമാണ് ഇത്. ഔദ്യോഗിക ഉദ്ഘാടനം ആഭ്യന്തരമന്ത്രി രമ
പമ്പ: പ്ലാസ്റ്റിക് മാലിന്യമാണ് ശബരിമല നേരിടുന്ന പ്രധാന വെല്ലുവിളി. പരിസ്ഥിതിയെ തകർക്കുന്ന പ്ലാസ്റ്റിക്കിനെ കാനന ക്ഷേത്ര പരിസരത്ത് നിന്ന് അകറ്റാൻ പുതിയൊരു ശ്രമം കൂടി. തീർത്ഥാടകരിൽ നിന്നും പ്ലാസ്റ്റിക് സഞ്ചികൾ വാങ്ങി പകരം പരിസ്ഥിതി സൗഹൃദ സഞ്ചികൾ സൗജന്യമായി വിതരണം ചെയ്യുന്ന സംവിധാനമാണ് ഇത്. ഔദ്യോഗിക ഉദ്ഘാടനം ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിർവ്വഹിക്കും.
പമ്പയിലാണ് പ്ലാസ്റ്റിക് എക്‌സ്‌ചേഞ്ച് കൗണ്ടർ സ്ഥാപിക്കുന്നത്. ശബരിമല പൂങ്കാവനം പ്ലാസ്റ്റിക് രഹിതമാക്കുന്നതിന് ജില്ലാ ഭരണകൂടത്തിന്റെയും ദേവസ്വം ബോർഡിന്റെയും വിവിധ വകുപ്പുകളുടെയും ആഭിമുഖ്യത്തിൽ നടത്തുന്ന ബോധവത്ക്കരണ പരിപാടിയുടെ ഭാഗമാണിത്. ഒരു ദിവസം 2000 പേരിൽ നിന്ന് പ്ലാസ്റ്റിക് ശേഖരിക്കാനാണ് ലക്ഷ്യമിട്ടിട്ടുള്ളത്. ഫെഡറൽ ബാങ്കാണ് പദ്ധതി നടപ്പാക്കുന്നത്.
ദേവസ്വം ബോർഡ് നൽകിയ സ്ഥലത്താണ് പ്ലാസ്റ്റിക് എക്‌സ്‌ചേഞ്ച് കൗണ്ടർ പ്രവർത്തിക്കുന്നത്. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ തുലാമാസ പൂജയ്ക്ക് ശബരിമല തീർത്ഥാടകർക്ക് പ്ലാസ്റ്റിക്കിനെതിരെ നടത്തിയ ബോധവത്ക്കരണ പരിപാടിയുടെ തുടർച്ചയാണ് ഇത്. സന്നിധാനത്തേക്ക് പ്ലാസ്റ്റിക്കുകൾ എത്തുന്നത് കുറയ്ക്കുകയാണ് ലക്ഷ്യം.
പ്ലാസ്റ്റിക് ഒഴിവാക്കാൻ മറ്റ് പദ്ധതികളും സജീവമാണ്. പത്തനംതിട്ട ജില്ലാ ഭരണകൂടം, കുടുംബശ്രീ ജില്ലാ മിഷൻ, കനറാ ബാങ്ക് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ പഌസ്‌റിക് രഹിത ശബരിമല പദ്ധതിയും നിലവിൽ വരും. ബോധവൽക്കരണമാണ് ഇതിലൂടെ ലക്ഷ്യം. പഌസ്‌റിക് ബോധവത്ക്കരണ പ്രവർത്തം നടത്തുന്നവർക്കുള്ള യൂണിഫോം വിതരണം ഇന്ന് നടക്കും. അയൽക്കൂട്ടം പ്രവർത്തകരിലൂടെയാണ് ബോധവൽക്കരണം. ശുചീകരണവും പദ്ധതിയുടെ ഭാഗമായി നടക്കും.